നാടന്‍ ബീഫ് കറി
1. ബീഫ് വിത്ത് ബോണ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് - 1 കിലോ
2. സവാള -3 എണ്ണം ഇടത്തരം
3. വെളുത്തുള്ളി -10 അല്ലി
4. പച്ചമുളക് - 8 എണ്ണം
ഇഞ്ചി - വലിയ കഷ്ണം
5. തക്കാളി - 2 എണ്ണം വലുത്
6. കറിവേപ്പില - 5 തണ്ട്
7. മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ ടി - 2 ടീസ്പൂണ്‍
മീറ്റ് മസാല - 2 ടേബിള്‍ സ്പൂണ്‍
8. പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില - കുറച്ച്
9. ഉപ്പ് - ആവശ്യത്തിന്
10.വെളിച്ചെണ്ണ - 5 ടേബിള്‍ സ്പൂണ്‍
11.വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി വെള്ളം പോകാന്‍ വെക്കുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ തീ കുറച്ചിട്ട് ഏഴാമത്തെ ചേരുവകള്‍ ചൂടാക്കി മാറ്റിവെക്കുക. കുക്കെറില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ എട്ടാമത്തെ ചേരുവകള്‍ ഇട്ട് പൊട്ടി തുടങ്ങുമ്പോള്‍ നാലാമത്തെ ചേരുവ ചേര്ക്കു ക. നന്നായി മൂത്ത് കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ച രണ്ടാമത്തെ ചേരുവ ചേര്ക്കു ക.ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ മൂപ്പിച്ചു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഒന്നുകൂടി വഴറ്റി ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്ത്ത് വീണ്ടും വഴറ്റുക.ശേഷം വെള്ളവും ചേര്ത്ത്ൂ മൂടിവെച്ച് വേവികുക്കുക. കുക്കെറില്‍ 3 വിസില്‍ അടിച്ചതിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം. ഇത് നെയ്ചോറിനു പറ്റിയതാണ്.
No comments:
Post a Comment