വാനില ഐസ്‌ക്രീം
ആവശ്യമുള്ള സാധനങ്ങള്‍
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - മൂന്ന് കപ്പ്
മുട്ട - മൂന്ന്
പഞ്ചസാര - ഒരു കപ്പ്
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
മുട്ട - മൂന്ന്
പഞ്ചസാര - ഒരു കപ്പ്
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കോഴിമുട്ടയുടെ വെള്ളയും,മഞ്ഞയും വെവ്വേറെ മാറ്റി വെക്കുക.ഒരു പാത്രത്തില്‍ പാലും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും ഒഴിച്ച് കലക്കുക.ഈ പാല്‍ക്കൂട്ട് വേറൊരു വലിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് ചൂടാക്കുമ്പോള്‍അതിന്റെ മുകളില്‍ വെച്ച് ഡബിള്‍ ബോയല്‍ ചെയ്‌തെടുക്കുക.ഈ പാല്‍ക്കൂട്ട് പകുതിയാകുന്നത് വരെ തുടരെ ഇളക്കി തിളപ്പിച്ച് കൊണ്ടിരിക്കണം.പകുതിയായി കഴിഞ്ഞാല്‍ വാനിലാ എസ്സന്‍സ് ചേര്‍ത്ത് തണുത്ത വെള്ളത്തിന്റെ മുകളില്‍ പാത്രം വെച്ച് തണുപ്പിക്കണം.മുട്ടയുടെ വെള്ള എഗ്ഗ് ബീറ്റര്‍ കൊണ്ട് നല്ലവണ്ണം പതപ്പിച്ചെടുക്കണം.ഇത് പാല്‍ക്കൂട്ടിലേക്ക് പതയടങ്ങാതെ മെല്ലെ യോജിപ്പിക്കണം.ഈ ഐസ്‌ക്രീം കൂട്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടി ഫ്രീസറില്‍ 2-3 മണിക്കൂര്‍ വെച്ച് തണുപ്പിക്കണം.ഇത് മൂന്നു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും എടുത്ത് മിക്‌സിയില്‍ അടിച്ചെടുത്ത് വീണ്ടും തണുപ്പിക്കണം.ഈ ഐസ്‌ക്രീം വീണ്ടും സെറ്റ് ആയി കഴിഞ്ഞാല്‍ ഉപയോഗിക്കാം