Friday, 5 July 2013

അടമാങ്ങ അച്ചാര്‍

അടമാങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. തൊലികളഞ്ഞ്‌ നീളത്തില്‍ കനംകുറച്ച്‌ അരിഞ്ഞ പച്ചമാങ്ങാ - ഒരു കിലോ
2. കല്ലുപ്പ്‌ - രണ്ടു ടേബിള്‍സ്‌പൂണ്‍
3. നല്ലെണ്ണ - 1/2 കപ്പ്‌
4. ഇഞ്ചി ഒരിഞ്ചുകനത്തില്‍ അരിഞ്ഞത്‌ - ഒരുകഷണം
വെളുത്തുള്ളി കനംകുറച്ച്‌ അരിഞ്ഞത്‌ - ആറ്‌
കറിവേപ്പില - പാകത്തിന്‌
മുളകുപൊടി -1/4 കപ്പ്‌
മഞ്ഞള്‍പ്പൊടി - ഒരു സ്‌പൂണ്‍
കായം -ഒരു ടീസ്‌പൂണ്‍
ശര്‍ക്കര - 1/4 കപ്പ്‌

തയ്യാറാക്കുന്ന വിധം

മാങ്ങാ അരിഞ്ഞതില്‍ ഉപ്പുപുരട്ടി ഒരു ദിവസം വയ്‌ക്കുക. അടുത്തദിവസം മാങ്ങാ വെയിലത്തു നിരത്തിവച്ച്‌ ഉണക്കുക. രണ്ടാഴ്‌ച വെയിലത്തുവച്ച്‌ മാങ്ങാ വെള്ളമയം മാറുന്നതുവരെ ഉണക്കണം. അടിഭാഗം കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിക്കുക. തീ കുറച്ചശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത്‌ ചെറുചൂടാകുന്നതുവരെ ഇളക്കുക. പിന്നീട്‌ ഉണങ്ങിയ മാങ്ങയും ശര്‍ക്കരയും ചേര്‍ക്കുക. മാങ്ങാക്കഷണങ്ങളില്‍ ഈ കൂട്ട്‌ പിടിക്കുന്നതുവരെ ഇളക്കുക. ആവശ്യമെങ്കില്‍ മാത്രം വീണ്ടും ഉപ്പ്‌ ചേര്‍ത്താല്‍ മതി. അടമാങ്ങാ അച്ചാര്‍ അടുപ്പില്‍ നിന്നു വാങ്ങി ചൂടാറാന്‍ വയ്‌ക്കുക. നല്ലതുപോലെ ചൂടാറിയ ശേഷമേ കുപ്പിയില്‍ പകരാവൂ.

No comments:

Post a Comment