Sunday, 8 September 2013

മാംസ്യഉണ്ടകള്‍ (പ്രോട്ടീന്‍ ബോള്‍സ് )

മാംസ്യഉണ്ടകള്‍ (പ്രോട്ടീന്‍ ബോള്‍സ് )
============================
(ഒരു കിലോയ്ക്കു വേണ്ട അളവാണു കൊടുക്കുന്നതു്.അതില്‍ കുറവു മതിയെങ്കില്‍ എല്ലാത്തിന്റെയും അളവു് ആനുപാതികമായി കുറച്ചെടുക്കുക)

കൂവരകു്-------------------------150ഗ്രാം
ചെറുപയര്‍ ---------------------150ഗ്രാം
എള്ളു വറുത്തു ചതച്ചതു്-------100ഗ്രാം
നിലക്കടല----------------------100ഗ്രാം
പൊരികടല-----------.---------100ഗ്രാം
ഉഴുന്നുപരിപ്പു്---------------------100 ഗ്രാം
ശര്‍ക്കര--------------------------300ഗ്രാം.

ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും വെവ്വേറേ വറുത്തു പൊടിച്ചെടുത്തു് ഒരുമിച്ചു് ഇളക്കിച്ചേര്‍ക്കുക.ശര്‍ക്കര കലക്കി നൂല്‍‌പരുവത്തിനു പാനികാച്ചി പൊടി അതിലിട്ടു് ഇളക്കിയോജിപ്പിക്കുക. വാങ്ങിവെച്ചു് അല്പം കഴിയുമ്പോള്‍ ഉണ്ടകളാക്കുക.എളുപ്പത്തിനു കൈയില്‍ അല്പം നെയ്യ് പുരട്ടാം.

No comments:

Post a Comment