ബിരിയാണിയുടെ സ്വാദ് കൂട്ടാം
ബിരിയാണിക്കുള്ള ചോറ് പ്രഷര്‍കുക്കറില്‍ തയ്യാറാക്കുകയാണെങ്കില്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കണം. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം ഉപയോഗിച്ചാല്‍ മതി.
ചോറ് തയ്യാറാക്കുമ്പോള്‍ കട്ടപിടിക്കാതിരിക്കാന്‍ വേണ്ടി വെള്ളത്തില്‍ ചെറുനാരങ്ങാനീരോ പനിനീരോ ചേര്‍ക്കുക.
കളര്‍ പാലില്‍ കലക്കി ചേര്‍ക്കുകയാണെങ്കില്‍ ചോറിന് സ്വാദ്
കൂടും.
മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി.
മസാല തയ്യാറാക്കുമ്പോള്‍ മല്ലിയിലയും പൊതിനയിലയും അരച്ചു ചേര്‍ക്കുകയാണെങ്കില്‍ മസാലയ്ക്ക് നല്ല മണവും രുചിയും കൂടും.
ഇറച്ചി പൊരിക്കുമ്പോള്‍ പുരട്ടാനുള്ള മസാലയില്‍ തൈര് ചേര്‍ത്താല്‍ പൊരിക്കുന്ന സമയത്ത് ഇറച്ചി നല്ല സോഫ്റ്റ് ആയിരിക്കും.
മസാലയ്ക്ക് സവാള വഴറ്റുമ്പോള്‍ ഇറച്ചി വറുത്ത എണ്ണയില്‍ തന്നെ വഴറ്റിയാല്‍ മസാലയ്ക്ക് നല്ല സ്വാദ് കിട്ടും.
മസാലയ്ക്ക് സവാള വഴറ്റുമ്പോള്‍ അല്പം ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടെന്ന് വഴന്നു കിട്ടും.
ബിരിയാണിക്ക് മുകളില്‍ വിതറാനുള്ള സവാള വഴറ്റുമ്പോള്‍ അല്പം അപ്പക്കാരം ചേര്‍ത്താല്‍ പെട്ടെന്ന് വഴന്നുകിട്ടും.
ചോറിനുള്ള അരി കഴുകുമ്പോള്‍ കഴുകിയ വെള്ളത്തിന് കട്ടി കൂടുതലാണെങ്കില്‍ ചോറ് തയ്യാറാക്കുമ്പോള്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കണം.
ഏത് രീതിയിലുള്ള അരി തിരഞ്ഞെടുക്കുകയാണെങ്കിലും അരി കഴുകിയ വെള്ളത്തിന് കട്ടി കുറവാണെങ്കില്‍ നല്ല അരി ആണെന്ന് മനസ്സിലാക്കാം.
മസാലയ്ക്ക് നല്ല സ്വാദും മണവും കിട്ടാന്‍ ബിരിയാണി മസാല വീട്ടില്‍ തന്നെ തയ്യാറാക്കാം. വേണ്ട ചേരുവകള്‍: ഏലയ്ക്ക-6, ജാതിക്ക-കാല്‍ കഷണം, ജാതിപത്രി-ഒരു സ്പൂണ്‍, ശാജീരകം-ഒരു വലിയ സ്പൂണ്‍, ഗ്രാമ്പൂ-4, കറുവപ്പട്ട-ഒരു കഷണം, ജീരകം-അര ടീസ്പൂണ്‍, പെരുംജീരകം-അര ടീസ്പൂണ്‍ ഇവയെല്ലാം ചെറുതായി വറുത്ത് പൊടിച്ചെടുക്കണം.
No comments:
Post a Comment