Friday, 5 July 2013

ജിലേബി

ജിലേബി

ഉഴുന്ന്‍ - 250.ഗ്രാം
പച്ചരി - ഒരു പിടി
പഞ്ചസാര -ഒന്ന്നേകാല്‍ കിലോ
പാല്‍ -2 ചെറിയ സ്പൂണ്‍
കേസരി പൗഡര്‍ -ഒരു നുള്ള്
വനസ്പതി -700.ഗ്രാം
എസന്‍സ് - 1/2 ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഉഴുന്നുപരിപ്പും പച്ചരിയും ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍തശേഷം കഴുകി അരച്ചെടുക്കുക .
പരന്ന പത്രത്തില്‍ പഞ്ചസാരയിട്ട് കുറച്ചു വെള്ളം ഒഴിച്ചു തിളകുമ്പോള്‍ അതില്‍ പാലൊഴിച്ചു മുകളില്‍ പതഞ്ഞു വരുന്ന പത എടുത്തു കളഞ്ഞു കേസരി പൗഡര്‍ ചേര്‍ത്തു പാനിയാക്കി മാറ്റുക .
പരന്ന പാത്രത്തില്‍ വനസ്പതി ഒഴിച്ചു അടുപ്പില്‍ വെച്ചു തിളപ്പിക്കുക .
ഒരു തുണിയുടെ നടുവില്‍ ബട്ടണ്‍ ഹോള്‍ പോലെ ദ്വാരം ഇട്ടശേഷം തുണി നനച്ചു പിഴിഞ്ഞു അതില്‍ അരച്ചു വെച്ചിരിക്കുന്ന മാവ് അല്‍പ്പം ഇടുക .
ഇത് തിളയ്ക്കുന്ന വനസ്പതിയിലേക്ക് ജിലേബിയുടെ ആകൃതിയില്‍ പിഴിയുക .പാകത്തിന് വെന്ത ശേഷം കോരി പഞ്ചസാര പാനിയില്‍ ഇടുക.ജിലേബിയില്‍ പാവു നന്നായി പിടിച്ചശേഷം ഓരോന്നായി എടുത്ത് പരന്ന പാത്രത്തില്‍ ചൂടാറാന്‍ വെക്കുക .ആവശ്യമെങ്കില്‍ മാത്രം എസ്സന്‍സ് ഒഴിക്കുക .

No comments:

Post a Comment