ഈസി ഫ്രൈഡ് റൈസ്
വേണ്ട ചേരുവകള്‍
1. സവാള - 2 ചെറുതായി അരിഞ്ഞത്
2. തക്കാളി - 2
3. മുട്ട - 2 ടേസ്റ്റ് കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)
4. പച്ചമുളക് - 3 (എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് ഇഷ്ടം പോലെ ചേര്‍ക്കാം)
5. മഞ്ഞള്‍പൊടി - ഒരു നുള്ള്
6. ഗരം മസാല പൊടി - ഒരു സ്പൂണ്‍
7. നെയ്യ് - ഒരു വലിയ ടേബിള്‍ സ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിന്
9. ചോറ് – അത്യാവശ്യത്തിന്,
തയ്യാറാക്കേണ്ട വിധം
വീട്ടിലുള്ള ചട്ടി എടുത്ത് ഗ്യാസ് സ്റ്റൌവിന്റെ മേലേ വക്കുക, സ്റ്റൌ ഓണാക്കുക, ചട്ടി ചൂടാവുമ്പോ നെയ്യ് ഒഴിക്കുക, അരിഞ്ഞു വച്ച സവാള ആദ്യം വഴറ്റുക, ഇതിലേക്ക് പച്ചമുളക്, മഞ്ഞള്‍, മസാല പൊടി തക്കാളി യഥാക്രമം ചേര്‍ത്തു വഴറ്റുക, അതിനു ശേഷം മുട്ട നന്നായി പതപ്പിച്ച് ഒഴിക്കുക, അത് ഫ്രൈയായി വരുമ്പോ ബാക്കിയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അപ്പൊ ഈസി ഫ്രൈഡ് റൈസ് തയ്യാര്‍. ഇതിന്റെ കൂടെ നാരങ്ങാ അച്ചാറും തൈര് സാലഡും കൂട്ടി കഴിക്കാം.
No comments:
Post a Comment