ഇറച്ചി പത്തിരി
ഇറച്ചി പത്തിരി
ബീഫ് - 300 ഗ്രാം
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
സവാള - രണ്ടെണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - ആറ് അല്ലി
പച്ചമുളക്- അഞ്ചെണ്ണം
പെരുംജീരകപ്പൊടി - അര ടീസ്പൂണ്‍
മല്ലിയില-പുതിനയില രണ്ടു തണ്ട് വീതം
കറിവേപ്പില - രണ്ടു തണ്ട്
എണ്ണ - വറുക്കാന്‍
ഗരംമസാല - അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
മൈദ ഒരു കപ്പ്
ഗോതമ്പുപൊടി ഒരു കപ്പ്
മൈദയും ഗോതമ്പുപൊടിയും ഉപ്പും ചേര്‍ത്ത് ചപ്പാത്തിമാവിനെപ്പോലെ കുഴയ്ക്കുക. ബീഫ് മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ഒരു പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. മൂത്തുവരുമ്പോള്‍ പെരുംജീരകപ്പൊടി, ഗരംമസാല, മല്ലിയില, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവെച്ച ബീഫ് ചേര്‍ത്തിളക്കി ഇറക്കിവെക്കുക. ശേഷം മൈദമാവില്‍നിന്ന് കുറേശ്ശെ മാവെടുത്ത് ചപ്പാത്തിപോലെ പരത്തിയെടുക്കുക. അതിന്മേല്‍ ഇറച്ചിമസാല വെക്കുക. ശേഷം വേറൊരു ചപ്പാത്തികൊണ്ട് മൂടി അരിക് നന്നായി പ്രസ് ചെയ്തശേഷം എണ്ണയില്‍ വറുത്തുകോരുക
No comments:
Post a Comment