ചെമ്മീന്‍ ഉണ്ട
ചേരുവകള്‍
പൊരിച്ച ചെമ്മീന്‍- 200 ഗ്രാം
വലിയ ഉള്ളി- 2
പച്ചമുളക്- 4
ഇഞ്ചി അരച്ചത്- 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- 1 ടീസ്പൂണ്‍
മുളക്പൊടി-1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി-1 നുള്ള്
പെരുഞ്ചീരകം പൊടിച്ചത്- 1 നുള്ള്
മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞത്- കുറച്ച്
തേങ്ങ ചിരവിയത്- 1/2 കപ്പ്
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
വറുത്ത അരിപ്പൊടി- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ചെമ്മീന്‍ നന്നായി കഴുകിയെടുത്ത് മഞ്ഞള്‍പൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. (ചെമ്മീന്‍ വലുതാണെങ്കില്‍ ചെറുതായി മുറിച്ചെടുക്കണം) വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്തിളക്കി, വേവിച്ചെടുത്തചെമ്മീന്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് മൊരിച്ച് വഴറ്റി മാറ്റിവെയ്ക്കുക.
അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് മാവാക്കിയെടുക്കുക. ഇത് ഒരു ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുളകളാക്കി, ചെറുതായൊന്ന് പരത്തി അതില്‍ കുറച്ച് ചെമ്മീന്‍ മസാല വെച്ച് ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.

No comments:
Post a Comment