Sunday, 23 June 2013

SHARKARA GODHAMBU VADA

ശര്‍ക്കര ഗോതമ്പട

ആവശ്യമുള്ള സാധനങ്ങള്‍


ഗോതമ്പുപൊടി - ഒരു കപ്പ്‌


തേങ്ങ - അരക്കപ്പ്‌


ശര്‍ക്കര - കാല്‍കപ്പ്‌


ഏലയ്‌ക്കാപ്പൊടി - 1 ടീസ്‌പൂണ്‍


തയാറാക്കുന്നവിധം


ഗോതമ്പുപൊടി കട്ടിയില്‍ വെള്ളം അധികം ചേര്‍ക്കാതെ കുഴയ്‌ക്കുക. ഇത്‌ ഒരു വാഴയിലയില്‍ പരത്തിയെടുക്കുക. തേങ്ങ, ശര്‍ക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ ഒരുമിച്ച്‌ ചേര്‍ത്തിളക്കി മാവില്‍ നിരത്തുക. ഇല രണ്ടായി മടക്കി ആവിയില്‍ വേവിച്ചെടുക്കുക.
സുഖിയന്‍


ആവശ്യമുള്ള സാധനങ്ങള്‍


ചെറുപയര്‍ വേവിച്ചത്‌ - 2 കപ്പ്‌

ശര്‍ക്കര - മുക്കാല്‍കിലോ


തേങ്ങ ചിരവിയത്‌ - ഒരു തേങ്ങ


ഏലയ്‌ക്ക പൊടിച്ചത്‌ - ഒരു ടീസ്‌പൂണ്‍


നെയ്യ്‌ - ഒന്നര ടീസ്‌പൂണ്‍


അരിപ്പൊടി - അരക്കപ്പ്‌


മൈദ - അരക്കപ്പ്‌


വെള്ളം, ഉപ്പ്‌ - ആവശ്യത്തിന്‌

എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌


തയാറാക്കുന്നവിധം


ശര്‍ക്കര ചീകി അല്‍പ്പം വെള്ളം ചേര്‍ത്ത്‌ ഉരുക്കി പാനിയാക്കുക. ഇത്‌ അരിച്ചശേഷം തേങ്ങ ചേര്‍ത്തിളക്കുക. പയര്‍, നെയ്യ്‌, ഏലയ്‌ക്ക എന്നിവയും ചേര്‍ത്തിളക്കി ഉരുളകളാക്കുക. അരിപ്പൊടിയും മൈദയും വെള്ളം ചേര്‍ത്ത്‌ കലക്കുക. പാകത്തിന്‌ ഉപ്പുചേര്‍ത്ത്‌ ഇളക്കുക. ഓരോ ചെറുപയര്‍ ഉരുളയും ഇതില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക. ചൂടോടെ വിളമ്പാം.

No comments:

Post a Comment