Sunday, 7 December 2014

SAMBAARAM

കുലുക്കി സംഭാരം
വേനല് കാലത്ത് കുലുക്കി സര്ബത്തിന്റെ കാലം ആയിരുന്നു . ഇത് കണ്ടപ്പോ കുലുക്കി സംഭാരം ഉണ്ടാക്കി നോക്കി.കൊള്ളാലോ ഭീമസേനന് !! … അര ഗ്ലാസ്‌ മോര് . അതില് ഉപ്പ് ഇടുക .പച്ചമുളക് , ഇഞ്ചി കറിവേപ്പില ഇവ ചതച്ചു ഇടുക. അല്പം മല്ലിയില, പുതിയിനയില എന്നിവ പിഴിഞ്ഞ് നീര് ചേര്ക്കുക ..സ്വല്പം ചെറു നാരങ്ങ നീരും … ബാകി ഭാഗം മുഴുവന് ഐസ് കഷണം നന്നായി പൊടിച്ചു ഇടുക . വേറെ ഒരു ഗ്ലാസ്‌ കൊണ്ട് മൂടുക ..രണ്ടു ഗ്ലാസും കൂട്ടി പിടിച്ചു നനായി ഷേക്ക്‌ ചെയ്യുക .. മോര് കളയരുത് ട്ടോ ….അസ്സല് കുലുക്കി സംഭാരം റെഡി … ചൂടുകാലത്തേക്ക് ഇതൊകെ ഓര്മ വെച്ചാല് നന്ന്. വേനല്ക്കാലത്ത് ഇദ്ദേഹത്തെ കുറച്ച് നേരം ഫ്രിഡ്ജില് വെച്ചതിനു ശേഷം എടുത്ത് കുടിച്ചാല് ഏത് കഠോര ഹ്രിദയനും ഹര്ഷപുളകിതനാവും…

No comments:

Post a Comment