Saturday, 22 June 2013

kallummakaya porichadu....

ആവശ്യമുള്ള സാധനങ്ങള്‍.:-
 

കല്ലുമ്മക്കായ - രണ്ടു കിലോ.

മഞ്ഞള്പൊക്കടി - കാല്‍ ടീസ്പൂണ്‍.

മുളക് പൊടി - മൂന്നു ടേബിള്‍ സ്പൂണ്‍.

ഉപ്പ് - ആവശ്യത്തിന്.

വെളുത്തുള്ളി - തോലോടു കൂടി ചതച്ചത് പത്തെണ്ണം

കറിവേപ്പില - കുറച്ചു ( ഇലമാത്രം ഇടുക.)

കുരുമുളക് പൊടി - അര ടീസ്പൂണ്‍

എണ്ണ - ഫ്രൈ ചെയ്യാന്‍
ആവശ്യമായത്.



കഴുകി വൃത്തിയാക്കിയ കല്ലുമ്മക്കായയില്‍ കറിവേപ്പില വെളുത്തുള്ളി തോലോട് കൂടി ചതച്ചതു ചേര്ക്കു ക

മുളക് പൊടി ,മഞ്ഞള്പ്പൊേടി, ഉപ്പ് എന്നിവയും കൂടി ചേര്ത്ത് നന്നായി യോജിപ്പിച്ചു ഇരുപത്‌ മിനുട്ട് നേരം അടച്ചു വെക്കുക.ഒരു കടായി അല്ലെങ്കില്‍ തവ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്കു മസാല ചേര്ത്ത് വെച്ച കല്ലുമ്മക്കായ ഇട്ട ശേഷം മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക. എണ്ണ അധികം ഒഴിക്കാതെ മീന്‍ ഫ്രൈ ചെയ്യുന്നത് പോലെ ഫ്രൈ ചെയ്ത് എടുക്കണം.മൊരിഞ്ഞ് വരുമ്പോള്‍ കുരുമുളക് പൊടി ഇട്ട ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കി ചൂടോടു കൂടി ഉപയോഗിക്കാം ..

Monday, 17 June 2013

ഉരുളക്കിഴങ്ങ് പാലക്ക് കറി
ഉരുളക്കിഴങ്ങ് - നാലെണ്ണം തോലുകളഞ്ഞ് ചെറുതാക്കി മുറിച്ച് പുഴുങ്ങുക. അപ്പാടെ പുഴുങ്ങിയാൽ അധികം വേവാനും എല്ലാ ഭാഗങ്ങളും ഒരുപോലെ ആവാതെയിരിക്കാനും സാദ്ധ്യതയുണ്ട്.

പാലക് - ഒരു കെട്ട്. ചിത്രത്തിൽ ഉള്ളത്രേം. ഒന്ന് കഴുകിവൃത്തിയാക്കി, ചൂടുള്ള വെള്ളത്തിൽ ഒരുമിനുട്ട് മുക്കിവെച്ച് എടുത്ത് വീണ്ടും പച്ചവെള്ളത്തിൽ കഴുകി തണ്ടൊക്കെ കളഞ്ഞ് അരയ്ക്കണം. ചൂടുവെള്ളത്തിൽ കൂടുതൽ സമയം മുക്കിയിട്ടാൽ പാലക് അരച്ചാൽ അതിന്റെ നിറം പച്ചയായിരിക്കില്ല. അതുകൊണ്ട് പെട്ടെന്ന് ചെയ്യുക.

ഇഞ്ചി, കറുവാപ്പട്ട എന്നിവ വളരെച്ചെറിയ കഷണം. രണ്ട് കുഞ്ഞുവെളുത്തുള്ളിയല്ലിയുടെ വലുപ്പം മതി. രണ്ടും അധികമായാൽ എരിവ് കൂടും.
ഗ്രാമ്പൂ - രണ്ടെണ്ണം.
ജീരകം - അര ടീസ്പൂൺ
വെളുത്തുള്ളി - ചെറിയ അല്ലി എട്ടെണ്ണം.
എല്ലാം കൂടെ ചതച്ചെടുക്കുക.

പച്ചമുളക് - രണ്ടെണ്ണം വട്ടത്തിലരിഞ്ഞത്.

വലിയ ഉള്ളി/ സവാള - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്.

മുളകുപൊടി - കുറച്ച് - കാൽ ടീസ്പൂൺ പോലും വേണ്ട.

മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്.

പാചകയെണ്ണ - സൺഫ്ലവർ എണ്ണയാണ് നല്ലത്.

ആദ്യം എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. പച്ചമുളക് വഴറ്റുക. അതിലേക്ക് ചതച്ചുവെച്ച മസാല ഇടുക. തീ വളരെക്കുറച്ച് വയ്ക്കണം. കറിക്കാവശ്യമുള്ള ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി ഇടുക. വേവിച്ച ഉരുളക്കിഴങ്ങ് മുങ്ങാൻ വെള്ളം കണക്കാക്കി ഒഴിക്കുക. വെള്ളം തിളച്ചാൽ ഉരുളക്കിഴങ്ങ് ഇടുക. കുറച്ചുനേരം യോജിച്ചോട്ടെ. പിന്നെ പാലക്ക് അരച്ചത് ഒഴിക്കുക. അതിൽ വെള്ളം കുറച്ച് ഉണ്ടാവും. എല്ലാം കൂടെ ഒത്തുചേരുന്നതുവരെ തിളപ്പിക്കുക. വെള്ളവും വറ്റും. വെള്ളം നിങ്ങൾക്ക് വേണ്ടത്ര ആവുമ്പോൾ വാങ്ങിവയ്ക്കുക. ചപ്പാത്തിയുടെ കൂടെ കഴിക്കാം. അല്ലെങ്കിൽ പത്തിരിയോ പൂരിയോ പൊറോട്ടയോ ഒക്കെ ആവാം.

ചതച്ച മസാല ഒഴിവാക്കി, മുളകുപൊടി ഒഴിവാക്കി, ഗരം‌മസാല ഇടാം. പക്ഷേ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ഇടണം. തക്കാളിയിട്ടും ഉണ്ടാക്കാം. ഉരുളക്കിഴങ്ങ് നല്ലോണം വേവണം. എന്നാലേ യോജിച്ച് നിൽക്കൂ.

urulakizhangu stoo



ഉരുളക്കിഴങ്ങ് സ്റ്റൂ



ആവശ്യമുള്ള സാധനങ്ങള്‍


1. ഉരുളക്കിഴങ്ങ് – 4 എണ്ണം

2.സവാള – 100 ഗ്രാം

3.പച്ചമുളക് – 5 എണ്ണം



4.ഇഞ്ചി – ഒരു കഷ്ണം

5.കറിവേപ്പില – രണ്ട് തണ്ട്

6.വെളുത്തുള്ളി – രണ്ട് അല്ലി

7.തേങ്ങാപ്പാല്‍ – ഒരു കപ്പ്

8.മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍

9. കറി മസാല – പാകത്തിന്

10.മഞ്ഞള്‍പ്പൊടി – ഒരു നുള്ള്തലക്കെട്ട് ചേര്‍ക്കുക

11.കുരുമുളക് പൊടി – ഒരു നുള്ള്
 

12.ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
1. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങും സവാളയും വഴറ്റി, തേങ്ങാപ്പാല്‍ ഒഴിച്ച് അടച്ച് വേവിക്കുക.
2. പച്ചമുളക്, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചതച്ചിടുക.
3. കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് കുരുമുളക് പൊടി വിതറുക.



Saturday, 15 June 2013

gulab jamun

 മധുരങ്ങളില്‍ ഗുലാബ് ജാമൂന്‍ മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. ഇത്നമുക്കു തന്നെ തയ്യാറാക്കാം.

 

 മൈദ- ഒന്നര കപ്പ്

 

 പാല്‍പ്പൊടി-മൂന്നു കപ്പ്

 

 മില്‍ക് ക്രീം-ഒരു കപ്പ്

 

 പഞ്ചസാര-മൂന്നു കപ്പ്

 

 വെള്ളം-ആറു കപ്പ്

 

 പനിനീര്-2 സ്പൂണ്‍

 

ഏലയ്ക്കാപ്പൊടി-ഒന്നര സ്പൂണ്

 

‍ ബേക്കിംഗ് പൗഡര്‍-ഒന്നര സ്പൂണ്

 

‍ സണ്‍ഫഌവര്‍ ഓയില്

 

ഉണ്ടാക്കുന്ന  വിധം 

‍

 വെള്ളത്തില്‍ പഞ്ചസാര കലക്കി തിളപ്പിക്കുക. പഞ്ചസാര മുഴുവനായും അലിഞ്ഞു പോകണം. തീ കെടുത്തി ഏലയ്ക്കാപ്പൊടി, പനിനീര് എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ കൂട്ടിയിളക്കുക. . മൈദ, പാല്‍പ്പൊടി. ബേക്കിംഗ്്‌സോഡ എന്നിവ കൂട്ടിച്ചേര്‍ക്കുക. പീന്നീട് ഇതിലേക്ക് ക്രീം ചേര്‍ക്കാം. ഇവ നല്ലപോലെ ചേര്‍ത്തിളക്കി ഒട്ടാത്ത വിധത്തില്‍ ചപ്പാത്തി മാവിന്റെ പരുവത്തില്‍ ആക്കുക. ഇത് ഉരുളകളായി എടുക്കാന്‍ സാധിക്കണം. ഒരു പാത്രത്തില്‍ എണ്ണ തിളപ്പിക്കുക. ഇതിലേക്ക് മാവ് ചെറിയ ഉരുളകളായി ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം. ഇത് പിന്നീട് പഞ്ചസാര ലായനിയിലേക്ക് ഇടുക. രണ്ടു മണിക്കൂറെങ്കിലും ഇങ്ങനെ വച്ചിരിക്കണം. മേമ്പൊടി ജാമൂന്‍ ഉണ്ടാക്കുമ്പോള്‍ ഇടത്തരം ചൂടേ ഉപയോഗിക്കാവൂ, അല്ലെങ്കില്‍ ഇത് വേവില്ല. പുറംഭാഗം കരിയുകയും ചെയ്യും

Wednesday, 4 January 2012

കരിമീന്‍ ബേക്




1കരിമീന്‍ - അരകിലോ
2മുളകുപൊടി -4 വലിയ സ്പൂണ്‍
ഇഞ്ചി -3 മൂനിനജ്ഹു കഷ്ണം
കുരുമുളക് -ഒന്നര ചെറിയ സ്പൂണ്‍
മഞ്ഞള്‍ പൊടി-ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി -30 അല്ലി
ചുവന്നുള്ളി -25 എണ്ണം
വിനാഗിരി -2 വലിയ സ്പൂണ്‍
ഉപ്പ്-പാകത്തിന്
3 .മൈദാ -അല്പം
4 .എണ്ണ-മീന്‍ വറുക്കാന്‍ ആവശ്യത്തിനു
5 .സവാള -മൂന്ന് ,പൊടിയായി അറിഞ്ഞത്
ഇഞ്ചി -പൊടിയായി അറിഞ്ഞത് രണ്ടു വലിയ സ്പൂണ്‍
6തക്കാളി പൊടിയായി അറിഞ്ഞത് -രണ്ടു കപ്പ്‌
7ഉപ്പ് -പാകത്തിന്
8 .കട്ടിയുള്ള തേങ്ങാപാല്‍ -3 കപ്പ്‌
പാകം ചെയ്യുന്ന വിധം
* ഓവന്‍ 180 C ല്‍ ചുടാകിയിടുക
*കരിമീന്‍ വെട്ടികഴുകി വൃത്തിയാകുക.
*രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് മയത്തില്‍ അരച്ച് ,മീനില്‍ പുരട്ടി അല്‍പസമയം വെയ്കുക.അധികമുള്ള മസാല വഴറ്റാനായിമാറ്റിവെക്കാം .
*പുരട്ടി വെച്ചിരിക്കുന്ന മീനിനു മുകളില്‍ മൈദാ വിതറിയ ശേഷ൦ ചുടായ എണ്ണയില്‍  മീന്‍ വറുത്തു കോരുക .
*മീന്‍ വറുത്ത എണ്ണയില്‍ നിന്ന് മൂന്നോ നാലോ വലിയ സ്പൂണ്‍ എണ്ണ ചൂടാകി ,അതില്‍ സവാളയും ഇന്ജ്ഹിയും വഴറ്റുക .ഇതിലേക്ക്അധികമുള്ള മസാല ചേര്‍ത്ത് വഴറ്റുക .
*ഒരു ബാകിംഗ് ദിഷില്‍, തയ്യാറാകിയ മസാല പകുതി  നിരത്തുക .അതിനു മുകളില്‍ മീന്‍ വറുത്തു വെക്കുക ,അതിനു മുകളില്‍ ബാക്കി മസാല നിരത്തണം
*ഏറ്റവും മുകളില്‍ തേങ്ഹാ പാല്‍ ഒഴിച്ച ശേഷം ഓവനില്‍ വച്ച് 20 -30 മിനിറ്റ് ബേക് ചെയ്യുക ..




Tuesday, 3 January 2012

Sunday, 13 November 2011

എള്ള്‍ ഉണ്ട




 lഎള്‍ള്‍   = രണ്ടു കപ്പ്


തേങ്ങാ ചിരകിയത‍ =     രണ്ടു കപ്പ്

ശര്‍ക്കര 




പ                                          =