Tuesday, 16 September 2014


പനീര്‍-50 ഗ്രാം
ക്യാപ്‌സിക്കം-അര കപ്പ്
ഗ്രീന്‍പീസ്-അരകപ്പ്
പച്ചമുളക്-4
കശുവണ്ടിപ്പരിപ്പ്-5
ഗരം മസാല-1 ടീസ്പൂണ്‍
ഉപ്പ് എണ്ണ വെള്ളം
ക്യാബേജ് അരിഞ്ഞത് ആവി കയറ്റി വേവിയ്ക്കുക. ഉരുളക്കിഴങ്ങും പുഴുങ്ങണം. ക്യാപ്‌സിക്കവും വേവിച്ചെടുക്കുക. പനീര്‍ ചെറുതായി അരിയണം. പച്ചമുളകും കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക. ഇവയും ഗ്രീന്‍പീസ് വേവിച്ചതും ഉടച്ചെടുത്ത് കൂട്ടിച്ചേര്‍ക്കുക. ഈ കൂട്ടിലേക്ക് ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കണം. മൈദയില്‍ വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം. ഇതിനുള്ളിലേക്ക് പാകത്തിന് മസാല വച്ച് കോണുകള്‍ കൂട്ടിച്ചേര്‍ക്കണം. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും എണ്ണയോ വെള്ളമോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.
--------------------------------------------------------
METHOD 2 (SECOND RECIPE )
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ഉരുളക്കിഴങ്ങ് 1/2 കിലോ
ബീന്‍സ് 100 ഗ്രാം
കാരറ്റ് 100 ഗ്രാം
പച്ചമുളക് 10 എണ്ണം
സവാള 4 എണ്ണം
ഇഞ്ചി ചതച്ചത് 1 കഷ്ണം
തക്കാളി അരിഞ്ഞത് 1 എണ്ണം
വെളുത്തുള്ളി ചതച്ചത് 1 അല്ലി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
മല്ലിയില കുറച്ച്
മൈദ 250 ഗ്രാം
മസാലപ്പൊടി 1 നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
സവാള തൊലി കളഞ്ഞ് നേര്‍മ്മയായി മുറിച്ച് കഴുകി ചെറുതായി അരിയണം. പിന്നീട് 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വഴറ്റണം. ശേഷം പച്ചമുളക്, സവാള, ഇഞ്ചി, തക്കാളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്, ബീന്‍സ്, ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞുവേവിച്ചത് എന്നിവ ചേര്‍ക്കുക. 5 മിനിറ്റ് ഇളക്കിയ ശേഷം താഴെ വയ്ക്കുക. പിന്നീട് ഉപ്പും വെള്ളവും ചേര്‍ത്ത് മൈദ കുഴച്ച് ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത് നേര്‍മ്മയായി പരത്തിയെടുക്കണം. പരത്തിയെടുത്തത് നെടുകെ മുറിച്ച് അതില്‍ ഒരു വലിയ സ്പൂണ്‍ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ച ശേഷം ഒട്ടിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കണം.

gulaab jam.

ഗുലാബ് ജാം 
===========
ആവശ്യമായ ചേരുവകള്‍
1. പാല്‍പൊടി 120 ഗ്രാം
2. മൈദ 120 ഗ്രാം
3. ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
4. പഞ്ചസാര 60 ഗ്രാം
5. പാല്‍ 50 മില്ലി
6. റോസ് എസ്സന്‍സ് കുറച്ചു തുള്ളി
7. നെയ്യ് വറുക്കുന്നതിന്
8. വെള്ളം 50 മില്ലി
പാകം ചെയ്യുന്നവിധം
1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.
================================
ബ്രെഡ്‌ ഗുലാബ് ജാം  
================================
ആവശ്യം ഉള്ള സാധനങ്ങള്‍
1 . ബ്രെഡ്‌ - 8 പീസ്‌
2 . പാല്‍ - ആവശ്യത്തിന്
3 . പഞ്ചസ്സാര - 1 /4 കിലോ
4 . ഓയില്‍ അല്ലെങ്കില്‍ നെയ്യ്‌ - വറുക്കാന്‍ ആവശ്യത്തിന്
5 . ഏലക്ക - 2 എണ്ണം
6 . വെള്ളം - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
നാലരികും മുറിച്ചു കളഞ്ഞ ശേഷം ബ്രെഡ്‌ നന്നായി തിരുമ്മി പൊടിക്കുക. ബ്രെഡ്‌ പൊടിയിലേക്ക്‌ കുറേശ്ശെ പാല്‍ ചേര്‍ത്ത് മയത്തില്‍ കുഴയ്ക്കുക. ഉരുള ഉരുട്ടാന്‍ പരുവം ആകുമ്പോള്‍ ചെറിയ ചെറിയ ഉരുളകളായി ഉരുട്ടി മാറ്റി വയ്ക്കുക. അതിനുശേഷം ചുവടു കട്ടിയുള്ള ഒരു ചീനിച്ചട്ടിയില്‍ ഉരുളകള്‍ മുങ്ങാന്‍ പാകത്തില്‍ നെയ്യോ ഓയിലോ ഒഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോള്‍ ഉരുളകള്‍ അതിലേക്കിട്ട്‌ വറുത്ത് ബ്രൌണ്‍ നിറം ആകുമ്പോള്‍ കോരി മാറ്റി വയ്ക്കുക.
മറ്റൊരു പാത്രത്തില്‍ പഞ്ചസ്സാരയും വെള്ളവും ഏലക്ക പൊടിച്ചതും ചേര്‍ത്ത് അടുപ്പില്‍ വച്ച് പഞ്ചസ്സാര ഉരുകി നൂല്‍പരുവം ആകുന്നതുവരെ ചൂടാക്കുക. ഇതിലേയ്ക്ക് വറുത്തുവച്ച ഉരുളകള്‍ ഇട്ടു രണ്ടു മിനിട്ട് കൂടി അടുപ്പില്‍ വച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. നന്നായി തണുക്കുമ്പോള്‍ പാനിയോടുകൂടി വിളമ്പി സ്പൂണ്‍ ഉപയോഗിച്ച് കഴിക്കുക.
==========================================
ജാമൂന്‍ അഥവാ ഗുലാബ് ജാം പലതരത്തിലും ഉണ്ടാക്കാം .
മൈദയില്‍ പാല്‍പ്പൊടി ചേ ര്‍ത്തുണ്ടാക്കാം,
പാല് കുറുക്കി വറ്റിച്ച് മൈദയില്‍ ചേ ര്‍ത്തുണ്ടാക്കാം,
അരിപ്പൊടി കൊണ്ട് അരി ജാമൂനും ഉണ്ടാക്കാം .
പക്ഷെ ഒരു പായ്ക്കറ്റ് ജാമൂന്‍ ഉണ്ടാക്കുന്ന പൊടി വാങ്ങുക ,
കുഴയ്ക്കുക ,ഉരുട്ടുക ,വറുക്കുക ,പഞ്ചസാര പാനിയില്‍ ഇടുക ,മൃദു വായാല്‍ തിന്നുക ,എളുപ്പം .
200ഗ്രാം പൊടി വാങ്ങുക
3-4സ്പൂണ്‍ നെയ്യ് ചേര്‍ത്ത് അല്പം വെള്ളം അല്ലെങ്കില്‍ പാല്‍ ചേര്‍ത്തു കുഴക്കുക .
ചപ്പാത്തിക്ക് മാവ് കുഴച്ചതു പോലെ ഉണ്ടാവണം .
പൊറോട്ടയ്ക്ക് അടിച്ചു കുഴക്കുന്നത് പോലെ യൊന്നും വേണ്ട ,
കുഴച്ചു കുറെ നേരം വെച്ചിരിക്കേണ്ടതും ഇല്ല .
പൊടി കുഴക്കുന്നതിനു മുമ്പ് ,പഞ്ചസാര പ്പാനി തയ്യാറാക്കി വെക്കുന്നതാണ് നല്ലത് .
പൊടിയുടെ അളവില്‍ നിന്ന് ഒരു കപ്പു കൂടെ അധികം മതിയാവും പഞ്ചസാര. പായ്ക്ക റ്റില്‍ കൊടുത്തിരിക്കുന്ന അത്രയും ആവശ്യ മുണ്ടോയെന്ന് ഒരു പ്രാവശ്യം തയ്യാറാക്കി നോക്കിയാലെ അറിയൂ .
പഞ്ച സാരയെടുത്തു അല്പം വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെച്ച് ചൂടാക്കുക അതുരുകി പാനിയായാല്‍ ഇറക്കി വെക്കുക
(അടുപ്പില്‍ വെച്ച് വേറെ ജോലിക്ക് പോയാല്‍ അത് വളരെ കട്ടിയായി പോകും ജാമൂന്‍ അതിലിട്ടാല്‍ മൃദു വാ വാതി രിക്കും.
അത്കൊണ്ട് വെള്ളത്തില്‍ പഞ്ചസാര അലിയുന്നസമയംവരെ അടുപ്പില്‍ വെച്ചാല്‍ മതി ) .
പൊടി കുഴച്ച് ചെറുതോ വലുതോ ,സൗകര്യം പോലെ ഉരുളകളാക്കി വറുത്തെടുക്കുക
വറുക്കാന്‍ നെയ്യോ ,എണ്ണ യോ ഉപയോഗിക്കാം .വറുത്തു വെച്ച ഉരുളകള്‍ ഉണ്ടാക്കി വെച്ച പഞ്ചസാര പ്പാനിയില്‍ ഇട്ടു വെക്കുക
അല്‍പ നേരം കഴിയുമ്പോള്‍ നല്ല മൃ ദു വായിരിക്കും
( ജാമൂന്‍ കുറച്ചു തീയില്‍ വറുത്തെടുക്കുക അല്ലെങ്കില്‍ പുറം ഭാഗം കരിഞ്ഞു ഉള്‍ഭാഗം വേവാതെ കിടക്കും )
LikeLike · 

Monday, 15 September 2014

chammandi

പെട്ടെന്നുണ്ടാക്കാവുന്ന ഒരു ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. . പച്ച കപ്പ പുഴുങ്ങിയതിന്റെ കൂടെ ബെസ്റ്റ് ആണിത്.
സാധനങ്ങള്‍
1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം
2) കാന്തക്കാരി മുളക് - ആവശിയത്തിനു ( എരിയുടെ ആവശിയകത അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
3) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍
4) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ (ആവശ്യം പോലെ ഉപയോഗിക്കാം)
5) ഉപ്പ് - പാകത്തിന്
ഉണ്ടാക്കുന്ന വിധം
ഒരു സ്റ്റീല്‍ പാത്രത്തില്‍ ഉള്ളിയും മുളകും എടുത്തു ഒരു തവികൊണ്ട് നന്നായി ഉടക്കാം. അതിലേക്കു കറിവേപ്പിലയും ആവശിയത്തിനു ഉപ്പും ചേര്‍ത്തു വീണ്ടും ഉടച്ച് വെളിച്ചെണ്ണ ചേര്‍ത്തു നന്നായി ഇളക്കുക. എരിവ് കൂടിയെങ്കില്‍ അല്‍പ്പം വാളന്‍പുളി ചേര്‍ത്ത് എരിവു നിയന്ത്രിക്കാം

Sunday, 14 September 2014

Apple pudding

Apple pudding《1 litter milk china gras 1pack panjasara paakathine 250 gram milk maid apple 2 cherri 》
Chinagras kazhuki kurach time kudirthi vekkuka ennitte kurachu vellathil adupath vech ade aliyichedukuka nannayi alinju kazhinjaal iraki vekuka pinne paal matoru paathrathil ozhich adupathe vech nannayi thilappikuka panjasaarayum milk maidum aa paalileake ozhich onnoodi ilaki iraki vechitte aliyichu vecha chinagrasum adil mix chaid namuke ushtamulla pathrathil ozhichu vekkaam adinu munb apple nannaayitte kothi arinje adil cherthilakanem choodaarum munbe ozhich vekanem last kurach cherri mukalil idaam ...kurach time fridjil vechaal onnu kooodi better aavum
...

Saturday, 13 September 2014

black forest cake.......

കേരള ബ്ലാക്ക്‌ ഫോറെസ്റ്റ് കേക്ക്
------------------------------------------
ആവശ്യമുള്ള സാധങ്ങള്‍
മൈദാ / all purpose flour- അര കപ്പ്‌ 
മുട്ട -4 എണ്ണം
കണ്ടേന്‍സെഡ് മില്‍ക്ക്- ഒരു ചെറിയ ടിന്‍
വാനില എസ്സെന്‍സ്- ഒരു ടേബിള്‍ സ്പൂണ്‍
മധുരമില്ലാത്ത ( unsweetened) ചോക്ലേറ്റ് പൌഡര്‍ -3 സ്പൂണ്‍
പഞ്ചസാര - ഒരു കപ്പ്‌
ബേക്കിംഗ് പൌഡര്‍- ഒരു സ്പൂണ്‍
ബട്ടര്‍ ( unsalted) -400 ഗ്രാം
whipped cream
ഏതെങ്കിലും സോഡാ - ഒരു കാന്‍
ഉപ്പ്- ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
ഓവന്‍ 350 F പ്രീ ഹീറ്റ് ചെയുക.
ഒരു പാനില്‍ ബട്ടര്‍ ഉരുക്കി എടുക്കുക. തണുക്കാന്‍ വെക്കുക.
ഒരു mixing ബൌളില്‍ മുട്ട, ഒരു കപ്പ്‌ പഞ്ചസാര എന്നിവ നല്ലപോലെ അടിചു പതപ്പിക്കുക. നല്ലപോലെ പതഞ്ഞു വരുമ്പോള്‍ വാനില എസ്സെന്‍സ്‌ ചേര്‍ത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കുക.
വേറെ ഒരു പത്രത്തില്‍ മൈദാ, ബെകിംഗ് പൌഡര്‍, ചോക്ലേറ്റ് പൌഡര്‍, ഉപ്പ് എന്നിവ നല്ലപോലെ കൈ കൊണ്ട് യോജിപ്പിക്കുക. കട്ടകള്‍ ഒന്നും ഇല്ലാതെ നല്ലപോലെ .
ഈ മിശ്രിതത്തിലേക്ക് ഉരുകിയ തണുത്ത ബട്റെരും കണ്ടേന്‍ സെഡ് മില്‍ക്കും ചേര്‍ക്കുക. ഇപ്പോള്‍ മൈദാ മിശ്രിതത്തില്‍ അല്പം കട്ടകള്‍ ഉണ്ടാകാന്‍ ഇടയുള്ളത് കൊണ്ട് ഇത് നല്ലപോലെ യോജിപ്പിചെടുക്കുക. ഇതിലേക്ക് ഒരു കാന്‍ സോഡാ കുറച്ചു കുറച്ചു ആയി ചേര്‍ക്കുക. കുറച്ചു കുറച്ചു എന്ന് പറഞ്ഞത് കേക്ക് മിശ്രിതത്തിന്റെ കണ്‍സിസ്റ്റസി നസ്ടപ്പെടതിരിക്കാന്‍ ആണ്. (മുട്ട വേണ്ടത്തവര്‍ക്ക് അടുത്ത സ്റ്റെപ് ബാധകം അല്ല )
ശേഷം ഇതിലേക്ക് മുട്ടയും പഞ്ചസാരയും അടിച്ചത് കുറേശ്ശ ചേര്‍ത്ത് വീണ്ടും നല്ല പോലെ തരി ഇല്ലാതെ മിക്സ്‌ ചെയ്യുക.
കേക്ക് ഉണ്ടാക്കാനുള്ള പത്രം അല്പം എണ്ണ മയം പുരട്ടി മയക്കി എടുക്കുക.
ഇതിലേക്ക് മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കുറേശ്ശെ ആയി ഒഴിക്കുക.
25 മിനിറ്റ് ഓവനില്‍ വെച്ച് കേക്ക് ആയി കഴിഞ്ഞാല്‍ അത് തണുക്കാന്‍ വെക്കുക.
വിപ്പെട് ക്രീം നല്ലപോലെ അടിച്ചു മയപ്പെടുത്തി എടുക്കുക.
തണുത്ത കേക്കിനെ നടുവേവട്ടത്തില്‍ മുറിക്കുക.
രണ്ടു പാളികളിലും ക്രീം തേച്ചു പിടിപ്പിക്കുക. ഇതിനെ വീടും ഒന്നാക്കി ഒട്ടിച്ചു ചേര്‍ത്ത് വെക്കുക. തുടര്‍ന്ന് കേക്ക് ന്റെ പുറത്തും വിപ്പെട് ക്രീം തേച്ചു പിടിപ്പിക്കുക. ചെറി ഇതിന്റെ പുറത്തു വെച്ച് അലങ്കരിക്കുക.
ഒരു ചോക്ലേറ്റ്ബാര്‍ ഗ്രേറ്റ്‌ ചെയ്തു കേക്ക് ന്റെ പുറത്തു വിതറുക.
തണുപ്പിച്ചു കഴിക്കുക.

Sunday, 7 September 2014

tomato sous

തക്കാളി സോസ്
=============
ചേരുവകള്‍
--------------
തക്കാളി - 4 കിലോ
പഞ്ചസാര - അരക്കിലോ
സവാള - 2
വിനാഗിരി - 750 മില്ലി ലിറ്റര്‍
ഗ്രാമ്പു - 2
വറ്റല്‍മുളക് - 4
കറുവപ്പട്ട - 2 കഷണം
ജാതിയ്ക്കാപ്പൊടി - കാല്‍ ടീസ്പൂണ്‍
ജീരകം - 1 ഗ്രാം
കുരുമുളക് - 1 ഗ്രാം
ഏലയ്ക്ക - 3
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
--------------------------
തക്കാളി വെള്ളമൊഴിച്ച് വേവിച്ച് ഉടയ്ക്കുക. സവാള കൊത്തിയരിഞ്ഞു വയ്ക്കുക. ഗ്രാമ്പു, വറ്റല്‍മുളക്, കറുവപ്പട്ട, ഏലം, ജാതിയ്ക്ക, ജീരകം, കുരുമുളക് എന്നിവ വറുത്തു പൊടിച്ച് കിഴികെട്ടി വയ്ക്കുക. ഇത് തക്കാളിയിലിട്ട് ചെറുതീയില്‍ അല്പനേരം വയ്ക്കുക. സവാളയും കിഴികെട്ടി ഇടുക. സവാളയുടെ നീര് പിഴിഞ്ഞൊഴിച്ച ശേഷം കിഴിയെടുത്ത് മാറുക. തക്കാളിയും വ്യഞ്ജനങ്ങളും അടുപ്പില്‍ നിന്നു മാറ്റി തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം തക്കാളിക്കൂട്ടില്‍ പഞ്ചസാര, ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് അഞ്ചു മിനിട്ട് കൂടി ചൂടാക്കുക. അടിയില്‍ പിടിക്കാതെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. തണുത്തതിനു ശേഷം കുപ്പികളിലാക്കാം.

Tuesday, 2 September 2014

Chocolate cake

..
Like


· Chocolate cake.. maida-250 sugar-250 Chocolate powder-250 baking powder -1tb sp salt-1/4 ts sp vanilla -1/4ts sp ethallam oru arippayilittu mix cheyyuka.......... 4egg, 100ml hot water,100ml veg oil.
Beat the 4 egg ,white part only....
Next,beat the yellow part of the egg and mix the mixture to it..
Then slowly mix the white part of egg to the mixture.....
Then keep the mixture of cake to the oven for 30 mins.
250g-evaporated milk
2-dairy milk(nuts)
75-sugar

Boil the evaporated(150g) milk and sugar. Pour this mixture to the cake after taking it from oven..
Then boil the balance evaporated milk and 2 dairy milk ...
Pour this mixture to the top of cake . Then keep the cake in the refrigerator. Then serve it...