Tuesday, 14 January 2014

തനി കോഴിക്കോടന്‍, അല്ലെങ്കില്‍ മലബാറി വിഭവം

ഇതൊരു തനി കോഴിക്കോടന്‍, അല്ലെങ്കില്‍ മലബാറി വിഭവമാണ്. ആരും ഇഷ്ടപ്പെട്ടു പോകുന്ന ഒരു പരമ്പരാഗത രുചിക്കൂട്ട്…..

ചേരുവകള്‍

നേന്ത്രപ്പഴം- 2
തേങ്ങ- കാല്‍ മുറി
പഞ്ചസാര- നാല് സ്പൂണ്‍
നെയ്യ്- നാല് സ്പൂണ്‍
ഏലക്കാപ്പൊടി- രണ്ട് നുള്ള്
കശുവണ്ടി- അഞ്ചെണ്ണം
ഉണക്ക മുന്തിരി- അഞ്ചെണ്ണം
അരിപ്പൊടി- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പത്ത് വെച്ച് കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത്, മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാര, രണ്ട് നുള്ള് ഏലക്കാപ്പൊടി, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ ചൂടാക്കുക.

നേന്ത്രപ്പഴം നെടുകെ കീറി അതില്‍ നേരത്തെ തയ്യാറാക്കിയ ഫില്ലിങ് നിറയ്ക്കുക. അരിപ്പൊടി കുറച്ച് വെള്ളത്തില്‍ കലക്കിയത്, നിറച്ച പഴത്തിനു മുകളില്‍ തൂവുക.
അകത്തെ ഫില്ലിങ് പുറത്തുപോകാതിരിക്കാനാണ് അരിപ്പൊടി തൂവുന്നത്.

ഇനി ഒരു പാത്രത്തില്‍ നെയ്യ് ഓയില്‍ ഒഴിച്ച് അതില്‍ ഫില്ലിങ് നിറച്ച പഴങ്ങള്‍ വറത്തെടുക്കുക. പഴം നിറച്ചത് വട്ടത്തില്‍ മുറിച്ച് വിളമ്പാം.


No comments:

Post a Comment