നമുക്ക് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കുറച്ചു വിഭവങ്ങള്‍ ആണ് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നത്....ഇത് വായിച്ചു നിങ്ങള്‍ കഴിയുന്നതും ഉണ്ടാക്കാന്‍ ശ്രെമിക്കുക എന്നിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം എഴുതാന്‍ മറക്കരുത്..SuniZz
Wednesday, 11 September 2013
Monday, 9 September 2013
Pineapple Pudding
Pineapple Pudding
______________________________ ______________________________ _______
INGREDIENTS
2 cups pineapple chopped
4 tbsp condensed milk
1 ltr. milk
8 tbsp sugar
10 gm china grass
1½ cups water
¼ tsp pineapple essence
1 tbsp custard powder
For garnishing
2 tbsp crushed caramelised cashew nuts
______________________________ ______________________________ _______
PREPARATION
Cook the chopped pineapple with 2 tbsp sugar on low flame. Remove from fire.
Soak china grass in 1 ½ cups water and keep a side.
In a pan boil milk then add condensed milk, remaining sugar, custard powder (mixed with a little cold milk), pineapple essence, pineapple syrup(juice you get while cooking chopped pineapple) and mix well. Remove from fire.
Boil soaked china grass and when it completely dissolves add to the custard mixture. Cool the custard mixture.
When lukewarm, add the cooked pineapple pieces into it. Then transfer to a dish and keep it in the fridge till completely sets. Garnish with crushed caramelised nuts. .
Sunday, 8 September 2013
കാരറ്റ് ഇടിയപ്പവും വെജിടബില്‍ കറിയും
കാരറ്റ് ഇടിയപ്പവും വെജിടബില്‍ കറിയും
****************************** ******
കാരറ്റ് ഇടിയപ്പം എന്ന് കേട്ട് ആരും നെറ്റി ചുളിക്കേണ്ട കേട്ടോ...സംഗതി നമ്മുടെ സാധാരണ ഇടിയപ്പം തന്നെയാ..പിന്നെ ഈ കാരറ്റ് എങ്ങനെ വന്നു പെട്ടെന്നാകും അല്ലേ.? ഒന്നുമില്ലെന്നെ....നമ്മള്‍ സാധാരണയായി ഇടിയപ്പതിനു മേലെ തേങ്ങ പീര വയ്കില്ലേ..അതിനു പകരം കാരറ്റ് ഗ്രേറ്റ് ചെയ്തത് വയ്കും അത്രേയുള്ളൂ...കാണാനും ഭംഗി..ആരോഗ്യത്തിനും നല്ലത്......പിന്നെ പച്ചക്കറികള്‍ കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികളെ പറ്റിക്കാന്‍ ഒരു വഴി അത്ര തന്നെ.......ബീട്രൂറ്റ് കൊണ്ടും ഇങ്ങനെയുള്ള അലങ്കാര പണികള്‍ നടത്താം..
ഇടിയപ്പത്തിന്റെ മാവ് കുഴയ്കുന്നതെങ്ങനെയെന്നു എല്ലാവര്ക്കും അറിയാമല്ലോ..എങ്കിലും ഞാന്‍ ഒന്ന് പറഞ്ഞേക്കാം..
അരിമാവ് ചൂട് വെള്ളത്തില്‍ കുഴയ്കണം.അതായത് അധികം തിലയ്കാന്‍ പാടില്ല. തിളച്ച വെള്ളമെടുതോഴിച്ചാല്‍ ചിലപ്പോള്‍ പണികിട്ടും..കൊഴുക്കട്ട ആയിപോകും..വെള്ളം ചൂടാക്കുമ്പോള്‍ ഉപ്പും കൂടി അതിന്റെ കൂടെ ചേര്‍തോളൂ..മാവ് കുഴയ്കുംപോള്‍ അല്പം വെളിച്ചെണ്ണയോ നെയ്യോ ചേര്‍ക്കുക.ഇനി ഇടിയപ്പത്തിന്റെ പാകത്തിന് നന്നായി കുഴച്ചെടുക്കുക..ഇനി ഇഡ്ഡലി തട്ടില്‍ ഇടിയപ്പതിനായി പിഴിഞ്ഞു വച്ച് മേലെ ഗ്രേറ്റ് ചെയ്താ കാരറ്റ് വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക..കാരറ്റ് ഇടിയപ്പം തയ്യാര്‍.......
ഇനി vegitable കറി
ആവശ്യമായവ
ഉരുള കിഴങ്ങ് 2
സവാള 2
കാരറ്റ് 1
ബീന്‍സ് 5 എണ്ണം
പച്ചമുളക് 2 എണ്ണം
(പച്ചക്കറികളെല്ലാം ഏകദേശം ഒരേ വലിപ്പത്തില്‍ അരിഞ്ഞു വയ്കുക)
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു സ്പൂണ്‍ ,,
മല്ലിപൊടി ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍
കുരുമുളക് പൊടി കാല്‍ ടീ സ്പൂണ്‍
മസാല പൊടി കാല്‍ ടീ സ്പൂണ്‍
ഉപ്പ്,കറിവേപ്പില ആവശ്യത്തിന്
തേങ്ങാപാല്‍ ഒരു കപ്പ്
കടുക് താളിക്കാന്‍
വെളിച്ചെണ്ണ 4 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് 2
ചുവന്നുള്ളി 4 ചെറുതായി അരിഞ്ഞത്
കറിവേപ്പില
ആദ്യം 4 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക..ശേഷം അതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക..ശേഷം \അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക.ഇനി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക..വെന്തു കഴിഞ്ഞാല്‍ തീ കുറച്ചു വച്ച് തേങ്ങാപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങണം..തേങ്ങാപാല്‍ ചേര്‍ത്താല്‍ പിന്നെ തിളപ്പിക്കരുത്...vegitable കറി തയ്യാര്‍...,,,,,,,,,,,,,,
എന്നാലിനി ഇടിയപ്പവും കൂട്ടി കഴിച്ചോളൂ..കൂടെ ഒരു ചൂട് ചായയും ആകാം.......................... ..
മാംസ്യഉണ്ടകള്‍ (പ്രോട്ടീന്‍ ബോള്‍സ് )
മാംസ്യഉണ്ടകള്‍ (പ്രോട്ടീന്‍ ബോള്‍സ് )
============================
(ഒരു കിലോയ്ക്കു വേണ്ട അളവാണു കൊടുക്കുന്നതു്.അതില്‍ കുറവു മതിയെങ്കില്‍ എല്ലാത്തിന്റെയും അളവു് ആനുപാതികമായി കുറച്ചെടുക്കുക)
കൂവരകു്----------------------- --150ഗ്രാം
ചെറുപയര്‍ ---------------------150ഗ്രാം
എള്ളു വറുത്തു ചതച്ചതു്-------100ഗ്രാം
നിലക്കടല---------------------- 100ഗ്രാം
പൊരികടല-----------.---------10 0ഗ്രാം
ഉഴുന്നുപരിപ്പു്--------------- ------100 ഗ്രാം
ശര്‍ക്കര---------------------- ----300ഗ്രാം.
ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും വെവ്വേറേ വറുത്തു പൊടിച്ചെടുത്തു് ഒരുമിച്ചു് ഇളക്കിച്ചേര്‍ക്കുക.ശര്‍ക്കര കലക്കി നൂല്‍പരുവത്തിനു പാനികാച്ചി പൊടി അതിലിട്ടു് ഇളക്കിയോജിപ്പിക്കുക. വാങ്ങിവെച്ചു് അല്പം കഴിയുമ്പോള്‍ ഉണ്ടകളാക്കുക.എളുപ്പത്തിനു കൈയില്‍ അല്പം നെയ്യ് പുരട്ടാം.
Saturday, 7 September 2013
സോയ ചങ്ക്സ് കറി (ചപ്പാത്തിക്ക് പറ്റിയ ഒരു കറി ആണിത്. ഇറച്ചി കറി പോലിരിക്കും കണ്ടാൽ)
സോയ ചങ്ക്സ് കറി
(ചപ്പാത്തിക്ക് പറ്റിയ ഒരു കറി ആണിത്. ഇറച്ചി കറി പോലിരിക്കും കണ്ടാൽ)
സോയ ചങ്ക്സ് (ചെറിയ പാറക്കല്ല് പോലെ ഇരിക്കുന്ന സാദനം ഇളം ബ്രൌണ് കളർ) 50 ഗ്രാം
സവാള 2 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി 5 അല്ലി ചെറുതായി അരിഞ്ഞത്
ഇഞ്ചി 1 ഇഞ്ച് കഷണം ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 ചെറുതായി അരിഞ്ഞത്
മുളകുപൊടി 1 ടീസ്പൂണ്
മഞ്ഞൾപൊടി 1 നുള്ള്
മല്ലിപൊടി 2 ടീസ്പൂണ്
ഉപ്പു, വെള്ളം പാകത്തിന്
മല്ലി ഇല കറിവേപ്പില കുറച്ചു
കോണ്ഫ്ലവർ 1/ 4 ടീസ്പൂണ് കുറച്ചു വെള്ളത്തിൽ കലക്കിയത്
ഫ്രഷ് ക്രീം വേണമെങ്കിൽ മതി
ഉണ്ടാകുന്ന വിധം: സോയ തിളച്ച വെള്ളത്തിൽ ഇട്ട് നന്നായി വേവിച്ച ശേഷം 2 - 3 തവണ തണുത്ത വെള്ളത്തിൽ നന്നായി കഴുകി ഞെക്കി പിഴിഞ്ഞ് ചെറുതായി അരിഞ്ഞ് വക്കുക.
എണ്ണ ചൂടാക്കി അരിഞ്ഞ ചേരുവകൾ നന്നായി വഴറ്റുക. ഉപ്പും ചേർക്കണം. ശേഷം പൊടികൾ ചേർത്ത് മൂപ്പിക്കുക. വേവിച്ച സോയയും പാകത്തിന് വെള്ളവും ഒഴിച്ച് നന്നായി വെന്തു വരുമ്പോൾ കുറുകാനായി കോണ്ഫ്ലവർ ചേർക്കുക. ആവശ്യമെങ്കിൽ ഫ്രഷ് ക്രീം ചേർക്കാവുന്നതാണ് മല്ലി ഇല അരിഞ്ഞത് ഇട്ട് ഇളക്കി വാങ്ങുക.
Subscribe to:
Posts (Atom)