Tuesday, 25 June 2013

ചില പാചക സൂത്രങ്ങള്‍




സ്ത്രീകള്‍ക്കു മാത്രമല്ലാ, അടുക്കളയില്‍ അമ്പരന്നു നില്‍ക്കുന്ന പുതുപാചകക്കാര്‍ക്കും സഹായകമായ ചില കാര്യങ്ങളിതാ, എപ്പോഴെങ്കിലുമൊക്കെ ഉപയോഗപ്പെടും.

1. വെള്ളേപ്പത്തിന് മാവരയ്ക്കുമ്പോള്‍ നാളികേരവെള്ളത്തില്‍ അരയ്ക്കുക. ഇതിനായി നാളികേരവെള്ള ശേഖരിച്ചു വയ്ക്കുക. ഉണ്ടാക്കുന്നതിന് മുന്‍പ് അല്‍പം തിളപ്പിച്ച പാല്‍ ചേര്‍ത്താല്‍ വെള്ളേപ്പത്തിന് രുചി കൂടും.

2. റൊട്ടി മുറിക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ കത്തിയില്‍ അല്‍പം വെണ്ണ പുരട്ടിയാല്‍ മതി.

3. ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കാന്‍ ഒരു ദിവസം പഴക്കമുള്ള ബ്രെഡാണ് നല്ലത്.

4. പച്ചത്തക്കാളി പഴുക്കുന്നതിന് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുക. ഫ്രിഡ്ജില്‍ വയ്ക്കരുത്.

5. പുഴുങ്ങാനിട്ട മുട്ട പൊട്ടിയാല്‍ വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ക്കുക. മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കാന്‍ അല്‍പം ഉപ്പ് വെള്ളത്തില്‍ ചേര്‍ക്കണം.

6. കട്‌ലറ്റുണ്ടാക്കാന്‍ റൊട്ടിപ്പൊടിക്കു പകരം റവയും ഉപയോഗിക്കാം.

7. ചപ്പാത്തിയുണ്ടാക്കാന്‍ മാവ് ദിവസവും കുഴയ്ക്കണമെന്നില്ല. മാവ് കുഴച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കാം. ഉണ്ടാക്കുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പ് പുറത്തെടുക്കണമെന്നേയുള്ളൂ.

8. ദോശക്കും ഇഡ്ഢലിക്കുമുള്ള മാവ് വല്ലാതെ പുളിക്കാതിരിക്കാന്‍ ഒരു കഷ്ണം വാഴയില കീറിയിടുക.

9. പരിപ്പ് നല്ലപോലെ വെന്തുകിട്ടാന്‍ ഒരു നുള്ളി നെയ്യൊഴിച്ചാല്‍ മതിയാകും.
10. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ വെന്ത ശേഷം മാത്രം ഉപ്പു ചേര്‍ക്കുക. ആദ്യം ഉപ്പു ചേര്‍ത്താല്‍ വെന്തു കിട്ടാന്‍ ബുദ്ധിമുട്ടാകും.

No comments:

Post a Comment