Monday, 8 July 2013

ഇറച്ചിപോള

ഇറച്ചിപോള


ബീഫ് കാല്‍ കിലോ
മുട്ട അഞ്ച്
മൈദ അഞ്ച് ടേബിള്‍സ്പൂണ്‍
ഉള്ളി നാലെണ്ണം
പച്ചമുളക് അഞ്ചെണ്ണം
ഇഞ്ചി, വെളുത്തുള്ളി ഒരു ടേബിള്‍സ്പൂണ്‍
ഗരംമസാലപ്പൊടി അര ടീസ്പൂണ്‍
മല്ലിയില, ഉപ്പ് ആവശ്യത്തിന്
എണ്ണ ഒരു കപ്പ്
നെയ്യ് ഒരു ടേബിള്‍സ്പൂണ്‍


ബീഫ് ചെറുതാക്കി മുറിച്ച് ഉപ്പു ചേര്‍ത്ത് വേവിക്കുക. ഒരു സോസ്പാനില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേര്‍ത്ത് വഴറ്റി മിന്‍സ് ചെയ്ത ഇറച്ചിയും ഇട്ട് ഇളക്കുക. ശേഷം മല്ലിയിലയും ഗരംമസാലപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി മസാല തയ്യാറാക്കുക. മുട്ട എഗ് ബീറ്റര്‍കൊണ്ട് അടിച്ച് പതപ്പിക്കുക. പതച്ചു പൊന്തിയാല്‍ മൈദ ചേര്‍ക്കുക. ഇതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കുക. നോണ്‍സ്റ്റിക്കിന്റെ പാത്രത്തില്‍ നെയ്യൊഴിച്ച് ഇതില്‍ മുട്ടക്കൂട്ട് പകുതി ഒഴിച്ച് ഒന്നു വെന്താല്‍ ഇറച്ചിമസാല നിരത്തുക. ഇനി ബാക്കി പകുതി മുട്ടക്കൂട്ട് ഒഴിച്ച് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക

No comments:

Post a Comment