Friday, 5 July 2013

സ്പഇസി ഹണി ചിക്കന്‍

സ്പഇസി ഹണി ചിക്കന്‍

ചിക്കന്‍ - 800 ഗ്രാം
കുരുമുളക് പൊടി -നാലു ചെറിയ സ്പൂണ്‍ 

സോയസോസ് -നാലു ചെറിയ സ്പൂണ്‍
ഉപ്പ് - രണ്ടു ചെറിയ സ്‌പൂണ്‍
പഞ്ചസാര - ഒരു ചെറിയ സ്‌പൂണ്‍
കോണ്‍ഫ്ലവര്‍ - നാലു വലിയ സ്‌പൂണ്‍
ഓയില്‍ - ആവശ്യത്തിന്
സോസിന്
3.ഓയില്‍ - അരക്കപ്പ്
4.വറ്റല്‍ മുളക്ക് -8 എണ്ണം 4 ആയി മുറിച്ചത്
വെളുത്തുള്ളി അരച്ചത്‌ - 2 വലിയ സ്പൂണ്‍
5.സ്പ്രിങ്ഗ് അണിയന്‍ - ഒരു കെട്ട് ചെറുതായ് അരിഞ്ഞത് (തണ്ട് അരിഞ്ഞത് അലഘരിക്കാനായി മാറ്റി വയ്ക്കുക
6.ടുമാറ്റോ സോസ് - 200 മില്ലി
സോയസോസ് -നാലു വലിയ സ്‌പൂണ്‍
തേന്‍ -2 വലിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

ചിക്കന്‍ ഇടത്തരം കഷണങ്ങള്‍ ആകി മുറിച്ചതിനു ശേഷം രണ്ടാമത്തെ ചേരുവകള്‍ പുരട്ടി അല്‍പ്പസമയം വച്ചശേഷം ചൂടായ ഓയിലില്‍ വറുത്തു കോരുക .
സോസ് തയാറാക്കാന്‍ എന്നാ ചൂടകിയ ശേഷം വറ്റല്‍ മുളക് മുറിച്ചതും വെള്ളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക .ഇതില്‍ പൊടിയായി അരിഞ്ഞ സ്പ്രിംഗ് അണിയന്‍ ചേര്‍ത്ത് വഴറ്റിയ ശേഷംആറാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കണം

ഈ സോസിലേക്ക് വറുത്ത ചിക്കന്‍ ചേര്‍ത്ത് ഇളകിയ ശേഷം സ്പ്രിംഗ് അണിയന്‍ ന്റെ അരിഞ്ഞു വെച്ചിരിക്കുന്ന തണ്ടും ചേര്‍ത്ത് ഇളക്കി വാങ്ങുക .ബാക്കി സ്പ്രിംഗ് അണിയന്‍ ചേര്‍ത്ത് അലന്ഘരിച്ചു ചൂടോടെ വിളമ്പുക .

No comments:

Post a Comment