Thursday, 11 July 2013

ബീഫ് പെരളണ്‍


ബീഫ് പെരളണ്‍

ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് :- അര കിലോ
മഞ്ഞള്‍ പൊടി :- ഒരു സ്പൂണ്‍
മുളക് പൊടി :- മൂന്നു സ്പൂണ്‍
മല്ലിപൊടി :- രണ്ടു സ്പൂണ്‍
കുരുമുളക് പൊടി :- അര സ്പൂണ്‍
ഉപ്പ് :- പാകത്തിന്
ബീഫില്‍ മറ്റു ചേരുവകള്‍ എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ച ശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക .
സവാള :- നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് :- രണ്ടു സ്പൂണ്‍
പച്ച മുളക് :- നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
കറിവേപ്പില :- രണ്ടു പിടി
ഇളം മൂപ്പുള്ള കരിക്ക് കഷ്ണങ്ങള്‍ :- കാല്‍ കപ്പ്‌
വെളിച്ചെണ്ണ :- എട്ടു സ്പൂണ്‍
കറുവാപട്ട :- രണ്ടു കഷ്ണം
ജാതിപത്രി :- ഒരു കഷ്ണം
ഗ്രാമ്പൂ :- നാലെണ്ണം
എണ്ണ ചൂടാക്കി ഇഞ്ചിയുംപച്ച മുളകും പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേയ്ക്‌ സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപട്ട,ജാതിപത്രി,ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക .
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
പെരും ജീരകം പൊടിച്ചത് :- ഒരു സ്പൂണ്‍
ഗരം മസാല :- രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് :- രണ്ടു സ്പൂണ്‍
ഇതിലേയ്ക്‌ ഈ പൊടികള്‍ ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച്ച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനു ഉപ്പും അര ഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മോരിയുന്നത് വരെ വേവിക്കുക . ഇതില്‍ കാല്‍ സ്പൂണ്‍ വെണ്ണ ചേര്‍ത്ത് ഇളക്കുക.

No comments:

Post a Comment