കൂന്തല്‍ റോസ്റ്റ്
കൂന്തല്‍ റോസ്റ്റ്
കണവ(കൂന്തല്‍) അര കിലോ
സവാള വലുത് 1
തക്കാളി 1
ഇഞ്ചി അരിഞ്ഞത് 1 ടി/സ്
വെളുത്തുളളി അരിഞ്ഞത് 1 ടി/സ്
പച്ചമുളക് 2
കാശ്മീരി മുളക് പൊടി 1 ടി/സ്+2 ടി/സ്
കുരുമുളക് പൊടി മുക്കാല്‍ ടി/സ്
മഞ്ഞള്‍ പൊടി മുക്കാല്‍ ടി/സ്
ഗരം മസാല മുക്കാല്‍ ടി/സ്
കറിവേപ്പില
എണ്ണ
തയ്യാറാക്കുന്ന വിധം
കണവ കഴുകി വൃത്തിയാക്കി വട്ടത്തില്‍ മുറിച്ച് വെക്കുക.ഇതിലേക്ക്കാശ്മീരി മുളക് പൊടി,മഞ്ഞള്‍ പൊടി,ഉപ്പ് ഇവ ചേര്‍ത്ത് പുരട്ടി വെക്കുക.അര മണിക്കൂര്‍ വെച്ചതിന് ശേഷം എടുത്ത് ആവശ്യത്തിന് വെളളവും ചേര്‍ത്ത് വേവിക്കുക.രു പാനില്‍ എണ്ണ ചൂടാക്കി സവാള,ഇഞ്ചി,വെളുത്തുളളി,പച്ചമുളക് ഇവ ഇട്ട് വഴറ്റുക.ശേഷം ഇതിലേക്ക് തക്കാളി ചേര്‍ത്ത് വേവിക്കുക.കറിവേപ്പില,ഗരം മസാല ഇവ ഇട്ട് 2-3 മിനിറ്റ് മൂപ്പിക്കുക.ഇതില്‍ കണവ വേവിച്ചതും ചേര്‍ത്ത് ഇളക്കി ചെറു തീയില്‍ 7-10 മിനിറ്റ് വീണ്ടും ഒന്നു വേവിച്ചെടുക്കുക.ആവശ്യമെങ്കില്‍ കുറച്ച് എണ്ണ കൂടി ചേര്‍ത്ത് ഇളക്കി വാങ്ങാം.
No comments:
Post a Comment