Monday, 26 August 2013

കണവ അച്ചാര്‍

കണവ വലുത് - 6 എണ്ണം
കുരുമുളക് പൊടി - 2 tsp
മഞ്ഞള്‍ പൊടി - 1 tsp
മുളക് പൊടി - 3 tbsp.
ഉപ്പ് - 2 tbsp. (അവരവരുടെ ടേസ്റ്റ് നു അനുസരിച്ച്)
വെളിച്ചെണ്ണ 2 കപ്പ്‌
കറിവേപ്പില - 2 തണ്ട്
കടുക് -1 tsp
ഇഞ്ചി (ചെറുതായി നീളത്തില്‍ അരിഞ്ഞത്)- 2 വലിയ കഷ്ണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - ഒരെണ്ണം മുഴുവനായുള്ളത് വലുത്
പച്ചമുളക് (രണ്ടായി കീറിയത്) - 6 എണ്ണം
ഗരം മസാല - 1 tsp
കായപ്പൊടി - 1/2 tsp
വിനാഗിരി - 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം

കണവ മഞ്ഞള്‍ പൊടിയും ഉപ്പും കുരുമുളകും ചേര്‍ത്ത് 2 കപ്പ് വെള്ളത്തില്‍ മൂടി വച്ച് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചു അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് വരട്ടുക(തീ കുറച്ചു വച്ച് വരട്ടുക അല്ലെങ്കില്‍ ''പൊട്ടിത്തെറിക്കും'')10 മിനിറ്റ് വരട്ടിയ ശേഷം കണവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വച്ച ശേഷം ബാക്കി എണ്ണയില്‍ വീണ്ടും വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ചശേഷം അരിഞ്ഞു വച്ചേക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില എന്നിവ ഇതിലെക്കിട്ടു നിറം മാറുമ്പോള്‍ അതിലേക്കു മുളക് പൊടിയും ഗരം മസാല പൊടിച്ചതും ചേര്‍ത്ത് വീണ്ടും ഇളക്കുക ഇതിലേക്ക് ഇനി കായപ്പൊടി ചേര്‍ക്കാം (ഉപ്പ് വേണമെങ്കില്‍ നോക്കിയിട്ട് ചേര്‍ക്കാം) ഇനി വിനാഗിരി ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് കഴിഞ്ഞു വാങ്ങിവക്കാം തണുത്ത ശേഷം നന്നായി അടച്ചു വച്ച് 2 ദിവസം കഴിഞ്ഞു എടുക്കാവുന്നതാണ്....

No comments:

Post a Comment