ഡബിൾ ലേയേർഡ്ചോക്ലേറ്റ് കേക്ക് വിത്ത് ക്രീം ഐസിംഗ്
1. ചോക്ലേറ്റ് ബാർ - 125 ഗ്രാം
2.മൈദ - 200 ഗ്രാം
3.മുട്ട - 4
4.ബട്ടർ - 200 ഗ്രാം
5.പഞ്ചസാര - 200 ഗ്രാം
6.വാനില - 1 സ്പൂണ്‍
7.ബേകിംഗ് പവ്ടെർ -1 സ്പൂണ്‍
8.ഫ്രഷ് ക്രീം - 350 ഗ്രാം
9.ട്ടൊപിങ്ങ് ന് - ചെറി ,നട്ട്സ്
തയ്യാറാക്കുന്ന വിധം
ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്യ്ത് അത് തണുപ്പിക്കാൻ വച്ചതിനു ശേഷം .മുട്ട ഓരോന്നായി പൊട്ടിച്ചു പഞ്ചസാര ചേർത്ത് അടിക്കുക .അതിലേക്കു ബട്ടർ ചേര്ത് അടിക്കുക .അതിനു ശേഷം ഒരു പാത്രത്തിൽ മൈദയും അതിലേക്കു ഒരു സ്പൂണ്‍ ബേകിംഗ് പവ്ടെർ ചേർക്കുക .അതിലേക്കു ചോക്ലേറ്റ് ഒഴിച്ചു കൊടുക്കുക .അതിൽ 3 തുള്ളി വാനില എസ്സൻസ് ചേർത്ത് ബീറ്റ് ചെയ്യുക .കുറച്ചെടുത്ത് കേക്ക് ടിണ്‍ ലേക്ക് ഒഴി ക്കുക .മൈക്രോവനിൽ 180 ഡിഗ്രി യിൽ 17 മിനിറ്റ് ബേക് ചെയ്യുക .
ഐസിംഗ് ന്
ആദ്യ ലയെർ പ്ലേറ്റിൽ വെക്കുക ടിണിൽ കിട്ടുന്ന ചെറിയുടെ മധുരമുള്ള സിറപ്പ് കേക്ക് നു മുകളിൽ ഒഴിക്കുക .എന്നിട്ട് ഫ്രഷ് ക്രീം മിൽ 5 സ്പൂണ്‍ പഞ്ചസാര പൊടിച് ചേർത്ത് വിപ്പ് ചെയ്യുക (അടിക്കുക )കേക്ക് നുമുകളിലേക് വിപ്പ് ക്രീം ഒഴിക്കുക .എന്നിട്ട് ചെറിയും നട്ട്സും ചേർക്കുക .അത്നുമുകളിൽ രണ്ടാമത്തെ കേക്ക് എടുത്തുവക്കുക .അതിനുമുകളിലൂടെ വിപ്പ് ക്രീം ഒഴിക്കുക .അതിനുമുകളിൽ ചെറിയും ,നട്ട്സും ചേറ്ക്കുക .
No comments:
Post a Comment