പാലക്ക് പനീർ
ആവശ്യമുള്ള സാധനങ്ങൾ:
• നല്ല ഫ്രഷ് പാലക് - ഏകദേശം അരക്കിലോയുടെ കെട്ട്
• പനീർ - ഏകദേശം അര കിലോ
• പച്ചമുളക് - 5-6 (ആവശ്യത്തിന്)
• അണ്ടിപ്പരിപ്പ് - 15-20 എണ്ണം
• തക്കാളി വലുത് - 1
• സവാള - ഒന്നര(വലുത്)
• ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
• ഗരം മസാല - 2 സ്പൂൺ
• മല്ലിപ്പൊടി - ഒരു സ്പൂൺ
• ജീരകം - ഒരു സ്പൂൺ
• ഉലുവയില ഉണക്കിയത്(കസൂരി മേത്തി എന്ന പേരിൽ സൂപ്പർ മാർക്കറ്റുകളിൽ കിട്ടും) - കുറ
ച്ച്
• മല്ലിയില
• പാകത്തിന് ഉപ്പ്, പാചകയെണ്ണ(വെളിച്ചെണ്ണ ഈ കറിക്ക് നല്ലതല്ല)
• ഒരു സ്പൂൺ വെണ്ണ
ഉണ്ടാക്കുന്ന വിധം:
പാലക്ക് ഇലകൾ നന്നായി കഴുകിയശേഷം (അരിയാതെ)തിളച്ചവെള്ളത്തിലി ട്ട് അഞ്ചു മിനിട്ട് അടച്ചുവയ്ക്കുക. അപ്പോഴേക്കും ഇലകൾ വാടിക്കുഴഞ്ഞിട്ടുണ്ടാവും. ഇത് പച്ചമുളകും ചേർത്ത് മിക്സിയിട്ട് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കേണ്ട. പച്ചമുളക് ആവശ്യത്തിന് ചേർക്കുക. അരച്ചശേഷം അരപ്പിന് ആവശ്യത്തിന് എരിവില്ലേ എന്നു നോക്കുക. (ഓർക്കുക: ഇനി നമ്മൾ ഈ കറിയിൽ വേറെ എരിവൊന്നും ചേർക്കുന്നില്ല).
ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ സ്വല്പം എണ്ണയൊഴിച്ച് പനീർ കഷ്ണങ്ങളിട്ട് ഇളക്കുക. ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ട് ഒരു ഇളം ബ്രൗൺ നിറമാവുമ്പോൾ കോരി മാറ്റുക. തീ കൂട്ടി വച്ചാൽ പനീർ പെട്ടെന്നു കരിഞ്ഞുപോകും, പറഞ്ഞേക്കാം.
ഇനി, ഇതേ എണ്ണയിൽ കശുവണ്ടിപ്പരിപ്പ് ഇട്ട് വറുത്തു മാറ്റിവയ്ക്കുക. അതിനുശേഷം ജീരകമിട്ട് പൊട്ടുമ്പോൾ സവാള അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. കുറച്ച് മല്ലിയിലയും ചേർക്കാം. ഇതിലേക്ക് തക്കാളി കഷ്ണങ്ങൾ ഇട്ട് ഇളക്കുക. തക്കാളി നന്നായി ഉടഞ്ഞുയോജിച്ചാൽ ഗരം മസാലയും മല്ലിപ്പൊടിയും ചേർക്കാം. എല്ലാം കൂടി യോജിച്ചു കഴിഞ്ഞാൽ വാങ്ങാം.
വഴറ്റി വച്ചിരിക്കുന്ന മിശ്രിതവും അണ്ടിപ്പരിപ്പ് വറുത്തതും കൂടി നന്നായി അരച്ചെടുക്കുക.
ഇനി ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് അതിലേക്ക് അരപ്പും, പാലക്കും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് പനീർ കഷ്ണങ്ങൾ ചേർക്കുക. ഈ കറി കുറച്ചു കട്ടിയായിട്ടാണ് ഇരിക്കേണ്ടത്. അയവ് പോരെങ്കിൽ വെള്ളം ചേർക്കരുത്. പകരം കുറച്ചു പാൽ വേണമെങ്കിൽ ചേർക്കാം.
ഒന്നു തിളച്ചാൽ വാങ്ങാം. അധികം തിളപ്പിച്ചാൽ പാലക്കിന്റെ പച്ചനിറം നഷ്ടപ്പെടും. വാങ്ങുന്നതിനുതൊട്ടുമുമ്പ് കുറച്ചു മല്ലിയില അരിഞ്ഞതും ഉലുവയിലയും ഒരു സ്പൂൺ വെണ്ണയും ചേർക്കുക.
പാലക്ക് പനീർ റെഡി! ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കുക
ആവശ്യമുള്ള സാധനങ്ങൾ:
• നല്ല ഫ്രഷ് പാലക് - ഏകദേശം അരക്കിലോയുടെ കെട്ട്
• പനീർ - ഏകദേശം അര കിലോ
• പച്ചമുളക് - 5-6 (ആവശ്യത്തിന്)
• അണ്ടിപ്പരിപ്പ് - 15-20 എണ്ണം
• തക്കാളി വലുത് - 1
• സവാള - ഒന്നര(വലുത്)
• ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
• ഗരം മസാല - 2 സ്പൂൺ
• മല്ലിപ്പൊടി - ഒരു സ്പൂൺ
• ജീരകം - ഒരു സ്പൂൺ
• ഉലുവയില ഉണക്കിയത്(കസൂരി മേത്തി എന്ന പേരിൽ സൂപ്പർ മാർക്കറ്റുകളിൽ കിട്ടും) - കുറ
ച്ച്
• മല്ലിയില
• പാകത്തിന് ഉപ്പ്, പാചകയെണ്ണ(വെളിച്ചെണ്ണ ഈ കറിക്ക് നല്ലതല്ല)
• ഒരു സ്പൂൺ വെണ്ണ
ഉണ്ടാക്കുന്ന വിധം:
പാലക്ക് ഇലകൾ നന്നായി കഴുകിയശേഷം (അരിയാതെ)തിളച്ചവെള്ളത്തിലി
ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ സ്വല്പം എണ്ണയൊഴിച്ച് പനീർ കഷ്ണങ്ങളിട്ട് ഇളക്കുക. ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ട് ഒരു ഇളം ബ്രൗൺ നിറമാവുമ്പോൾ കോരി മാറ്റുക. തീ കൂട്ടി വച്ചാൽ പനീർ പെട്ടെന്നു കരിഞ്ഞുപോകും, പറഞ്ഞേക്കാം.
ഇനി, ഇതേ എണ്ണയിൽ കശുവണ്ടിപ്പരിപ്പ് ഇട്ട് വറുത്തു മാറ്റിവയ്ക്കുക. അതിനുശേഷം ജീരകമിട്ട് പൊട്ടുമ്പോൾ സവാള അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. കുറച്ച് മല്ലിയിലയും ചേർക്കാം. ഇതിലേക്ക് തക്കാളി കഷ്ണങ്ങൾ ഇട്ട് ഇളക്കുക. തക്കാളി നന്നായി ഉടഞ്ഞുയോജിച്ചാൽ ഗരം മസാലയും മല്ലിപ്പൊടിയും ചേർക്കാം. എല്ലാം കൂടി യോജിച്ചു കഴിഞ്ഞാൽ വാങ്ങാം.
വഴറ്റി വച്ചിരിക്കുന്ന മിശ്രിതവും അണ്ടിപ്പരിപ്പ് വറുത്തതും കൂടി നന്നായി അരച്ചെടുക്കുക.
ഇനി ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് അതിലേക്ക് അരപ്പും, പാലക്കും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് പനീർ കഷ്ണങ്ങൾ ചേർക്കുക. ഈ കറി കുറച്ചു കട്ടിയായിട്ടാണ് ഇരിക്കേണ്ടത്. അയവ് പോരെങ്കിൽ വെള്ളം ചേർക്കരുത്. പകരം കുറച്ചു പാൽ വേണമെങ്കിൽ ചേർക്കാം.
ഒന്നു തിളച്ചാൽ വാങ്ങാം. അധികം തിളപ്പിച്ചാൽ പാലക്കിന്റെ പച്ചനിറം നഷ്ടപ്പെടും. വാങ്ങുന്നതിനുതൊട്ടുമുമ്പ് കുറച്ചു മല്ലിയില അരിഞ്ഞതും ഉലുവയിലയും ഒരു സ്പൂൺ വെണ്ണയും ചേർക്കുക.
പാലക്ക് പനീർ റെഡി! ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കുക
No comments:
Post a Comment