Thursday, 11 July 2013

പോത്തിന്റെ കരള്‍ ആവിയില്‍ വേവിച്ചു ഫ്രൈ ചെയ്തത് **

**പോത്തിന്റെ കരള്‍ ആവിയില്‍ വേവിച്ചു ഫ്രൈ ചെയ്തത് **

തികച്ചും വ്യത്യസ്തവും രുചികരവും ആയ ഒരു വിഭവം ആണിത് -അപ്പത്തിനോപ്പവും ,കപ്പയുടെ കൂടെയും ചോറിനോപ്പവും ഇത് കഴിക്കാം.

ചേരുവകള്‍

1. കരള്‍-അര കിലോ
2. മുളകുപൊടി -ഒരു ടീസ്പൂണ്‍
3. മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
5. കുരുമുളകുപൊടി -2 ടീസ്പൂണ്‍
6. വെളുത്തുള്ളി അരിഞ്ഞത് -6 എണ്ണം
7. നാരങ്ങ നീര് -ഒരു ടീസ്പൂണ്‍
8. ഇഞ്ചി അരിഞ്ഞത് -2 ടീസ്പൂണ്‍
9. ഉപ്പ് -പാകത്തിന്
10. വെളിച്ചെണ്ണ -പാകത്തിന്
11.സവാള -2 എണ്ണം
12.കറി വേപ്പില -2 തണ്ട്
13.തക്കാളി-2എണ്ണം
പാകം ചെയ്യുന്ന വിധം

വൃത്തിയായി കഴുകിയ കരള്‍ ചെറിയ കഷണങ്ങളായി മുറിക്കുക.ശേഷം മുളകുപൊടി ,മല്ലിപൊടി ,മഞ്ഞള്‍പ്പൊടി ,കുരുമുളകുപൊടി,നാരങ്ങ നീര് ,ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി 15 മിനിറ്റ് ഫ്രീസറില്‍ വെക്കുക .മസാല പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ഒപ്പം ട്ടെയ്സ്റ്റും കൂടുതല്‍ ഉണ്ടാകും .മസാല പിടിച്ച ശേഷം ഇവ ആവി കയറ്റാനുള്ള പാത്രത്തിലേക്ക് മാറ്റാം (ഇഡലി പാത്രം )-പാത്രത്തില്‍ കാല്‍ ഭാഗം വെള്ളം വെക്കാം . അര മണിക്കൂര് ആവിയില്‍ വെന്ത ശേഷം ഇവ വാങ്ങി ഫ്രൈ പാനില്‍ വെളിച്ചെണ്ണയില്‍ വയട്ടിയ സവാള ,തക്കാളി ,കറി വേപ്പില,ഇഞ്ചി ,വെളുത്തുള്ളി ഇവക്കൊപ്പം ചേര്ക്കുക . നന്നായി ഫ്രൈ ആയ ശേഷം വാങ്ങി വെക്കുക


2 comments:

  1. റസീപിയില്‍ തക്കാളിയെവിടേ...??

    ReplyDelete
  2. Fantastic recipe I made eggless sponge cake yesterday and got such a large number of compliments thank u....!!

    ReplyDelete