പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ "രസം". രസപൊടി വേണ്ട. കഷ്ടപാടില്ല.
പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ "രസം". രസപൊടി വേണ്ട. കഷ്ടപാടില്ല.
പുളി കുതിർത്ത് നന്നയിട്ട് പിഴിഞ്ഞ് എടുക്കുക. ഒരു തക്കാളിയും പിഴിഞ്ഞ് ഇതിലേക്ക് ചേർക്കുക. ഈ മിശ്രിതം ഒരു പാനിൽ വച്ച് അതിലേക്ക്
ജീരകം- 1 ടേബിൾ സ്പൂണ്‍
കുരുമുളക് - 2 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി - 2 അല്ലി
പച്ചമുളക് - 1
എന്നിവ ചതച്ച് ചേർക്കുക. അര ടീ സ്പൂണ്‍ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം മല്ലിയില തൂവാം. ഇനി കടുകും മുളകും താളിച്ചിടാം.
(കുരുമുളകിന്റെ എരിവ് വേണം മുൻപിൽ നിൽക്കാൻ. അതിനാൽ പച്ചമുളക് അവനവന്റെ എരിവിന് അനുസരിച്ച് മാത്രം ചേർക്കുക)
No comments:
Post a Comment