Friday, 5 July 2013

നാരങ്ങ-പച്ചക്കുരുമുളക്‌ അച്ചാര്‍

നാരങ്ങ-പച്ചക്കുരുമുളക്‌ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
ചെറുനാരങ്ങ - 25 എണ്ണം
ഉപ്പ്‌ - പാകത്തിന്‌
നല്ലെണ്ണ - കാല്‍കപ്പ്‌
പച്ചമുളക്‌ കീറിയത്‌ - 12 എണ്ണം
ഇഞ്ചി (അരിഞ്ഞത)്‌ - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്‌) - എട്ടെണ്ണം
കറിവേപ്പില - കുറച്ച്‌
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
പച്ചക്കുരുമുളക്‌ - ഒരു കപ്പ്‌
നാരങ്ങാനീര്‌ - അരക്കപ്പ്‌

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങാ ഉപ്പുപുരട്ടി ഒരാഴ്‌ചവയ്‌ക്കുക. എണ്ണ ചൂടാക്കി അതില്‍ പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു രണ്ടുമിനിറ്റ്‌ മൂപ്പിക്കുക. പിന്നീട്‌ മഞ്ഞള്‍പ്പൊടി, പച്ചക്കുരുമുളക്‌ എന്നിവ ചേര്‍ത്ത്‌ അല്‍പ്പസമയം വേവിക്കുക. പച്ചക്കുരുമുളകില്‍ എണ്ണപിടിക്കുംവരെ വേവിക്കുക. ഉപ്പിട്ട്‌ നാരങ്ങയും നാരങ്ങാനീരും ചേര്‍ക്കുക. പിന്നീട്‌ തീയില്‍നിന്നു വാങ്ങിവയ്‌ക്കുക. നല്ലതുപോലെ ചൂടാറിയശേഷം കുപ്പിയിലേക്ക്‌ പകരണം. ഒരാഴ്‌ചകഴിഞ്ഞ്‌ ഉപയോഗിക്കാം

No comments:

Post a Comment