Monday, 8 July 2013

ചിക്കെൻ റോസ്റ്റ്.

ചിക്കെൻ റോസ്റ്റ്..

ആവശ്യമുള്ള സാധനങ്ങൾ:-

ചിക്കൻ -1/2 kg
മുളകുപൊടി
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
ഗരം മസാലപ്പൊടി
ഉപ്പ്
വെളിച്ചെണ്ണ
തൈര്
സവാള

തയ്യാറാക്കുന്ന വിധം:-
കഴുകി വൃത്തിയാക്കിയ ചിക്കനിൽ ഉപ്പും കുരുമുളകുപൊടിയും അൽപം നാരങ്ങാനീരും അല്പം തൈരും ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ വെക്കുക.അതിനുശേഷം ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റു ചെയ്തുവചിരിക്കുന്ന ചിക്കൻ ചെറുതായി വറുത്തെടുക്കുക...വളരെ ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള നന്നായി വഴറ്റുക.സവാള ഒരുവിധം നന്നായി വഴന്നതിനുശേഷം ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയും ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപൊടി ഗരംമാസാലപ്പൊടി എന്നിവ ചേർത്ത് നന്നായിഇളക്കുക.അല്പം വെള്ളം ചേർത്ത് വീണ്ടും ഇളക്കുക.ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. അല്പം മല്ലിയില പൊടിയായി അറിഞ്ഞതും ചേർത്ത് ഒരു 5 മിനിട്ട് ചെറുതീയിൽ പാത്രം മൂടിവച്ച് വേവിക്കുക.
സ്വാദേറിയ ചിക്കൻ റോസ്റ്റ് റെടി...

No comments:

Post a Comment