Friday, 12 July 2013

കോഴി ബിരിയാണി

കോഴി ബിരിയാണി......

കോഴി...ഒരു കിലോ..
ബസ്മതി അരി...ഒരു കിലോ.
സവാള......3
തക്കാളി......3
വെളുത്തുള്ളി......ഒരു കുടം
ഇഞ്ചി......ഒരു വലിയ കഷണം.
പച്ചമുളക്.......10 (എരിവിനു അനുസരിച്ച്..കൂട്ടാം...കുറയ്ക്കാം..)
മല്ലിയില.....ഒരു കെട്ട്
പുതിനയില ....ഒരു കെട്ട്...(സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അങ്ങനെയല്ലേ കിട്ടുന്നത്)
മല്ലിപ്പൊടി....3 ചെറിയ സ്പൂണ്‍.
മഞ്ഞള്‍പ്പൊടി....1 ചെറിയ സ്പൂണ്‍
പേരും ജീരകം ...2 ചെറിയ സ്പൂണ്‍..
ഏലക്ക...ഗ്രാമ്പു...കരുകാപ്പട്ട...ആവശ്യത്തിനു കുറേശെ...
നെയ്യ്....6 സ്പൂണ്‍...
വെളിച്ചെണ്ണ ...3 സ്പൂണ്‍...
അണ്ടിപ്പരിപ്പ്......ഉണക്ക മുന്തിരി....(നെയ്യില്‍ വറുത്ത് )കുറേശെ ആവശ്യത്തിനു...
ഗ്രീന്‍ പീസ് അര കപ്പ്(ഫ്രോസന്‍)..കാരറ്റ്...2 (ഇവ അല്പം ഉപ്പ് ചേര്‍ത്ത് വേവിച്ചത്)
ഉപ്പ് ....ആവശ്യത്തിനു.
മിക്സിയില്‍...ചെറുതായരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും...കഴുകി അരിഞ്ഞ പുതിയന...മല്ലി ഇലകളുടെ പകുതി വീതവും..പേരും ജീരകവും..മല്ലിപ്പൊടി...മഞ്ഞള്‍ പ്പൊടി കളും..അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ച് വെയ്ക്കുക...
ഒരു പരന്ന പാത്രത്തില്‍..എണ്ണയും രണ്ടു സ്പൂണ്‍ നെയ്യും ഒഴിച്ച്..ചൂടാകുമ്പോ ചെറുതായരിഞ്ഞ സവാള വഴറ്റണം...
അഞ്ചുമിനിട്ട് കഴിഞ്ഞു തക്കാളി അരിഞ്ഞത് ചേര്‍ത്ത് വീണ്ടും വഴറ്റുക.....നന്നായി വഴണ്ടുകഴിഞ്ഞാല്‍ അരച്ച് വെച്ച അരപ്പ് ചേര്‍ത്ത് നന്നായി ചൂടാക്കുക...ആവശ്യത്തിനു ഉപ്പും ചേര്‍ത്ത്...കോഴി കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി..അടച്ചേ വെച്ച് വേവിക്കുക...പിന്നെ വെള്ളം ചേര്‍ക്കരുത്..ഇടയ്ക്കിടെ അടിയില്‍ പിടിക്കാതെ ഇളക്കി കൊടുക്കണം...ചിക്കന്‍ പൊടിയാനും പാടില്ല...വെള്ളം പറ്റി വെന്തു വരുമ്പോ കുറച്ചു ഏലക്ക..ഗ്രാമ്പു...കരുകാകാപ്പട്ട .(മൂന്നോ നാലോ...) ഇവ ചേര്‍ത്ത് അടുപ്പില്‍ നിന്ന് ഇറക്കം.
അരി നന്നായി കഴുകി...വെള്ളം ഒഴിച്ച് ..പത്തു മിനിട്ടെങ്കിലും കുതിരാന്‍ വെയ്ക്കണം. മറ്റൊരു വലിയ പാത്രത്തില്‍ വെള്ളം തിളക്കുമ്പോള്‍...കുറച്ച് അരിഞ്ഞ പുതിന....മല്ലിയില എന്നിവ ആ വെള്ളത്തില്‍ ചേര്‍ക്കണം...ഏലക്ക...ഗ്രാമ്പു...കരുകാപ്പട്ട ഇവയും.. ചോറിനു നല്ല മണം കിട്ടാനാണ്‌....ഇനീ അരിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക്ക.
അധികം വേവാന്‍ പാടില്ല...വെള്ളം ഊറ്റിക്കളഞ്ഞ് വെള്ളം വാലാന്‍ വെയ്ക്കുക.
ചോറ് വെച്ച അതെ പാത്രം തീരെ ചെറുതീയില്‍ വെച്ച് അല്പം നെയ്യ് ഒഴിച്ച്...പിന്നെ കുറച്ച് തയ്യാറാക്കി വെച്ച കോഴിക്കറി ചേര്‍ത്ത്...അതിനു മീതെ കുറെ ചോറ് ഇടുക...അതിനു മീതെ കുറച്ച് നെയ്യ് തൂകി...നെയ്യില്‍ വറുത്ത അണ്ടിപരിപ്പും മുന്തിരിയും കുറച്ച് വിതറി..അരിഞ്ഞ പുതിന ഇലയും മല്ലി ഇലയും വിതറി...വേവിച്ചു വെള്ളം വറ്റിച്ചു വെച്ച ഗ്രീന്‍ പീസും കാരറ്റും കുറച്ച് വിതറി...അതുനു മീതെ ...ബാക്കിയുള്ള കോഴിക്കറിയും മീതെ ചോറും....മുന്‍പേ പറഞ്ഞ രീതിയില്‍ യഥാ ക്രമം എല്ലാം ചേര്‍ത്ത്....ഫോയില്‍ പേപ്പര്‍ കൊണ്ട് പാത്രം നന്നായി മൂടി...അടപ്പ് പാത്രം വെച്ച് അടച്ചു.. തീരെ ചെറുതീയില്‍ പത്തു മിനിട്ട് വെയ്ക്കുക.....കോഴി ബിരിയാണി തയ്യാര്

No comments:

Post a Comment