ജീരകകഞ്ഞി
ചേരുവകള്‍:::
ബസ്മതി അരി/പച്ചരി - ഒരു കപ്പ്
ഉലുവ - ഒരു സ്പൂണ്‍
ആശാളി - ഒരു സ്പൂണ്‍
ജീരക പൊടി - ഒന്നര ടീസ്പൂണ്‍
തേങ്ങാപാല്‍ - ഒരുമുറി തേങ്ങയുടെ
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
ചെറിയ ഉള്ളി - 5-6 എണ്ണം
നെയ്യ് - ഒരു സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഉലുവ, ആശാളി , മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വെള്ളം തിളക്കുമ്പോള്‍ അരി ഇടുക . വെന്ത ശേഷം ജീരകപൊടിയും തേങ്ങാപാലും ചേര്‍ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ഓഫ് ആക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഒരു പാനില്‍ നെയ്യ് ഒഴിച്ച് ഉള്ളി താളിച്ച് ചേര്‍ക്കുക.
No comments:
Post a Comment