Saturday, 13 July 2013

തേങ്ങമാത്രം ഉപയോഗിച്ചും കറിയുണ്ടാക്കാo

തേങ്ങമാത്രം ഉപയോഗിച്ചും കറിയുണ്ടാക്കാമെന്ന്‌ അധികമാര്‍ക്കും അറിയില്ല. എന്നാല്‍ തേങ്ങാ തൊകയിലിന്‍റെ രുചി ഒരിക്കല്‍ അറിഞ്ഞാല്‍ എന്തുവിലകൊടുത്തും അത്‌ വീട്ടില്‍ പരീക്ഷിക്കാന്‍ നിങ്ങളും മടിക്കില്ല.

ചേര്‍ക്കേണ്ട ഇനങ്ങള്‍

തേങ്ങ - 2 എണ്ണം
വറ്റല്‍ മുളക്‌ - 8 എണ്ണം
പുളി - 2 ഉരുള
കടുക്‌ - 2 സ്പൂണ്‍
മല്ലി - നാലര സ്പൂണ്‍
ഉഴു്‌ പരിപ്പ്‌ - 4 സ്പൂണ്‍
കറിവേപ്പില - 2 കതിര്‍പ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌
വെളിച്ചെണ്ണ - 4 സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

മല്ലി, മുളക്‌, ഉഴുന്ന് പരിപ്പ്‌ മൂപ്പിച്ച്‌ കോരുക. തേങ്ങാ ചുരണ്ടി വറുക്കുക. മൂപ്പിച്ച്‌ വച്ചിരിക്കു മല്ലി, മുളക്‌, ഉഴുന്ന്പരിപ്പ്‌ അരച്ചെടുക്കുക. വറുത്ത്‌ വച്ചിരിക്കു തേങ്ങയും അരയ്ക്കണം. പുളിയും ഉപ്പും അരച്ചെടുത്ത്‌ വയ്ക്കക. ചീനച്ചട്ടി അടുപ്പത്ത്‌ വച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ മുളകും കടുകും കറിവേപ്പിലയുമിട്ട് പൊട്ടുമ്പോള്‍ അരച്ച്‌ വച്ചിരിക്കു തൊകയല്‍ ഇട്ട് ഇളക്കിയെടുക്കുക.

Friday, 12 July 2013

മുട്ട ബിരിയാണി


മുട്ട ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍
ബസ്മതി അരി- 2 കപ്പ്‌
മുട്ട - 3 എണ്ണം
സവാള- 1
തക്കാളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
തൈര്- 1 സ്പൂണ്‍
ഇഞ്ചി അരച്ചത്‌-1 സ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌- 1 സ്പൂണ്‍
ഗരം മസാല - മസാലകള്‍ എല്ലാം
(ഗ്രാമ്പു-1
ഏലക്കായ -3 എണ്ണം
പെരുംജീരകം -
കറുവ പട്ട- ഒരു ചെറിയ കഷ്ണം)
ബിരിയാണി മസാല- ഒരു പാക്കറ്റ്
അണ്ടിപ്പരിപ്പ്‌
ഉണക്ക മുന്തിരി
നെയ്‌ -
ഉപ്പ്
വെള്ളം

പാചക രീതി

മുട്ട പുഴുങ്ങി എടുക്കുക. അരി കഴുകി വെള്ളം ഊറ്റി കളയുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ നെയ്‌ ഒഴിച്ച് ചാടാക്കുക. ചൂടാകുമ്പോള്‍ ഗരം മസാലകള്‍ ഇടുക. അതിലേക്കു സവാളയും ചേര്‍ത്ത വഴറ്റുക. കപ്പലണ്ടിയും ഉണക്ക മുന്തിരിയും കൂടെ ചേ വഴറ്റുക. തുടര്‍ന്ന് ഇഞ്ചി അരച്ചതും, വെളുത്തുള്ളി അരച്ചതും, പച്ചമുളക്, തൈര് , ബിരിയാണി മസാല എന്നിവ ചേര്‍ക്കുക. ഇതിലേക്ക് മൂന്നു കപ്പ്‌ വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അരി ഇടുക. ഉപ്പും ചേര്‍ക്കുക. തുടര്‍ന്ന് ഇതു അടച്ചു വെച്ചു വേവിച്ചെടുക്കുക.

മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ എന്നിവ ചേര്‍ത്ത നല്ലപോലെ ഇളക്കുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ത്ത് ഇളക്കുക.
ഒരു ചീനച്ചട്ടിയില്‍ അല്പം നെയ്‌ ഒഴിച്ചുമാസല പുരട്ടി വെച്ചിരിക്കുന്ന മുട്ട ഒന്നു വറുത്തെടുക്കുക. മുട്ടയുടെ പുറത്ത്‌ മസാല നല്ലപോലെ പിടിക്കുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയുന്നത്. വെള്ളം വറ്റി നല്ലപോലെ ആയിരിക്കുന്ന ചോറിലേക്ക്‌ മസാല ചേര്‍ത്ത് വറുത്തു വെച്ചിരിക്കുന്ന മുട്ട ചേര്‍ക്കുക. വളരെ സാവധാനം ചോറ് ഇളക്കി മുട്ടയുമായി മിക്സ്‌ ചെയ്തു എടുക്കുക. ഇതിന്റെ മുകളില്‍ മല്ലിയില അരിഞ്ഞ് വിതറുക. മുട്ട ബിരിയാണി തയ്യാര്‍.

ഈസി ഫ്രൈഡ് റൈസ്




ഈസി ഫ്രൈഡ് റൈസ്

വേണ്ട ചേരുവകള്‍

1. സവാള - 2 ചെറുതായി അരിഞ്ഞത്

2. തക്കാളി - 2

3. മുട്ട - 2 ടേസ്റ്റ് കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)

4. പച്ചമുളക് - 3 (എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് ഇഷ്ടം പോലെ ചേര്‍ക്കാം)

5. മഞ്ഞള്‍പൊടി - ഒരു നുള്ള്

6. ഗരം മസാല പൊടി - ഒരു സ്പൂണ്‍

7. നെയ്യ് - ഒരു വലിയ ടേബിള്‍ സ്പൂണ്‍

8. ഉപ്പ് - ആവശ്യത്തിന്

9. ചോറ് – അത്യാവശ്യത്തിന്,

തയ്യാറാക്കേണ്ട വിധം

വീട്ടിലുള്ള ചട്ടി എടുത്ത് ഗ്യാസ് സ്റ്റൌവിന്റെ മേലേ വക്കുക, സ്റ്റൌ ഓണാക്കുക, ചട്ടി ചൂടാവുമ്പോ നെയ്യ് ഒഴിക്കുക, അരിഞ്ഞു വച്ച സവാള ആദ്യം വഴറ്റുക, ഇതിലേക്ക് പച്ചമുളക്, മഞ്ഞള്‍, മസാല പൊടി തക്കാളി യഥാക്രമം ചേര്‍ത്തു വഴറ്റുക, അതിനു ശേഷം മുട്ട നന്നായി പതപ്പിച്ച് ഒഴിക്കുക, അത് ഫ്രൈയായി വരുമ്പോ ബാക്കിയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അപ്പൊ ഈസി ഫ്രൈഡ് റൈസ് തയ്യാര്‍. ഇതിന്റെ കൂടെ നാരങ്ങാ അച്ചാറും തൈര് സാലഡും കൂട്ടി കഴിക്കാം.

കഞ്ഞി



കഞ്ഞി

അരി ആവശ്യമുള്ളത്ര എടുത്ത് നാലിരട്ടി വെള്ളമൊഴിച്ച് വേവിക്കണം. പയറും ഇടണം. ഉപ്പ് പിന്നെ ഇട്ടാൽ മതി.

വേവിച്ചുകഴിഞ്ഞാൽ ഉപ്പിട്ടിളക്കി ചൂടോടെ കഴിക്കാം. ചെറിയ ഉള്ളിയും, അല്പം പുളിയും, കറിവേപ്പിലയും, ചുവന്ന മുളകും, ഉപ്പും, തേങ്ങയും കൂടെ അരച്ചെടുത്ത ചമ്മന്തിയും, ചുട്ട പപ്പടവും, പിന്നെ എന്തെങ്കിലും അച്ചാറും കൂടെ കഴിക്കാം. ചെറുപയർ, ഇട്ടിട്ടുള്ളതുകൊണ്ട് വേറൊരു തോരന്റെ ആവശ്യമൊന്നുമില്ല. ചിലർ നെയ്യൊഴിക്കും, ചിലർ തേങ്ങയും ഇടും കഞ്ഞിയിൽ.
ഉണ്ടാക്കാനും എളുപ്പം കഞ്ഞിതന്നെ.

ചിക്കന്‍ ഫ്രൈഡ് റൈസ് ....




ചിക്കന്‍ ഫ്രൈഡ് റൈസ് ....


റൈസ് -രണ്ടു കപ്പ്‌ (ഗീ റൈസ് ആണ് നല്ലത്)

ചിക്കന്‍ - പത്തു കഷണം (ഒരു സ്പൂണ്‍ ഇഞ്ചി ,വെളുത്തുള്ളി
പേസ്റ്റ്..കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ,ഒരു ടീസ്പൂണ്‍ മുളക്
പൊടിയും ഉപയോഗിച്ച് അര മണിക്കൂര്‍ വെച്ചതിനു ശേഷം നന്നായി
വെളുത്തുള്ളി -രണ്ടെണ്ണം (ചെറുതായി അരി ന്നത് )
ബ്രൌണ്‍ കളര്‍ ആകുന്നത്‌ വരെ എണ്ണയില്‍ വറുത്തെടുക്കുക ..... )

എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍

സവാള - ഒരെണ്ണം (ചെറുത്)

കാരറ്റ്‌----------- -ഒരെണ്ണം

ബീന്‍സ്‌ - ഒരു കപ്പ്‌

കാബേജ്- കാല്‍ കപ്പ്‌

ക്യാപ്സിക്കം- ഒരു കപ്പ്‌

കുരുമുളക് പൊടി -അര ടീസ്പൂണ്‍

ചില്ലി സോസ് - ഒരു ടീസ്പൂണ്‍

സോയ സോസ് -രണ്ടു ടീസ്പൂണ്‍

ടോമടോ സോസ് - രണ്ടു ടീസ്പൂണ്‍

മുട്ട - രണ്ടെണ്ണം ( അര ടീസ്പൂണ്‍ എണ്ണയില്‍ ഒരു നുള്ള് ഉപ്പും ,ഒരു നുള്ള് കുരുമുളക് പൊടിയും ഇട്ടു നന്നായി വറുത്തെടുക്കുക )

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്


ഉണ്ടാക്കുന്ന രീതി ;

ഒരു പാത്രം അടുപ്പില്‍ വെച്ച് , ചൂടായത്തിനു ശേഷം അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിചതിനു ശേഷം അറിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി അതിലിട്ടു നന്നായി വയറ്റി എടുക്കുക ....അതിനു ശേഷം കാരറ്റ്‌ , ബീന്‍സ്‌ ,കാബേജ് ,സവാള , ആവശ്യത്തിന് ഉപ്പ് ,കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ചെറുതീയില്‍ വേവിച്ചെടുക്കുക....അതിനു ശേഷം കാപ്സികം ,ചില്ലി സോസ് ,ടോമടോ സോസ്, സോയ്‌ സോസ് ഇവ കൂടി ചേര്‍ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് കൂടി വേവിക്കുക.......അതിലേക്കു വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ പീസ്‌ ചെറിയ കഷണങ്ങള്‍ ആക്കി അതിലേക്കിട്ട് നന്നായി ഇളക്കി...ഇറക്കി വെക്കുക


ഒരു പാത്രം അടുപ്പില്‍ വെച്ചു, ചൂടയത്തിനു ശേഷം അര ടീസ്പൂണ്‍ നെയ്യ്‌ (ആവശ്യമുണ്ടെങ്കില്‍ ..................ടേസ്റ്റ് കൂടും) രണ്ടു ടീസ്പൂണ്‍ എണ്ണയും ഒയിച്ചു കഴുകി വൃത്യക്കിയ അരി നന്നായി വറുക്കുക .....അതിലേക്കു മൂന്ന് കപ്പ്‌ വെള്ളവും ഒയിച്ചു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് (വേണമെങ്കില്‍ ഒരു ഏലക്കായ,ഒരു കരാമ്പു, ഒരു കഷണം കറുവപ്പട്ട .....ഇവ കൂടി ഇട്ടു കൊടുക്കാം ) ഘീ റൈസ് ഉണ്ടാക്കുന്നത് പോലെ വേവിച്ചെടുക്കുക.......(ചെറു തീയില്‍)) )))))))))))) .......)..)


അതിനു ശേഷം
ആദ്യം ഉണ്ടാക്കിയ വെജിടബ്ല്‍ ചിക്കന്‍ മിക്സിലേക്ക് റൈസ് കുറച്ച് കുറച്ച ഇട്ടു ഇളക്കി മിക്സ്‌ ചെയ്യാവുന്നതാണ് .................................... അതിലേക്കു മുട്ട വറുത്തതും മല്ലിയിലയും കൂടി ചേര്‍ത്ത് വിലംബവുന്നതാണ്..............................

കാഷ്‌മീരി പുലാവ്‌




കാഷ്‌മീരി പുലാവ്‌

ബസ്‌മതി അരി - 2 കപ്പ്‌
ഏലയ്‌ക്കാ - നാലെണ്ണം
കാരറ്റ്‌ - 1
ഗ്രാമ്പൂ - 5
ബീന്‍സ്‌ - 15
കറുവാപ്പട്ട - 4 ചെറിയ കഷണം
ഗ്രീന്‍പീസ്‌ - 3 ടേബിള്‍സ്‌പൂണ്‍
കോളിഫ്‌ളവര്‍ - 15 ചെറിയ കഷണങ്ങള്‍
കശുവണ്ടിപ്പരിപ്പ്‌ - 25
സവാള - 1
ഉണക്കമുന്തിരിങ്ങ - 2 ടേബിള്‍സ്‌പൂണ്‍
ക്യാപ്‌സിക്കം - ചെറുത്‌ ഒരെണ്ണം
പിസ്‌ത - 2 ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
എണ്ണ - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

കാരറ്റ്‌, ബീന്‍സ്‌, സവാള കനംകുറച്ച്‌ നീളത്തില്‍ അരിയുക. കോളിഫ്‌ളവര്‍ ചെറിയ പീസുകളാക്കുക. ക്യാപ്‌സിക്കം ചെറിയ സമചതുരക്കഷണങ്ങളായി അരിയുക. അരി കഴുകി 30 മിനിട്ട്‌ കുതിര്‍ത്തുവയ്‌ക്കുക. ഒരു പാത്രത്തില്‍ നാല്‌ ടേബിള്‍സ്‌പൂണ്‍ എണ്ണം ഒഴിച്ച്‌ ഏലയ്‌ക്കാ കറുവപ്പട്ട, ഗ്രാമ്പൂ, കോളിഫ്‌ളവര്‍, ഗ്രീന്‍പീസ്‌, കാരറ്റ്‌, ബീന്‍സ്‌ എന്നിവ ചേര്‍ത്ത്‌ ഇളക്കിയശേഷം നൂറുശതമാനം പവറില്‍ ആറു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക.

കുതിര്‍ത്ത അരിയില്‍നിന്ന്‌ വെള്ളം വാര്‍ന്നുകളയുക, അതിനുശേഷം വേവിച്ച പച്ചക്കറികള്‍ക്കൊം ചേര്‍ക്കുക. ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ നാലു കപ്പ്‌ വെള്ളമൊഴിച്ച്‌ മൂടിവച്ച്‌ 100 ശതമാനം പവറില്‍ 20 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഓഫ്‌ ചെയ്‌തശേഷം അഞ്ചുമിനിട്ടിനുശേഷം പാത്രം തുറന്ന്‌ വറുത്തെടുത്ത സവാളയും കശുവണ്ടിയും മുന്തിരങ്ങയും ചേര്‍ത്ത്‌ അലങ്കരിക്കുക.

ഒരു പാത്രത്തില്‍ കാല്‍ ടേബിള്‍സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ ക്യാപ്‌സിക്കം ചേര്‍ത്ത്‌ ഇളക്കുക. 100 ശതമാനം പവറില്‍ മൂന്നു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഇതും പുലാവിനുമുകളിലേയ്‌ക്ക്‌ ചേര്‍ത്ത്‌ അലങ്കരിക്കാം. ചൂടോടെ ഉപയോഗിക്കുക.

കോഴി ബിരിയാണി

കോഴി ബിരിയാണി......

കോഴി...ഒരു കിലോ..
ബസ്മതി അരി...ഒരു കിലോ.
സവാള......3
തക്കാളി......3
വെളുത്തുള്ളി......ഒരു കുടം
ഇഞ്ചി......ഒരു വലിയ കഷണം.
പച്ചമുളക്.......10 (എരിവിനു അനുസരിച്ച്..കൂട്ടാം...കുറയ്ക്കാം..)
മല്ലിയില.....ഒരു കെട്ട്
പുതിനയില ....ഒരു കെട്ട്...(സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അങ്ങനെയല്ലേ കിട്ടുന്നത്)
മല്ലിപ്പൊടി....3 ചെറിയ സ്പൂണ്‍.
മഞ്ഞള്‍പ്പൊടി....1 ചെറിയ സ്പൂണ്‍
പേരും ജീരകം ...2 ചെറിയ സ്പൂണ്‍..
ഏലക്ക...ഗ്രാമ്പു...കരുകാപ്പട്ട...ആവശ്യത്തിനു കുറേശെ...
നെയ്യ്....6 സ്പൂണ്‍...
വെളിച്ചെണ്ണ ...3 സ്പൂണ്‍...
അണ്ടിപ്പരിപ്പ്......ഉണക്ക മുന്തിരി....(നെയ്യില്‍ വറുത്ത് )കുറേശെ ആവശ്യത്തിനു...
ഗ്രീന്‍ പീസ് അര കപ്പ്(ഫ്രോസന്‍)..കാരറ്റ്...2 (ഇവ അല്പം ഉപ്പ് ചേര്‍ത്ത് വേവിച്ചത്)
ഉപ്പ് ....ആവശ്യത്തിനു.
മിക്സിയില്‍...ചെറുതായരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും...കഴുകി അരിഞ്ഞ പുതിയന...മല്ലി ഇലകളുടെ പകുതി വീതവും..പേരും ജീരകവും..മല്ലിപ്പൊടി...മഞ്ഞള്‍ പ്പൊടി കളും..അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ച് വെയ്ക്കുക...
ഒരു പരന്ന പാത്രത്തില്‍..എണ്ണയും രണ്ടു സ്പൂണ്‍ നെയ്യും ഒഴിച്ച്..ചൂടാകുമ്പോ ചെറുതായരിഞ്ഞ സവാള വഴറ്റണം...
അഞ്ചുമിനിട്ട് കഴിഞ്ഞു തക്കാളി അരിഞ്ഞത് ചേര്‍ത്ത് വീണ്ടും വഴറ്റുക.....നന്നായി വഴണ്ടുകഴിഞ്ഞാല്‍ അരച്ച് വെച്ച അരപ്പ് ചേര്‍ത്ത് നന്നായി ചൂടാക്കുക...ആവശ്യത്തിനു ഉപ്പും ചേര്‍ത്ത്...കോഴി കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി..അടച്ചേ വെച്ച് വേവിക്കുക...പിന്നെ വെള്ളം ചേര്‍ക്കരുത്..ഇടയ്ക്കിടെ അടിയില്‍ പിടിക്കാതെ ഇളക്കി കൊടുക്കണം...ചിക്കന്‍ പൊടിയാനും പാടില്ല...വെള്ളം പറ്റി വെന്തു വരുമ്പോ കുറച്ചു ഏലക്ക..ഗ്രാമ്പു...കരുകാകാപ്പട്ട .(മൂന്നോ നാലോ...) ഇവ ചേര്‍ത്ത് അടുപ്പില്‍ നിന്ന് ഇറക്കം.
അരി നന്നായി കഴുകി...വെള്ളം ഒഴിച്ച് ..പത്തു മിനിട്ടെങ്കിലും കുതിരാന്‍ വെയ്ക്കണം. മറ്റൊരു വലിയ പാത്രത്തില്‍ വെള്ളം തിളക്കുമ്പോള്‍...കുറച്ച് അരിഞ്ഞ പുതിന....മല്ലിയില എന്നിവ ആ വെള്ളത്തില്‍ ചേര്‍ക്കണം...ഏലക്ക...ഗ്രാമ്പു...കരുകാപ്പട്ട ഇവയും.. ചോറിനു നല്ല മണം കിട്ടാനാണ്‌....ഇനീ അരിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക്ക.
അധികം വേവാന്‍ പാടില്ല...വെള്ളം ഊറ്റിക്കളഞ്ഞ് വെള്ളം വാലാന്‍ വെയ്ക്കുക.
ചോറ് വെച്ച അതെ പാത്രം തീരെ ചെറുതീയില്‍ വെച്ച് അല്പം നെയ്യ് ഒഴിച്ച്...പിന്നെ കുറച്ച് തയ്യാറാക്കി വെച്ച കോഴിക്കറി ചേര്‍ത്ത്...അതിനു മീതെ കുറെ ചോറ് ഇടുക...അതിനു മീതെ കുറച്ച് നെയ്യ് തൂകി...നെയ്യില്‍ വറുത്ത അണ്ടിപരിപ്പും മുന്തിരിയും കുറച്ച് വിതറി..അരിഞ്ഞ പുതിന ഇലയും മല്ലി ഇലയും വിതറി...വേവിച്ചു വെള്ളം വറ്റിച്ചു വെച്ച ഗ്രീന്‍ പീസും കാരറ്റും കുറച്ച് വിതറി...അതുനു മീതെ ...ബാക്കിയുള്ള കോഴിക്കറിയും മീതെ ചോറും....മുന്‍പേ പറഞ്ഞ രീതിയില്‍ യഥാ ക്രമം എല്ലാം ചേര്‍ത്ത്....ഫോയില്‍ പേപ്പര്‍ കൊണ്ട് പാത്രം നന്നായി മൂടി...അടപ്പ് പാത്രം വെച്ച് അടച്ചു.. തീരെ ചെറുതീയില്‍ പത്തു മിനിട്ട് വെയ്ക്കുക.....കോഴി ബിരിയാണി തയ്യാര്