Tuesday, 26 August 2014

തക്കാളി മോരുകറി

തക്കാളി മോരുകറി
ചേരുവകള്‍
1. തക്കാളി (ചതുരകഷ്‌ണങ്ങളാക്കിയത്‌) - 3 ഇടത്തരം
2. സവാള (നീളത്തില്‍ അരിഞ്ഞത്‌) - 1
3. ഇഞ്ചി (ചെറുതായി അരിഞ്ഞത്‌) - 1 1/2 ടീസ്‌പൂണ്‍
4. വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്‌) - 1 ടീസ്‌പൂണ്‍
5. പച്ചമുളക്‌ (രണ്ടായി മുറിച്ചത്‌) - 2 എണ്ണം
6. തൊണ്ടന്‍മുളക്‌ (രണ്ടായി മുറിച്ചത്‌) - 2 എണ്ണം
7. തേങ്ങാപ്പാല്‍ (ഇടത്തരം അയവിലുള്ളത്‌) - 1 1/2 കപ്പ്‌
8. മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍
9. എണ്ണ - 1 ടേബിള്‍ സ്‌പൂണ്‍
10. കടുക്‌ - 1/2 ടീസ്‌പൂണ്‍
11. വറ്റല്‍ മുളക്‌ - 4 എണ്ണം
12. ഉലുവ - 1/4 ടീസ്‌പൂണ്‍
13. കറിവേപ്പില - 2 തണ്ട്‌
14. കട്ടിത്തൈര്‌ - 3/4 കപ്പ്‌
15. ഉപ്പ്‌ - പാകത്തിന്‌
പാകം ചെയ്യുന്ന രീതി
1. എണ്ണ ചൂടാക്കി കടുക്‌, ഉലവു, വററല്‍ മുളക്‌, കറിവേപ്പില എന്നിവ ഇട്ട്‌ താളിക്കുക.
2. ഇതിലേക്ക്‌ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, സവാള, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത്‌ വഴറ്റുക.
3. ഇതിലേക്ക്‌ തക്കാളിക്കഷ്‌ണങ്ങളും ചേര്‍ത്ത്‌ വീണ്ടും 5 മിനിറ്റ്‌ വഴററുക.
4. ടൊമാറ്റോ കഷ്‌ണങ്ങള്‍ വാടിത്തുടങ്ങുമ്പോള്‍ ഒന്നരകപ്പ്‌ ഇടത്തരം കട്ടിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത്‌ ഇളക്കി തിളപ്പിക്കുക. ആവശ്യത്തിന്‌ ഉപ്പും ചേര്‍ക്കുക.
5. ടൊമാറ്റോ കഷ്‌ണങ്ങള്‍ വെന്ത്‌ ചാറു കുറുകിത്തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
6. ഈ കറി നന്നായി തണുത്തശേഷം അധികം പുളിയില്ലാത്ത കട്ടിത്തൈര്‌ ഉടച്ചതും ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ വിളമ്പുക.
(കറി നന്നായി തണുത്തശേഷം മാത്രം തൈര്‌ ചേര്‍ക്കുക. അല്ലെങ്കില്‍ കറി പിരിഞ്ഞുപോകും) 

No comments:

Post a Comment