Monday, 5 August 2013

ഷവര്‍മ Shawarma

ഷവര്‍മ ഫാസ്റ്റ് ഫുഡ്‌ വിഭാഗത്തില്‍ പെടുത്താവുന്ന ഈ വിഭവം, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കുപുറമേ യൂറോപ്പിലും,അമേരിക്കയിലും ഇപ്പോള്‍,വ്യാപകമായി നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് ഷവര്‍മ കാണപ്പെടുന്നത്. ആട്,ചെമ്മരിയാട്, കോഴി,ബീഫ്,ടര്‍ക്കികോഴി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്ടെ മാംസമോ,ചിലപ്പോള്‍ ഒന്നിലധികം മാംസമിശ്രിതമോ ഷവര്‍മയില്‍ ഉപയോഗിച്ച് വരുന്നു. ഇവിടെ നമ്മള്‍ തയ്യാറാക്കാന്‍ പോകുന്നത്
ചിക്കന്‍ ഷവര്‍മ ആണ്. 4 മുതല്‍ 8 പേര്‍ക്ക് വരെ കഴിക്കാനുള്ള ‘ഷവര്‍മ’ നമ്മള്‍ പാചകം ചെയ്യാന്‍ പോവുകയാണ്.

ആവശ്യമുള്ള സാധനങ്ങള്‍:

1. Skinless Chicken (leg / breast) 2 kg .
2 .Yogurt – 1 കപ്പ്‌.
3 . വിനാഗിരി – 1/4 കപ്പ്‌.
4 . വെളുത്തുള്ളി ചതച്ചത്, 1 മുഴുവനായും.
5 . കുരുമുളക് പൊടി – 1 ടീസ്പൂണ്‍.
6 . ഉപ്പ് 1/2 ടീ സ്പൂണ്‍.
7 . ഏലക്കായ പൊടിച്ചത്- 3 എണ്ണം.
8 . Allspice – പൊടിച്ചത് 1 ടീ സ്പൂണ്‍.
9 . ചെറുനാരങ്ങ നീര്‍ – 1 എണ്ണത്തിന്ടെ .

Sauce തയ്യാറാക്കാന്‍:

10 . എള്ള് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത്(tahini) 1 കപ്പ്‌.
11 . വെളുത്തുള്ളി ചതച്ചത് 2 എണ്ണം മുഴുവനായും.
12 . ചെറുനാരങ്ങ നീര് 1/4 കപ്പ്‌.
13 . Yogurt – 2 ടേബിള്‍ സ്പൂണ്‍.

Pita (ഖുബ്ബൂസ്) നിറക്കുന്നതിന്:

14 . Pita bread (ഖുബ്ബൂസ്) ചെറുത്‌, 12 എണ്ണം(ആളുടെ എണ്ണത്തിനനുസരിച്ച്)
15 . കക്കിരി ,കനം കുറച്ച് അരിഞ്ഞത് 1 കപ്പ്‌.
16 . സവാള കനം കുറച്ച് അരിഞ്ഞത് 1/2 കപ്പ്‌.
17 . തക്കാളി അരിഞ്ഞത് 1 കപ്പ്‌.
18 . മല്ലിയില ചെറുതായി അരിഞ്ഞത്, 1/2 കപ്പ്‌.

തയ്യാറാക്കുന്ന വിധം:

1 ) 2 മുതല്‍ 9 വരെയുള്ളതെല്ലാം ഒരു ഗ്ലാസ്‌ പാത്രത്തിലെടുത്തു നന്നായി കൂട്ടികലര്‍ത്തി വെക്കുക.(marinade തയ്യാറാക്കുക) വരണ്ടിരിക്കുകയാണെങ്കില്‍ ഒലിവ് ഓയില്‍/1 ടേബിള്‍ സ്പൂണ്‍ Ghee ചേര്‍ക്കുക.
2 ) ചിക്കന്‍ ചേര്‍ത്തു നന്നായി കവര്‍ ചെയ്തതിനു ശേഷം ഫ്രിഡ്ജില്‍ വെക്കുക (8 മണിക്കൂര്‍/ഒരു രാത്രി)
3 ) ഒരു വലിയ sauce പാനില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ മീഡിയം ചൂടില്‍ ഏതാണ്ട് 45 മിനിറ്റ് വേവിക്കുക. പൊടിഞ്ഞു പോകാതെ ഇടക്ക് മറിച്ചിടുകയും വേണം. ചിക്കന്‍ ഡ്രൈ ആവുന്നു എന്ന് തോന്നിയാല്‍ അല്‍പം വെള്ളം ആവശ്യത്തിനു ഒഴിച്ചുകൊടുക്കുക .
( ഓവനില്‍ ആണ്‌ പാചകം എങ്കില്‍- ഓവന്‍ 175 ഡിഗ്രിയില്‍ സെറ്റ് ചെയ്യുക. പരന്ന ഓവന്‍ പ്രൂഫ്‌ പാത്രത്തില്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത ചിക്കന്‍ നിരത്തി വെച്ച് കവര്‍ ചെയ്തതിനു ശേഷം ഓവനില്‍ വെക്കുക. 30 മിനിറ്റ് വരെ bake ചെയ്യുക. പിന്നീട്,മറ്റൊരു പരന്ന sauce പാനില്‍ ഇതെടുത്തു 5 മുതല്‍ 10 മിനിറ്റ് വരെ ചിക്കന്‍ പുറമേ ബ്രൌണ്‍ നിറമാകുന്നതുവരെ തുറന്നു വെച്ച് വേവിക്കുക. ഇടയ്ക്കൊന്ന് ഇളക്കുകയും വേണം)
4 ) ചിക്കന്‍ തയ്യാറാക്കുമ്പോള്‍ തന്നെ sauce ഉം തയ്യാറാക്കാം. 10 മുതല്‍ 13 വരെയുള്ള സാധനങ്ങള്‍ നന്നായി ഇളക്കി മാറ്റിവെക്കുക. Sauce തയ്യാര്‍.
5 ) 15 മുതല്‍ 18 വരെയുള്ള സാധനങ്ങള്‍ ഒരു സ്ഫടിക പാത്രത്തിലെടുത്തു നന്നായി ഇളക്കുക. വേണമെങ്കില്‍, ഒരു വ്യത്യസ്ഥതക്ക് ഉചിതമെന്ന് തോന്നുന്ന വെജിടബിള്സ് ചേര്‍ക്കാം..(കാപ്സികം etc)
6 ) വേവിച്ച ചിക്കന്‍ കനം കുറച്ചു അരിഞ്ഞെടുക്കുക.
7 ) ഓരോ pita ബ്രഡ് (ഖുബ്ബൂസ്സിനും) നും
മുകളിലും, ചിക്കന്‍ അതിനു ചുറ്റും തയാറാക്കിയ vegetables എന്നിവ ബ്രെഡ്‌ ന്ടെ വലിപ്പത്തിനനുസരിച്ച് ചേര്‍ക്കുക. Sauce ആവശ്യത്തിനു ചേര്‍ക്കുക.
8 ) പുറത്ത് തൂവിപ്പോവാത്ത വിധത്തില്‍ ഇത് റോള്‍ ചെയ്യുക.
ഷവര്‍മ തയ്യാര്‍!!
NB: നമ്മുടെ ഫാസ്റ്റ് ഫുഡ്‌ ഷോപ്പിലും മറ്റും കാണുന്ന, ഗ്രില്ലില്‍ കുത്തനെ നിര്‍ത്തിയ, ഒന്നിന് മുകളില്‍ ഒന്നായി വെച്ച് അരിഞ്ഞെടുക്കുന്ന അതേ ഷവര്‍മ തന്നെയാണിത്. ഒരു വ്യത്യാസം, അത് grill / broil ചെയ്യുന്നു. ഇവിടെ നമ്മള്‍ സാധാരണ പോലെ വേവിക്കുന്നു. നമുക്ക് വീടുകളില്‍ ഉണ്ടാക്കുവാന്‍ എളുപ്പം ഇതാണല്ലോ
 — withSulthana 

No comments:

Post a Comment