അയല - 1/ 2 കിലോ(വെട്ടി കഴുകി നുറുക്കിയെടുത്തത്)
തേങ്ങ - 1/ 2 മുറി തിരുമ്മിയത്
ഇഞ്ചി - ചെറിയ കഷണം അരിഞ്ഞത്
വെളുത്തുള്ളി - 4-5 അല്ലി
കൊച്ചുള്ളി - 8-10 എണ്ണം
ഉലുവ - 1/ 4 ടി സ്പൂണ്‍
മല്ലിപൊടി - ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/ 4
മുളകുപൊടി 1 ടി സ്പൂണ്‍
കറിവേപ്പില
പച്ചമുളക്/ഉണ്ടമുളക് - 3 എണ്ണം കീറിയത്
മുരിങ്ങക്ക - 1 മുറിച്ചെടുത്തത് ( ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പടവലം മുറിച്ച കഷണങ്ങൾ- 2 പിടി)
വാളൻപുളി - ഒരു ചെറിയ ഉരുള.
തക്കാളി - 1 ചെറിയത് നീളത്തിൽ അരിഞ്ഞത്
വെളിച്ചെണ്ണ - 1 സ്പൂണ്‍
കടുക്
ഉലുവ
ഉണക്ക മുളക്
കറിവേപ്പില
തേങ്ങ പൊടികൾ ഇടാതെ ബാക്കിയുള്ളവ ചേർത്ത് മൂപിച്ചു എടുക്കുക. മൂത്ത് കഴിഞ്ഞാൽ പൊടികൾ ഇട്ടു ഇളക്കി കരിയാതെ ഒരു പാത്രത്തിലേക്ക് മാറ്റുക.
ചൂടാറിയാൽ അല്പം വെള്ളവും വാളൻപുളിയും ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.
ഒരു ചട്ടിയിൽ അരച്ചതും പടവലം/ മുരിങ്ങക്ക, പച്ചമുളക്, തക്കാളി കറിവേപ്പില ഇവ ചേർത്ത് തിളപ്പിക്കുക. അരപ്പ് തിളച്ചാൽ മീൻ കഷണങ്ങളും ആവശ്യത് ഉപ്പും ചേർത്ത് തിളക്കുമ്പോൾ തീ താഴ്ത്തി അരപ് കഷണങ്ങളിൽ പുരണ്ടു വരുന്നത് വരെ വെള്ളം വറ്റിക്കുക. ശേഷം കടുക് തളിച്ച് ചേർത്ത് എടുക്കുക.
No comments:
Post a Comment