Saturday, 22 June 2013

kallummakaya porichadu....

ആവശ്യമുള്ള സാധനങ്ങള്‍.:-
 

കല്ലുമ്മക്കായ - രണ്ടു കിലോ.

മഞ്ഞള്പൊക്കടി - കാല്‍ ടീസ്പൂണ്‍.

മുളക് പൊടി - മൂന്നു ടേബിള്‍ സ്പൂണ്‍.

ഉപ്പ് - ആവശ്യത്തിന്.

വെളുത്തുള്ളി - തോലോടു കൂടി ചതച്ചത് പത്തെണ്ണം

കറിവേപ്പില - കുറച്ചു ( ഇലമാത്രം ഇടുക.)

കുരുമുളക് പൊടി - അര ടീസ്പൂണ്‍

എണ്ണ - ഫ്രൈ ചെയ്യാന്‍
ആവശ്യമായത്.



കഴുകി വൃത്തിയാക്കിയ കല്ലുമ്മക്കായയില്‍ കറിവേപ്പില വെളുത്തുള്ളി തോലോട് കൂടി ചതച്ചതു ചേര്ക്കു ക

മുളക് പൊടി ,മഞ്ഞള്പ്പൊേടി, ഉപ്പ് എന്നിവയും കൂടി ചേര്ത്ത് നന്നായി യോജിപ്പിച്ചു ഇരുപത്‌ മിനുട്ട് നേരം അടച്ചു വെക്കുക.ഒരു കടായി അല്ലെങ്കില്‍ തവ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്കു മസാല ചേര്ത്ത് വെച്ച കല്ലുമ്മക്കായ ഇട്ട ശേഷം മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക. എണ്ണ അധികം ഒഴിക്കാതെ മീന്‍ ഫ്രൈ ചെയ്യുന്നത് പോലെ ഫ്രൈ ചെയ്ത് എടുക്കണം.മൊരിഞ്ഞ് വരുമ്പോള്‍ കുരുമുളക് പൊടി ഇട്ട ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കി ചൂടോടു കൂടി ഉപയോഗിക്കാം ..

No comments:

Post a Comment