Friday, 12 July 2013

കാഷ്‌മീരി പുലാവ്‌




കാഷ്‌മീരി പുലാവ്‌

ബസ്‌മതി അരി - 2 കപ്പ്‌
ഏലയ്‌ക്കാ - നാലെണ്ണം
കാരറ്റ്‌ - 1
ഗ്രാമ്പൂ - 5
ബീന്‍സ്‌ - 15
കറുവാപ്പട്ട - 4 ചെറിയ കഷണം
ഗ്രീന്‍പീസ്‌ - 3 ടേബിള്‍സ്‌പൂണ്‍
കോളിഫ്‌ളവര്‍ - 15 ചെറിയ കഷണങ്ങള്‍
കശുവണ്ടിപ്പരിപ്പ്‌ - 25
സവാള - 1
ഉണക്കമുന്തിരിങ്ങ - 2 ടേബിള്‍സ്‌പൂണ്‍
ക്യാപ്‌സിക്കം - ചെറുത്‌ ഒരെണ്ണം
പിസ്‌ത - 2 ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
എണ്ണ - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

കാരറ്റ്‌, ബീന്‍സ്‌, സവാള കനംകുറച്ച്‌ നീളത്തില്‍ അരിയുക. കോളിഫ്‌ളവര്‍ ചെറിയ പീസുകളാക്കുക. ക്യാപ്‌സിക്കം ചെറിയ സമചതുരക്കഷണങ്ങളായി അരിയുക. അരി കഴുകി 30 മിനിട്ട്‌ കുതിര്‍ത്തുവയ്‌ക്കുക. ഒരു പാത്രത്തില്‍ നാല്‌ ടേബിള്‍സ്‌പൂണ്‍ എണ്ണം ഒഴിച്ച്‌ ഏലയ്‌ക്കാ കറുവപ്പട്ട, ഗ്രാമ്പൂ, കോളിഫ്‌ളവര്‍, ഗ്രീന്‍പീസ്‌, കാരറ്റ്‌, ബീന്‍സ്‌ എന്നിവ ചേര്‍ത്ത്‌ ഇളക്കിയശേഷം നൂറുശതമാനം പവറില്‍ ആറു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക.

കുതിര്‍ത്ത അരിയില്‍നിന്ന്‌ വെള്ളം വാര്‍ന്നുകളയുക, അതിനുശേഷം വേവിച്ച പച്ചക്കറികള്‍ക്കൊം ചേര്‍ക്കുക. ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ നാലു കപ്പ്‌ വെള്ളമൊഴിച്ച്‌ മൂടിവച്ച്‌ 100 ശതമാനം പവറില്‍ 20 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഓഫ്‌ ചെയ്‌തശേഷം അഞ്ചുമിനിട്ടിനുശേഷം പാത്രം തുറന്ന്‌ വറുത്തെടുത്ത സവാളയും കശുവണ്ടിയും മുന്തിരങ്ങയും ചേര്‍ത്ത്‌ അലങ്കരിക്കുക.

ഒരു പാത്രത്തില്‍ കാല്‍ ടേബിള്‍സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ ക്യാപ്‌സിക്കം ചേര്‍ത്ത്‌ ഇളക്കുക. 100 ശതമാനം പവറില്‍ മൂന്നു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഇതും പുലാവിനുമുകളിലേയ്‌ക്ക്‌ ചേര്‍ത്ത്‌ അലങ്കരിക്കാം. ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment