ഞണ്ട് മസാല.
ഞണ്ടു കൊണ്ട് പല പല വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കി നോക്കി. ഇനി ഇതും കൂടെ ഒന്ന് നമ്മുക്ക് പരീക്ഷിച്ചാലോ.
ഒരു അഞ്ചോ ആറോ ഞണ്ടിനെ പിടിച്ച് കാലും കൈയും കുടലും തോടും ഒക്കെ വൃത്തിയാക്കി ഒരു പാത്രത്തില്‍ വക്കുക.
ഇനി ഇടത്തരം സബോള രണ്ടെണ്ണം കുനുകുനാ അരിഞ്ഞു മാറ്റി വക്കുക. അതുപോലെ രണ്ടു തക്കാളിയും. നാലോ അഞ്ചോ പച്ചമുളക് രണ്ടായി പിളര്‍ന്നു വക്കുക.
ഒരു കുടം വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും വൃത്തിയാക്കി നന്നായി അരച്ച് പേസ്റ്റ് പരുവത്തില്‍ ആക്കുക.
ഇനിയും വേണ്ടവ... അധികം എരിവില്ലാത്ത മുളകുപൊടി ( കാശ്മീരി മുളക് ) ഒരു രണ്ടു സ്പൂണ്‍ , ഒരുസ്പൂണ്‍ മല്ലിപൊടി, അല്‍പ്പം മഞ്ഞള്‍പൊടി, ഒരുസ്പൂണ്‍ കുരുമുളകുപൊടി, ഗരംമസാല പൊടിച്ചത് ഒരു സ്പൂണും. ഇവ ആദ്യമേതന്നെ അല്‍പ്പം വെള്ളം ഒഴിച്ച് കുഴച്ച് വക്കണം.
വെളിച്ചെണ്ണ - ആവശ്യത്തിനു. അതുപോലെ തന്നെ ഉപ്പും പിന്നെ രണ്ടു തണ്ട് കറിവേപ്പിലയും ആയാല്‍ ഞണ്ടുകറിക്കുള്ള സാധനങ്ങള്‍ ആയി.
ഇനി പാചകം.
അടുപ്പ് കത്തിച്ച് ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച സവാളയും പച്ചമുളകും അല്പം ഉപ്പും ഇട്ടു ഇടത്തരം തീയില്‍ വഴറ്റുക നിറം മാറി തുടങ്ങുമ്പോള്‍ അരച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ഇവ മൂത്ത് വരുമ്പോള്‍ തീ നന്നായി കുറച്ചു അറിഞ്ഞു വെച്ച തക്കാളി ഇട്ടു 5 മിനിറ്റു വഴറ്റിയ ശേഷം കുഴച്ചു വെച്ച കൂട്ടും കറിവേപ്പിലയും ഇട്ടു ചെറിയ തീയില്‍ എണ്ണ തെളിയും വരെ വഴറ്റുക(അരപ്പ് ചട്ടിയില്‍ നിന്ന് വേര്പെട്ടു വരുന്ന പരുവം). ഉപ്പ് ആവശ്യത്തിനു ചേര്‍ക്കണം.
ഈ അരപ്പിലേക്ക് ഞണ്ട് ഇട്ടു നന്നായി ഇളക്കി ½ - 1 കപ്പു വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വെച്ച് വേവിക്കുക അരപ്പ് കുറുകി ഞണ്ടില്‍ പിടിച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി ചൂട് ആറിയതിനു ശേഷം കഴിക്കാം. അല്ലെങ്കില്‍ ആക്ക്രാന്തം കാണിച്ച് വായ് പൊള്ളും.എരിവു കുറവ് വേണ്ടവര്‍ മുളകിന്റെ അളവ് കുറയ്ക്കണേ. പിന്നെ എന്നെ കുറ്റം പറയല്ലേ.

No comments:
Post a Comment