മാമ്പഴ പുളിശ്ശേരി(ഓണം സ്പെഷ്യല്‍))))())
********************************
ആവശ്യമായവ
**************
മാമ്പഴം 1(വലുത്)ചതുര കാഷ്ണങ്ങളായി അരിഞ്ഞത്.വേണമെങ്കില്‍ മാങ്ങയണ്ടിയും ഉപയോഗിക്കാം.
തൈര് 3 കപ്പ്
പച്ചമുളക് 3 എണ്ണം
1. അരമുറി തേങ്ങ ചിരകിയതിന്റെ പകുതി
2. മഞ്ഞള്‍ അര ടീ സ്പൂണ്‍
3 . ജീരക പൊടി അര ടീ സ്പൂണ്‍
4. ഉലുവ ഒരു നുള്ള്
5. ചുവന്നുള്ളി 4
കടുക് താളിക്കാന്‍
*****************
വറ്റല്‍ മുളക് 2 എണ്ണം
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് 4 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
ചെയ്യേണ്ട വിധം
**************
1-5 നന്നായി അരച്ചെടുക്കുക, ഇനി മാങ്ങയും പച്ചമുളക് കീറിയതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക.വെന്തു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഒന്ന് കൂടി തിളപ്പിക്കുക,,ഇനി ഇതു ആറിയതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഉടച്ചെടുത്ത തൈര് ചേര്‍ക്കാം.തൈര് ചേര്‍ത്തതിനു ശേഷം ചെറുതായി ഒന്ന് ചൂടാക്കുക..ഇനി ഇതിലേക് കടുക് താളിച്ച് ചേര്‍ക്കുക,മാമ്പഴ പുളിശ്ശേരി തയ്യാര്‍,എരിവിനു അനുസരിച്ച് ചേര്‍ക്കുന്ന പച്ചമുളകിന്‍റെ എണ്ണത്തില്‍ വ്യത്യാസം വരുത്താം കേട്ടോ... ഈ ഓണത്തിന് എന്നാല്‍ ഇനി മാമ്പഴ പുളിശ്ശേരിയും ആകാം അല്ലേ.
No comments:
Post a Comment