ബ്രെഡ് ഉണ്ണിയപ്പം
1. ബ്രെഡ് സ്ലൈസ് - 6 (അരികു കട്ട് ചെയ്ത് കൈ കൊണ്ട് പൊടിക്കുക)
ചെറു പഴം - 4
ശര്ക്കര - 1 ബ്ലോക്ക് (1/2 ഗ്ലാസ് വെള്ളത്തിൽ ഉരുക്കി തയ്യാറാക്കി വെക്കുക.
ഏലക്ക - 4 എണ്ണം (തോടില്ലാതെ അരി ക്രഷ് ചെയ്തത്)
ഉപ്പു - 1 നുള്ള്
2. തേങ്ങ ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
എള്ള് - 1 ടി സ്പൂണ്‍
നെയ്യ് - ടേബിൾ സ്പൂണ്‍
3. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം.
ഒരു ബൌളിൽ 1)മത് പറഞ്ഞിരിക്കുന്നവ ഞെരടി യോജിപ്പിക്കുക. ഇത് അട കുഴക്കുന്ന പാകം ആയിരിക്കണം അല്ലെങ്കിൽ ഉഴുന്ന് വടയുടെ പാകം - വെള്ളം കൂടിയാൽ പരിഭ്രമിക്കേണ്ട - ഒരു സ്ലൈസ് ബ്രെഡ് കൂടി ഞെരടി ചേര്ക്കുക.
ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ കൊത്തു വറത്തു മാവ് മിശ്രിതത്തിൽ ചേര്ക്കുക. ഇനി അതേ നെയ്യിൽ എള്ള് മൂപ്പിച്ചു മാവിൽ ചേർക്കുക.
ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് വെക്കുക.
പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ ഒരു വട്ടത്തിൽ കുഴിവുള്ള സ്പൂണ്‍ (ചിത്രത്തിലേത് പോലെ) വെള്ളത്തിൽ മുക്കി നനച്ച് മാവിൽ നിന്നും ഒരു സ്പൂണ്‍ കോരി എണ്ണയിലേക്ക് ഇടുക. മാവ് മുഴുവൻ ഇത് പോലെ കോരി ഒഴികുക.
മൂത്താൽ എണ്ണയിൽ നിന്നും കോരുക.
Enjoy!!