Saturday, 31 August 2013

മാമ്പഴ പുളിശ്ശേരി(ഓണം സ്പെഷ്യല്‍))))()) ********************************00))

മാമ്പഴ പുളിശ്ശേരി(ഓണം സ്പെഷ്യല്‍))))())
********************************

ആവശ്യമായവ
**************
മാമ്പഴം 1(വലുത്)ചതുര കാഷ്ണങ്ങളായി അരിഞ്ഞത്.വേണമെങ്കില്‍ മാങ്ങയണ്ടിയും ഉപയോഗിക്കാം.
തൈര് 3 കപ്പ്‌
പച്ചമുളക് 3 എണ്ണം
1. അരമുറി തേങ്ങ ചിരകിയതിന്റെ പകുതി
2. മഞ്ഞള്‍ അര ടീ സ്പൂണ്‍
3 . ജീരക പൊടി അര ടീ സ്പൂണ്‍
4. ഉലുവ ഒരു നുള്ള്
5. ചുവന്നുള്ളി 4

കടുക് താളിക്കാന്‍
*****************
വറ്റല്‍ മുളക് 2 എണ്ണം
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് 4 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍

ചെയ്യേണ്ട വിധം
**************
1-5 നന്നായി അരച്ചെടുക്കുക, ഇനി മാങ്ങയും പച്ചമുളക് കീറിയതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക.വെന്തു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഒന്ന് കൂടി തിളപ്പിക്കുക,,ഇനി ഇതു ആറിയതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഉടച്ചെടുത്ത തൈര് ചേര്‍ക്കാം.തൈര് ചേര്‍ത്തതിനു ശേഷം ചെറുതായി ഒന്ന് ചൂടാക്കുക..ഇനി ഇതിലേക് കടുക് താളിച്ച്‌ ചേര്‍ക്കുക,മാമ്പഴ പുളിശ്ശേരി തയ്യാര്‍,എരിവിനു അനുസരിച്ച് ചേര്‍ക്കുന്ന പച്ചമുളകിന്‍റെ എണ്ണത്തില്‍ വ്യത്യാസം വരുത്താം കേട്ടോ... ഈ ഓണത്തിന് എന്നാല്‍ ഇനി മാമ്പഴ പുളിശ്ശേരിയും ആകാം അല്ലേ.

Monday, 26 August 2013

കണവ അച്ചാര്‍

കണവ വലുത് - 6 എണ്ണം
കുരുമുളക് പൊടി - 2 tsp
മഞ്ഞള്‍ പൊടി - 1 tsp
മുളക് പൊടി - 3 tbsp.
ഉപ്പ് - 2 tbsp. (അവരവരുടെ ടേസ്റ്റ് നു അനുസരിച്ച്)
വെളിച്ചെണ്ണ 2 കപ്പ്‌
കറിവേപ്പില - 2 തണ്ട്
കടുക് -1 tsp
ഇഞ്ചി (ചെറുതായി നീളത്തില്‍ അരിഞ്ഞത്)- 2 വലിയ കഷ്ണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - ഒരെണ്ണം മുഴുവനായുള്ളത് വലുത്
പച്ചമുളക് (രണ്ടായി കീറിയത്) - 6 എണ്ണം
ഗരം മസാല - 1 tsp
കായപ്പൊടി - 1/2 tsp
വിനാഗിരി - 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം

കണവ മഞ്ഞള്‍ പൊടിയും ഉപ്പും കുരുമുളകും ചേര്‍ത്ത് 2 കപ്പ് വെള്ളത്തില്‍ മൂടി വച്ച് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചു അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് വരട്ടുക(തീ കുറച്ചു വച്ച് വരട്ടുക അല്ലെങ്കില്‍ ''പൊട്ടിത്തെറിക്കും'')10 മിനിറ്റ് വരട്ടിയ ശേഷം കണവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വച്ച ശേഷം ബാക്കി എണ്ണയില്‍ വീണ്ടും വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ചശേഷം അരിഞ്ഞു വച്ചേക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില എന്നിവ ഇതിലെക്കിട്ടു നിറം മാറുമ്പോള്‍ അതിലേക്കു മുളക് പൊടിയും ഗരം മസാല പൊടിച്ചതും ചേര്‍ത്ത് വീണ്ടും ഇളക്കുക ഇതിലേക്ക് ഇനി കായപ്പൊടി ചേര്‍ക്കാം (ഉപ്പ് വേണമെങ്കില്‍ നോക്കിയിട്ട് ചേര്‍ക്കാം) ഇനി വിനാഗിരി ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് കഴിഞ്ഞു വാങ്ങിവക്കാം തണുത്ത ശേഷം നന്നായി അടച്ചു വച്ച് 2 ദിവസം കഴിഞ്ഞു എടുക്കാവുന്നതാണ്....

Sunday, 25 August 2013

തക്കാളി രസം

തക്കാളി രസം 

ഉണ്ടാക്കുന്ന വിധം
: ജീരകം, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കുരുമുളക് ഇവ ചതക്കുക
വാളൻപുളി പിഴിഞ്ഞ വെള്ളത്തിൽ കുറച്ചു മല്ലിപൊടി മുളകുപൊടി കായപൊടി ഉപ്പ് ഇവയും ചേർത്ത് ചതച്ചതും ഇട്ട് നന്നായി തിളപ്പിച്ച് അരിച്ച് എടുത്ത് വക്കുക .
എണ്ണ ചൂ ടാക്കി കടുകും കറിവേപ്പിലയും ഉണക്കമുളകും പൊട്ടിച്ച് തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി അരിച്ചു വച്ചിരിക്കുന്ന പുളിവെള്ളവുംപാകത്തിന് ഉപ്പും ചേർത്ത് മല്ലിയിലയും അരിഞ്ഞതും ഇട്ടു തിളപ്പിച്ച് വാങ്ങുക

Monday, 12 August 2013

ആപ്പിള്‍ പുഡിങ്ങ്

ആപ്പിള്‍ പുഡിങ്ങ്

ഇടത്തരം ആപ്പിള്‍ -3 /4
പഞ്ചസാര ആവശ്യത്തിന്
കൊണ്ഫ്ലോര്‍ - ഒരു ടിസ്പൂണ്‍
ജെലാറ്റിന്‍ രണ്ടു ടീസ്പൂണ്‍// / അല്ലേല്‍ ചൈന ഗ്രാസ് ആയാലും മതീട്ടോ
കസ്ടാര്ദ്‌ പൌഡര്‍ ഒരു ടിസ്പൂണ്‍
പാല്‍ കാല്‍ കപ്പ്
മുട്ട - രണ്ടെണ്ണം

ആപ്പിള്‍ തൊലിചെത്തി കുരു കളഞ്ഞു വേവിച്ചു മിക്സിയില്‍ അടിച്ചെടുക്കുക . ജെലേറ്റില്‍ ഡബിള്‍ ബോയില്‍ിംഗ് രീതിയില്‍ വെള്ളം ചേര്‍ത്ത് ഉരുക്കിയെടുക്കുക .മിക്സിയില്‍ മുട്ടയും കുറച്ചു പാലില്‍ മിക്സ് ചെയ്ത കൊണ്ഫ്ലോര്‍ ,കസ്ടര്ദ്‌ പൌഡര്‍ എന്നിവ ചേര്‍ത്ത് അടിച്ചെടുക്ക.പിന്നെ അരച്ച് വെച്ച ആപ്പിള്‍ , അടുപ്പില്‍ വെച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക .,അതിലേക്കു മിക്സ് ചെയ്തു വെച്ച മുട്ട മിശ്രിതം ചേര്‍ത്ത് ഇളക്കി ചേര്‍ക്കുക,ഇളക്കി കൊണ്ടേ ഇരിക്കണം അല്ലേല്‍ അടിയില്‍ പിടിക്കും .ഒരു അഞ്ചു മിനിറ്റ് കഴീമ്പോ ജെലാട്ടില്‍ ഉരുക്കിയത് ചേര്‍ക്കുക . അത് ചേര്‍ന്ന് എല്ലാടത്തും മിക്സ് ആയി കഴീമ്പോ .ഇറക്കി പുദ്ദിംഗ് ബൌള്‍ ലേക്ക് പകര്‍ത്തി വെക്കുക . ചൂടാറി കഴീമ്പോ ഫ്രിട്ജിലേക്ക് കേറ്റി വെച്ച് .. നാലഞ്ച് മണിക്കൂര്‍ കഴീമ്പോ ഉപയോഗിക്കം
രാത്രി ഉണ്ടാക്കി പിറ്റേന്ന് എടുക്കുക ആണ്. പുദ്ദിംഗ് കരെക്റ്റ്‌ ആയി സെറ്റ്‌ ചെയ്തു കിട്ടാന്‍ നല്ലത് .

AMERICAN CHOPPCY........

AMERICAN CHOPPCY........

noodles cornflouril mix chaiyuth fry chaith edukuka .cabag,carot,onion,capsicum,green chily,cellery,springonieon,beens elum nelathil cut chaiyuka...garlic sunf oilil vazhati edukuka .sesham cut chaitha veg elamit nanaye vashatuka...sesham chilly paste it nanaye vashati stok velam ozhikuka.....tomato,chilly,soya sauce ....upp ,white pepper,suggar ett nanaye mix chaiyka ....ethil pinnapple,tomatto ,chicken,beef eduka gravi cornflour ozhich thik akuka......e gravi fry chaitha noodlesintay mukalil eduka....rediyayathinu sesham oru bulsay undaki mugalil eduka(upp,whitpepper eduka)........!!!

Friday, 9 August 2013

*CHICKEN NUGGETS

Home Made *CHICKEN NUGGETS 

350gm..Boneless chicken
.1 tbspLemon juice
.1\4 tspSalt
.1\2 tspPepper powder
.1-2Eggs, beaten
.1\4 cupPlain flour
.1\2 cupBread crumbs
.1\4 cupCorn flake crumbs
.1\4 cupParmesan cheese, finely grated
.1\4 cupButter or Oil
.1\2 cupMayonnaise
.2-3 tbspChilli sauceCooking
START 
1.Cut chicken into one inch pieces.
2. combine chicken pieces, lemon juice, salt & pepper powder. Keep aside for2 hours or over night in fridge.
3.the bread crumbs, corn flake crumbs, parmesan cheese mix together in a bowl.
4.Put the flour on a large plate.
5.Remove the chicken cubes from marinade. and toss them in flour.
6.Then dip the cubes in beaten egg and roll in crumb mix to coat.
7.Heat the oil in a large pan and fry the chicken nuggets 2-3 minutes each side until golden
8.Serve hot
dipping sauce.
**************
mix mayonnaise& chilli sauce in a bowl......

Monday, 5 August 2013

ഷവര്‍മ Shawarma

ഷവര്‍മ ഫാസ്റ്റ് ഫുഡ്‌ വിഭാഗത്തില്‍ പെടുത്താവുന്ന ഈ വിഭവം, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കുപുറമേ യൂറോപ്പിലും,അമേരിക്കയിലും ഇപ്പോള്‍,വ്യാപകമായി നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് ഷവര്‍മ കാണപ്പെടുന്നത്. ആട്,ചെമ്മരിയാട്, കോഴി,ബീഫ്,ടര്‍ക്കികോഴി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്ടെ മാംസമോ,ചിലപ്പോള്‍ ഒന്നിലധികം മാംസമിശ്രിതമോ ഷവര്‍മയില്‍ ഉപയോഗിച്ച് വരുന്നു. ഇവിടെ നമ്മള്‍ തയ്യാറാക്കാന്‍ പോകുന്നത്
ചിക്കന്‍ ഷവര്‍മ ആണ്. 4 മുതല്‍ 8 പേര്‍ക്ക് വരെ കഴിക്കാനുള്ള ‘ഷവര്‍മ’ നമ്മള്‍ പാചകം ചെയ്യാന്‍ പോവുകയാണ്.

ആവശ്യമുള്ള സാധനങ്ങള്‍:

1. Skinless Chicken (leg / breast) 2 kg .
2 .Yogurt – 1 കപ്പ്‌.
3 . വിനാഗിരി – 1/4 കപ്പ്‌.
4 . വെളുത്തുള്ളി ചതച്ചത്, 1 മുഴുവനായും.
5 . കുരുമുളക് പൊടി – 1 ടീസ്പൂണ്‍.
6 . ഉപ്പ് 1/2 ടീ സ്പൂണ്‍.
7 . ഏലക്കായ പൊടിച്ചത്- 3 എണ്ണം.
8 . Allspice – പൊടിച്ചത് 1 ടീ സ്പൂണ്‍.
9 . ചെറുനാരങ്ങ നീര്‍ – 1 എണ്ണത്തിന്ടെ .

Sauce തയ്യാറാക്കാന്‍:

10 . എള്ള് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത്(tahini) 1 കപ്പ്‌.
11 . വെളുത്തുള്ളി ചതച്ചത് 2 എണ്ണം മുഴുവനായും.
12 . ചെറുനാരങ്ങ നീര് 1/4 കപ്പ്‌.
13 . Yogurt – 2 ടേബിള്‍ സ്പൂണ്‍.

Pita (ഖുബ്ബൂസ്) നിറക്കുന്നതിന്:

14 . Pita bread (ഖുബ്ബൂസ്) ചെറുത്‌, 12 എണ്ണം(ആളുടെ എണ്ണത്തിനനുസരിച്ച്)
15 . കക്കിരി ,കനം കുറച്ച് അരിഞ്ഞത് 1 കപ്പ്‌.
16 . സവാള കനം കുറച്ച് അരിഞ്ഞത് 1/2 കപ്പ്‌.
17 . തക്കാളി അരിഞ്ഞത് 1 കപ്പ്‌.
18 . മല്ലിയില ചെറുതായി അരിഞ്ഞത്, 1/2 കപ്പ്‌.

തയ്യാറാക്കുന്ന വിധം:

1 ) 2 മുതല്‍ 9 വരെയുള്ളതെല്ലാം ഒരു ഗ്ലാസ്‌ പാത്രത്തിലെടുത്തു നന്നായി കൂട്ടികലര്‍ത്തി വെക്കുക.(marinade തയ്യാറാക്കുക) വരണ്ടിരിക്കുകയാണെങ്കില്‍ ഒലിവ് ഓയില്‍/1 ടേബിള്‍ സ്പൂണ്‍ Ghee ചേര്‍ക്കുക.
2 ) ചിക്കന്‍ ചേര്‍ത്തു നന്നായി കവര്‍ ചെയ്തതിനു ശേഷം ഫ്രിഡ്ജില്‍ വെക്കുക (8 മണിക്കൂര്‍/ഒരു രാത്രി)
3 ) ഒരു വലിയ sauce പാനില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ മീഡിയം ചൂടില്‍ ഏതാണ്ട് 45 മിനിറ്റ് വേവിക്കുക. പൊടിഞ്ഞു പോകാതെ ഇടക്ക് മറിച്ചിടുകയും വേണം. ചിക്കന്‍ ഡ്രൈ ആവുന്നു എന്ന് തോന്നിയാല്‍ അല്‍പം വെള്ളം ആവശ്യത്തിനു ഒഴിച്ചുകൊടുക്കുക .
( ഓവനില്‍ ആണ്‌ പാചകം എങ്കില്‍- ഓവന്‍ 175 ഡിഗ്രിയില്‍ സെറ്റ് ചെയ്യുക. പരന്ന ഓവന്‍ പ്രൂഫ്‌ പാത്രത്തില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ നിരത്തി വെച്ച് കവര്‍ ചെയ്തതിനു ശേഷം ഓവനില്‍ വെക്കുക. 30 മിനിറ്റ് വരെ bake ചെയ്യുക. പിന്നീട്,മറ്റൊരു പരന്ന sauce പാനില്‍ ഇതെടുത്തു 5 മുതല്‍ 10 മിനിറ്റ് വരെ ചിക്കന്‍ പുറമേ ബ്രൌണ്‍ നിറമാകുന്നതുവരെ തുറന്നു വെച്ച് വേവിക്കുക. ഇടയ്ക്കൊന്ന് ഇളക്കുകയും വേണം)
4 ) ചിക്കന്‍ തയ്യാറാക്കുമ്പോള്‍ തന്നെ sauce ഉം തയ്യാറാക്കാം. 10 മുതല്‍ 13 വരെയുള്ള സാധനങ്ങള്‍ നന്നായി ഇളക്കി മാറ്റിവെക്കുക. Sauce തയ്യാര്‍.
5 ) 15 മുതല്‍ 18 വരെയുള്ള സാധനങ്ങള്‍ ഒരു സ്ഫടിക പാത്രത്തിലെടുത്തു നന്നായി ഇളക്കുക. വേണമെങ്കില്‍, ഒരു വ്യത്യസ്ഥതക്ക് ഉചിതമെന്ന് തോന്നുന്ന വെജിടബിള്സ് ചേര്‍ക്കാം..(കാപ്സികം etc)
6 ) വേവിച്ച ചിക്കന്‍ കനം കുറച്ചു അരിഞ്ഞെടുക്കുക.
7 ) ഓരോ pita ബ്രഡ് (ഖുബ്ബൂസ്സിനും) നും
മുകളിലും, ചിക്കന്‍ അതിനു ചുറ്റും തയാറാക്കിയ vegetables എന്നിവ ബ്രെഡ്‌ ന്ടെ വലിപ്പത്തിനനുസരിച്ച് ചേര്‍ക്കുക. Sauce ആവശ്യത്തിനു ചേര്‍ക്കുക.
8 ) പുറത്ത് തൂവിപ്പോവാത്ത വിധത്തില്‍ ഇത് റോള്‍ ചെയ്യുക.
ഷവര്‍മ തയ്യാര്‍!!
NB: നമ്മുടെ ഫാസ്റ്റ് ഫുഡ്‌ ഷോപ്പിലും മറ്റും കാണുന്ന, ഗ്രില്ലില്‍ കുത്തനെ നിര്‍ത്തിയ, ഒന്നിന് മുകളില്‍ ഒന്നായി വെച്ച് അരിഞ്ഞെടുക്കുന്ന അതേ ഷവര്‍മ തന്നെയാണിത്. ഒരു വ്യത്യാസം, അത് grill / broil ചെയ്യുന്നു. ഇവിടെ നമ്മള്‍ സാധാരണ പോലെ വേവിക്കുന്നു. നമുക്ക് വീടുകളില്‍ ഉണ്ടാക്കുവാന്‍ എളുപ്പം ഇതാണല്ലോ
 — withSulthana 

സ്‌റ്റഫഡ്‌ മഷ്‌റൂം


ആവശ്യമുള്ള സാധനങ്ങള്‍
1. വലിയ മഷ്‌റൂം - പതിനാറെണ്ണം
2. ബട്ടര്‍ ഉരുക്കിയത്‌ - കാല്‍കപ്പ്‌
3. ഇറച്ചി വേവിച്ച്‌ പിച്ചിക്കീറിയത്‌
- അരക്കപ്പ്‌ (ഇറച്ചി ഉപ്പും കുറച്ച്‌ ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത്‌ വേവിക്കുക.)
4. മുട്ട - രണ്ടെണ്ണം
5. മയോണേയ്‌്സ്‌ - മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
6. സവാള കൊത്തിയരിഞ്ഞത്‌ - കാല്‍കപ്പ്‌
7. നാരങ്ങാനീര്‌ - രണ്ട്‌ ടീസ്‌പൂണ്‍
കുരുമുളകുപൊടി, ഉപ്പ്‌ - പാകത്തിന്‌
8. ബ്രഡ്‌ പൊടിച്ചത്‌ - അരക്കപ്പ്‌

തയാറാക്കേണ്ട വിധം: കൂണ്‍ തണ്ട്‌ എടുത്തുമാറ്റിവയ്‌ക്കുക. ബേക്കിംഗ്‌ ട്രേയില്‍ ബട്ടര്‍ പുരട്ടുക. മഷ്‌റൂം ക്യാപ്‌ ബട്ടര്‍ ഉരുക്കിയതില്‍ മുക്കി ബേക്കിംഗ്‌ ട്രേയില്‍ നിരത്തുക. 3 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഒരുമിച്ച്‌ ചേര്‍ത്തിളക്കുക. ഇതില്‍ പകുതി ബ്രഡ്‌ പൊടിച്ചതും ചേര്‍ക്കുക. ഈ കൂട്ട്‌ മഷ്‌റൂം ക്യാപില്‍വച്ച്‌ നിറയ്‌ക്കുക. മീതേ ബാക്കി ബ്രഡ്‌ പൊടിച്ചത്‌ വിതറുക. 375ഗ്നങ്ക പതിനഞ്ചു മിനിറ്റ്‌ ഓവനില്‍വച്ച്‌ ബേക്ക്‌ ചെയ്‌തെടുക്കുക. ചൂടോടെ വിളമ്പാവുന്ന നല്ലൊരു ആപ്പിറ്റൈസര്‍ ആണ്‌ ഇത്‌.

ഇറ്റാലിയന്‍പിസ


നമുക്കൊരു ഇറ്റാലിയന്‍ വിഭവം ആയ..
പിസ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ….
.വീട്ടില്‍ ഒരു മൈക്രോ വേവ് ഓവന്‍ ഉള്ള ആര്‍ക്കും പിസ ഉണ്ടാക്കാം..വല്യ ബുദ്ധിമുട്ടൊന്നും ഇല്ലാതെ…

ആവശ്യമുള്ള സാധനങ്ങള്‍
—————————————–
മൈദ - നാല് കപ്പ്
യീസ്റ്റ് - രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്
ഉപ്പ് - രണ്ടു ടീ സ്പൂണ്‍
ഒറിഗാനോ - അര ടീസ്പൂണ്‍
തൈം - അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും ഇന്ന് ലഭ്യമാണ് ഇവ )
ഇളംചൂട് വെള്ളം -രണ്ടു കപ്പ്
എണ്ണ - മൂന്നു ടേബിള്‍ സ്പൂണ്‍
മൊസരല്ല ചീസ്‌-200 ഗ്രാം
ടോമാടോ സോസ് -അഞ്ച് ടേബിള്‍ സ്പൂണ്‍
കാപ്സിക്കം - ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
(പച്ച,മഞ്ഞ ഏതെങ്കിലും)
വെളുത്തുള്ളി -രണ്ടല്ലി ചെറുതായി നുറുക്കിയത്
സവാള -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
തക്കാളി -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
എല്ലില്ലാത്ത ചിക്കന്‍ -ചെറുതായി നുറുക്കിയത്
ഒലിവ്(ബ്ലാക്ക്‌ അല്ലെങ്കില്‍ ഗ്രീന്‍ )-വട്ടത്തില്‍ അരിഞ്ഞത്‌ (optional)
കുരുമുളക് പൊടി- രണ്ടു വലിയ സ്പൂണ്‍
വറ്റല്‍ മുളക് വറുത്തു ക്രഷ് ചെയ്തത് -രണ്ടു ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
———————————
സ്റ്റെപ് 1 :രണ്ടു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ യീസ്റ്റും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം യീസ്റ്റ് പൊങ്ങാന്‍ വെക്കുക .യീസ്റ്റ് നന്നായി പൊങ്ങി വന്നാല്‍ ,ഒരു വലിയ ബൌള്‍ എടുത്തു അതിലേക്കു നാല് കപ്പ് മൈദ ,യീസ്റ്റ് ചേര്‍ത്ത വെള്ളം,കാല്‍ ടീ സ്പൂണ്‍ ഒറിഗാനോ ,കാല്‍ ടീസ്പൂണ്‍ തൈം,രണ്ടു ടീ സ്പൂണ്‍ ഉപ്പ്,രണ്ടു ടീ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക.മാവ് നന്നായി കുഴച്ചതിനു ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അഞ്ചു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.
സ്റ്റെപ്2: ഒരു പാന്‍ അടുപ്പത്ത്‌ വെച്ച് എണ്ണ ഒഴിക്കുക .അതില്ക്ക് വെളുത്തുള്ളി ഇട്ടു വഴറ്റിയ ശേഷം,സവാള,കാപ്സിക്കം ,തക്കാളി,ചിക്കന്‍ പീസസ് എന്നിവ ഇട്ടുവഴറ്റുക,കൂടെ കുരുമുളക് പൊടി,ഉപ്പ്,വറ്റല്‍ മുളകു പൊടിച്ചത് ഇവ ചേര്‍ത്ത് വാങ്ങി വെക്കുക.
സ്റ്റെപ് 3 : ഒരു ചെറിയ ബൌളില്‍ ടൊമാറ്റോ സോസ്,ഉപ്പ്,കുരുമുളക് പൊടി,ഇറ്റാലിയന്‍ സ്പൈസസ്,വറ്റല്‍ മുളക് പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.
സ്റ്റെപ്4:അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാവ്തുറന്നു നോക്കിയാല്‍ നമ്മള്‍ കുഴച്ചു വെച്ചതിന്റെ ഇരട്ടി വലുപ്പം ആയിട്ടുണ്ടാവും..അതില്‍ നിന്നും നാല് മീഡിയം സൈസ് പിസക്കുള്ള നാല് ബോള്‍സ് ഓരോന്നായി ഉരുട്ടി പ്രത്യേകം ആക്കി വെക്കുക.ഒരു ബോള്‍ എടുത്തു അല്‍പ്പം മൈദ തൂവി നന്നായി പരത്തി എടുക്കുക.പരത്തിയ പിസ ബേസ്‌ എടുത്തു മൈക്രോ വേവ് ഓവന്റെ അടിയിലത്തെ ടര്നബില്‍ പ്ലേറ്റില്‍അല്‍പ്പം എണ്ണ തൂവിയിട്ടു എടുത്തു വെക്കുക.മൈക്രോ വേവ് ഓവനില്‍ എട്ടു മിനുട്ട് സമയം കൊടുത്തു പിസ ബേസ് പാകപ്പെടുത്തി എടുക്കുക.പിസ ബേസ് പുറത്തെടുത്തു ,മുകളില്‍ കുറച്ചു ടൊമാറ്റോ സോസ് മിക്സ്‌ പുരട്ടുക,മേലെ കാപ്സിക്കം,ഉള്ളി,തക്കാളി,ചിക്കന്‍ മിക്സ്‌ നിരത്തുക,മുകളില്‍ ആയി..മൊസരല്ല ചീസ് നിരത്തുക.ഇത് എടുത്തു ഓവന്റെ അടിയിലെ പ്ലേറ്റില്‍ വെച്ച് 10 m ബേക്ക് ചെയ്തെടുക്കുക..ടേസ്റ്റി പിസ റെഡി..ബാക്കിയുള്ള ബോള്സും ഇതേ രീതിയില്‍ ചെയ്തു പിസ ഉണ്ടാക്കിയെടുക്കുക