Thursday, 27 June 2013

സ്രാവ് വറുത്തത്

സ്രാവ് വറുത്തത്
================
സാധാരണ നല്ല പച്ച സ്രാവ് കിട്ടിയാൽ നമ്മൾ കറി അല്ലെ ഉണ്ടാക്കാറ് ? ഇന്ന് ഒരു വ്യത്യാസം ആയിക്കോട്ടെ.

ആവശ്യമുള്ള സാധനങ്ങൾ
---------------------------------------
സ്രാവ് - 1/2 kg
തേങ്ങ - 1 മുറി
ചെറിയ ഉള്ളി - 5,6
മഞ്ഞൾപൊടി - 1/2 tsp
മുളക് പൊടി 1/2 tsp
ഇഞ്ചി - 1 ചെറിയ കഷ്ണം
കറി വേപ്പില - 1,2 തണ്ട്
പച്ചമുളക് - 4,5
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

ഇനി നമുക്ക് തയ്യാറാക്കാം
ആദ്യം സ്രാവ് നല്ല ചൂട് വെള്ളത്തിൽ ഇട്ടു കഴുകി വൃത്തിയാക്കുക. ഇതിൽ മണ്ണൊക്കെ ഉണ്ടെങ്കിൽ പോകാനാണ്. പിന്നെ തേങ്ങയും ബാക്കി ചേരുവകൾ എല്ലാം കൂടി ചതച്ചെടുകുക. തോരന് ചെയുന്ന പോലെ. ഇനി ചുവടു കട്ടിയുള്ള ഒരു പാത്രം ( നോണ്‍ സ്റ്റിക് ആണെങ്കിൽ നല്ലത് ) അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്കു കറിവേപ്പില ഇടുക. പിന്നെ സ്രാവ് ഇടുക. അത് ഒന്ന് ചിക്കി കൊടുക്കുക. പെട്ടെന്ന് പൊടിഞ്ഞു കൊളളും. അത് കഴിഞ്ഞു തേങ്ങ കൂട്ട് അതിലേക്കു ഇട്ടു നന്നായി ഇളക്കുക. അതിങ്ങനെ നന്നായി ബ്രൌണ്‍ കളർ ആകുന്നവരെ ഇളക്കുക. കരിയരുത്. സ്രാവിന്റെ കഷ്ണങ്ങൾ ചട്ടുകം കൊണ്ട് നന്നായി പൊടിച്ചു കൊടുക്കണം. ആവശ്യത്തിന് മൊരിഞ്ഞു കഴിയുമ്പോൾ ഇറക്കി വച്ച് ചൂടോടെ ചോറിന്റെ കൂടെ ഉപയോഗിക്കാം.
 


No comments:

Post a Comment