കിളിക്കൂട്
കിളിക്കൂട്
ചിക്കന്‍ എല്ലില്ലാതെ ഒരു കിലോ
വലിയ ഉള്ളി - അരക്കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് - എട്ടെണ്ണം
കറിവേപ്പില - രണ്ട് ഓല
മല്ലിയില, പുതീന അരിഞ്ഞത് - ഒരുപിടി
കുരുമുളകുപൊടി - രണ്ടു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - രണ്ടു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ഉരുളക്കിഴങ്ങ് - വലുത് ആറെണ്ണം
സേമിയ - ആവശ്യത്തിന്
അരിപ്പൊടി - രണ്ടുകപ്പ്
സണ്‍ഫ്ലവര്‍ ഓയില്‍ - ആവശ്യത്തിന്
ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിക്കുക. കോഴി കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ച് മാറ്റിവെക്കുക. ഉള്ളി അരിഞ്ഞ് ഓയിലില്‍ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. കോഴി കഷണങ്ങളാക്കിയത് ഇതില്‍ ചേര്‍ത്ത് വഴറ്റുക. മല്ലിയില, പുതീനയില എന്നിവ ചേര്‍ത്തശേഷം മാറ്റിവെക്കുക.
പൊടിച്ച ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഇതില്‍ ചേര്‍ത്ത് കുഴയ്ക്കുക. (മസാലയ്ക്ക് കുഴക്കുമ്പോഴ് മയം കിട്ടാനാണ് ഇത്). ശേഷം ഉരുളകളാക്കി മാറ്റിവെക്കുക.
അരിപ്പൊടി ഉപ്പുചേര്‍ത്ത് വെള്ളത്തില്‍ കലക്കി വെക്കുക. ഉരുളകള്‍ അരിമാവില്‍ മുക്കി ശേഷം സേമിയ പൊടിച്ചതിലും മുക്കി ചൂടായ എണ്ണയില് വറുത്തുകോരുക
No comments:
Post a Comment