ന്യൂട്രി എഗ്ഗ് കേര്‍ഡ് സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍
1. മുട്ട - മൂന്നെണ്ണം
പാല്‍ - രണ്ട് കപ്പ്
2. മൈദ - നാല് ചെറിയ സ്‌പൂണ്‍
പാല്‍ - കാല്‍ കപ്പ്
3. ഉപ്പ് - പാകത്തിന്
4. ചിക്കന്‍ - കാല്‍ കിലോ
ഇഞ്ചി അരിഞ്ഞത് - രണ്ട് ടീസ്‌പൂണ്‍
വെള്ളം - നാല് കപ്പ്
വിനാഗിരി - ഒരു ടീസ്‌പൂണ്‍
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
5. സെലറി പൊടിയായ്
അരിഞ്ഞത് - 2 ടീസ്‌പൂണ്‍
6. വെണ്ണ - രണ്ട് ചെറിയ സ്‌പൂണ്‍
7. മൈദ - നാല് ടീസ്‌പൂണ്‍
8. സോയാസോസ് - നാല് ടീസ്‌പൂണ്‍
9. കോണ്‍ഫ്‌ളോര്‍ - നാല് ടീസ്‌പൂണ്‍
തണുത്തപാല്‍ - അരക്കപ്പ്
1. മുട്ട - മൂന്നെണ്ണം
പാല്‍ - രണ്ട് കപ്പ്
2. മൈദ - നാല് ചെറിയ സ്‌പൂണ്‍
പാല്‍ - കാല്‍ കപ്പ്
3. ഉപ്പ് - പാകത്തിന്
4. ചിക്കന്‍ - കാല്‍ കിലോ
ഇഞ്ചി അരിഞ്ഞത് - രണ്ട് ടീസ്‌പൂണ്‍
വെള്ളം - നാല് കപ്പ്
വിനാഗിരി - ഒരു ടീസ്‌പൂണ്‍
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
5. സെലറി പൊടിയായ്
അരിഞ്ഞത് - 2 ടീസ്‌പൂണ്‍
6. വെണ്ണ - രണ്ട് ചെറിയ സ്‌പൂണ്‍
7. മൈദ - നാല് ടീസ്‌പൂണ്‍
8. സോയാസോസ് - നാല് ടീസ്‌പൂണ്‍
9. കോണ്‍ഫ്‌ളോര്‍ - നാല് ടീസ്‌പൂണ്‍
തണുത്തപാല്‍ - അരക്കപ്പ്
പാകം ചെയ്യുന്നവിധം
മുട്ട നന്നായി അടിച്ചശേഷം തുടരെ അടിച്ചുകൊണ്ട് ചൂടുപാല്‍ ചേര്‍ത്ത് പിരിഞ്ഞുപോകാതെ ശ്രദ്ധിച്ച് ഇളക്കണം. മൈദയും പാലും കൂടി കട്ടകെട്ടാതെ മുട്ട മിശ്രിതത്തിലേക്ക് മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് മയംപുരട്ടിയ പാത്രത്തിലൊഴിച്ച് അരമണിക്കൂര്‍ ആവിയില്‍ വേവിക്കുക. ചൂടാറിയശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക. ഇതാണ് എഗ്ഗ് കര്‍ഡ്. ചിക്കന്‍, ഇഞ്ചി അരിഞ്ഞത്, വെള്ളം, വിനാഗിരി, ഉപ്പ്, കുരുമുളകുപൊടി എന്നീ ചേരുവകള്‍ കുക്കറിലാക്കി വേവിച്ച് അരിച്ചെടുത്ത് സ്‌റ്റോക്ക് തയാറാക്കുക. ഇറച്ചി എല്ലില്‍ നിന്നെടുത്ത് പൊടിയായി അരിഞ്ഞുവയ്‌ക്കുക.
സ്‌റ്റോക്ക് ചൂടാറിയശേഷം സെലറി അരിഞ്ഞതും രണ്ട് കപ്പ് തിളച്ചവെള്ളവും ചേര്‍ത്തുവയ്‌ക്കണം. വെണ്ണയില്‍ മൈദ വഴറ്റി സോസ് ചേര്‍ത്തിളക്കി സ്‌റ്റോക്കില്‍ ചേര്‍ക്കുക. ചെറുതീയില്‍വച്ച് തിളവരുമ്പോള്‍ പാലില്‍ കലക്കിയ കോണ്‍ഫ്‌ളോറും അരിഞ്ഞുവച്ചിരിക്കുന്ന ഇറച്ചിയും ചേര്‍ക്കുക. നന്നായി തിളച്ചശേഷം വാങ്ങി, ആവശ്യമെങ്കില്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.
- See more at: http://www.mangalam.com/health/food-habits/141394?page=0,0#sthash.FvJLILnP.bisX1bUB.dpuf
No comments:
Post a Comment