Sunday, 7 December 2014

TIPS...

 ഫലപ്രദമാണ്. വെളുത്തുള്ളിയിലടങ്ങിയ അല്ലിസിന്‍ എന്ന രാസഘടകം വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, വിഷാംശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും. അല്പം വെളുത്തുള്ളി ചതച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാം.
2. ഗ്രീന്‍ ടീ
ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ഗ്രീന്‍ ടീ. ഇവ ശരീരത്തില്‍‌ നിന്ന് വിഷാംശങ്ങളെ പുറന്തള്ളും. ഗ്രീന്‍ ടീയിലെ ആന്‍റിഓക്സിഡന്‍റുകള്‍ കരളിനെ കൊഴുപ്പ് മൂലമുള്ള പ്രശ്നങ്ങളടക്കമുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിവുള്ളതാണ്.
3. ഇഞ്ചി
നിങ്ങള്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും മദ്യവും അമിതമായി കഴിക്കുന്നുണ്ടോ? ഇവ ദഹനത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ഛര്‍ദ്ദി, ദഹനപ്രശ്നങ്ങള്‍, ഗ്യാസ്ട്രബിള്‍ എന്നിവ കുറയ്ക്കാന്‍ ഇഞ്ചി ഫലപ്രദമാണ്. ആന്‍റിഓക്സിഡന്‍റുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഇഞ്ചി അരിഞ്ഞ് ജ്യൂസുകളില്‍ ചേര്‍ത്ത് കഴിക്കുകയോ, അല്ലെങ്കില്‍ ജിഞ്ചര്‍ ടീ പതിവായി കുടിക്കുകയോ ചെയ്യാം.
4. നാരങ്ങ
ഏറെ പ്രസിദ്ധവും ഫലപ്രദവുമായ ഒന്നാണ് നാരങ്ങ. വിറ്റാമിന്‍ സി എന്ന ആന്‍റി ഓക്സിഡന്‍റ് ധാരാളമായി അടങ്ങിയ നാരങ്ങ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും, രോഗകാരണമാകുന്ന സ്വതന്ത്രമൂലകങ്ങളെ ചെറുക്കുകയും ചെയ്യും. ശരീരത്തില്‍ ആല്‍ക്കലൈന്‍ സാന്നിധ്യം നല്കാനും നാരങ്ങയ്ക്കാവും. അതായത് ശരീരത്തിന്‍റെ പിഎച്ച് ബാലന്‍സ് വീണ്ടെടുക്കാന്‍ നാരങ്ങ സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങനീര് ചേര്‍ത്ത് കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ശുദ്ധീകരിക്കും.
5. പഴങ്ങള്‍
വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയവയാണ് പഴങ്ങള്‍. കലോറി കുറഞ്ഞ പഴങ്ങള്‍ക്ക് വിഷാംശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ചര്‍മ്മത്തിനും, തലമുടിക്കും മാത്രമല്ല മികച്ച ദഹനത്തിനും ഇവ സഹായിക്കും. പുതുമയാര്‍ന്ന പഴങ്ങള്‍ പ്രഭാത ഭക്ഷണമായും, ഇടക്കിടെയയുള്ള ലഘുഭക്ഷണമായും കഴിക്കാം.
6. ബീറ്റ്റൂട്ട്
മഗ്നീഷ്യം, വിറ്റാമിന്‍ സി, എന്നിവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഏറെ ആരോഗ്യഗുണങ്ങളുള്ള ബീറ്റ്റൂട്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും, കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ഉത്തമമാണ്. ബീറ്റ്റൂട്ട് പച്ചക്കോ വേവിച്ചോ കഴിക്കാം. ജ്യൂസ് രൂപത്തിലും ബീറ്റ്റുട്ട് ഉപയോഗിക്കാവുന്നതാണ്.
7. ഉണക്കലരി
ബി വിറ്റാമിനുകള്‍, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് പോലുള്ള വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ കഴിവുള്ള ന്യൂട്രിയന്‍റുകള്‍ ഉണക്കലരിയിലുണ്ട്. ഇതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ ഫൈബര്‍ കുടല്‍ ശുദ്ധീകരിക്കാന്‍ ഫലപ്രദമാണ്. ഉണക്കലരിയില്‍ അടങ്ങിയ സെലിനിയം എന്ന ഘടകം കരളിന്‍റെ സംരക്ഷണത്തിനും, ചര്‍മ്മത്തിന്‍റെ നിറത്തിനും അനുകൂലമായി പ്രവര്‍ത്തിക്കും.
Like · 

No comments:

Post a Comment