Saturday, 13 July 2013

ഗോതമ്പ് വെള്ലെപ്പം

ഗോതമ്പ് വെള്ലെപ്പം

ഗോതമ്പ് പൊടി - രണ്ടു കപ്പ്‌

പാല്‍ - മൂന്നു സ്പൂണ്‍

പഞ്ചസാര - അഞ്ചു സ്പൂണ്‍

ഈസ്റ്റ്‌ - അര സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

തേങ്ങാപാല്‍ - ആവശ്യത്തിന്

ഇളംചൂടുള്ള പാലില്‍, ഈസ്റ്റും , ഒരു സ്പൂണ്‍ പഞ്ചസാരയും , ചേര്‍ത്ത്കുറച്ചു നേരം പൊങ്ങാന്‍ വക്കുക . ഗോതമ്പ് പൊടിയിലേക്കു , പൊങ്ങിയ ഈസ്റ്റും , ഉപ്പും ,ബാക്കി പഞ്ചസാരയും ചേര്‍ത്ത് , ആവശ്യത്തിന് , ചൂടുവെള്ളവും ഒഴിച്ചു ,കട്ട എല്ലാം നന്നായി ഉടച്ചു (,വെള്ളം വളരെ കുറവുള്ള , കട്ടിയായ) , മാവ് തയ്യാര്‍ ആക്കുക . ഒരു രാത്രി , ഈ മിശ്രിതം പൊങ്ങാന്‍ വക്കുക . ഉണ്ടാക്കുന്നതിനു,മുന്‍പ് ഇതിലേക്ക് , തേങ്ങാപാല്‍ ചേര്‍ത്ത് വെള്ളപ്പത്തിന്റെ അയവില്‍ കലക്കുക. വീണ്ടും , ‍ മാവ് പൊങ്ങാന്‍ ആയി മാറ്റി വക്കുക (ഒരു മണിക്കൂര്‍) മാവ് പൊങ്ങിയാല്‍ , തവികൊണ്ട് അധികം ഇളക്കാതെ , മുകളില്‍ നിന്നും മാവ് എടുത്തു , വെല്ല്പ്പച്ചട്ടിയില്‍ ഒഴിച്ച് ചുട്ടെടുക്കുക.


No comments:

Post a Comment