പാലട പായസം - Paalada Paayasam
പാലട പായസം - Paalada Paayasam
ചേരുവകള്‍:
പാലട - അര കപ്പ്
നെയ്യ് - 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര - 1 കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - 1 ടിന്‍
പശുവിന്‍ പാല്‍ - 1 ലിറ്റര്‍
കുങ്കുമ കളര്‍ - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
പാലട നെയ്യില്‍ മൂപ്പിച്ച് അര ലിറ്റര്‍ പാലൊഴിച്ചു പഞ്ചസാരയുമിട്ട് കുക്കറില്‍ വേവിച്ചെടുക്കുക.ബാക്കി പാലും കണ്ടന്‍സ്ഡ് മില്‍ക്കും കുക്കര്‍ തുറന്നതിനുശേഷം ചേര്‍ക്കുക.നന്നായി ഇളക്കി ചെറിയ തീയില്‍ കുറുക്കിയെടുക്കുക.അടുപ്പില്‍ നിന്നിറക്കി കുങ്കുമ കളര്‍ ചേര്‍ക്കുക.ചൂടോടെയോ തണുപ്പിച്ചോ കഴിക്കുക
No comments:
Post a Comment