Monday, 8 July 2013

വെണ്ടയ്ക്കാ മസാല

വെണ്ടയ്ക്കാ മസാല

ചേരുവകള്‍
വെണ്ടയ്ക്ക ഒരിഞ്ചു നീളത്തില്‍ നുറുക്കിയത് – അര കിലോ ( ഇനി അളവ് മാറിപോയാലും പ്രശ്നം ഇല്ല ട്ടോ....)
സവാള – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
തക്കാളി – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
മുളകു പൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെജിടബില്‍ മസാല – ഒരു ടീസ്പൂണ്‍. (വേണമെങ്കില്‍ മാത്രം)
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, കറിവേപ്പില ഇവ അല്പം ഉപ്പുചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ കുതിര്‍ത്ത് വച്ചിട്ട് നല്ലവണ്ണം കഴുകി എടുക്കണം. അതില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പോകാനാണ്.

ഒരു നോണ്‍ സ്റ്റിക് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴന്നു കഴിയുമ്പോള്‍ പൊടികളും മസാലയും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക. മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്കാ ഇതിലേക്ക് ചേര്‍ത്ത് കുഴയാതെ ഇളക്കി, മൂടി വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെന്തു കഴിയുമ്പോള്‍ മൂടി മാറ്റി തുറന്നു വച്ച്, ചെറുതീയില്‍ 5 മിനുറ്റ് കൂടി വഴറ്റി എടുക്കുക. കുബ്ബൂസ്, ചപ്പാത്തി എന്നിവയുടെകൂടെ വളരെ കേമം.

No comments:

Post a Comment