Friday, 5 July 2013

ഇലുമ്പന്‍പുളി / ചിലിമ്പിപുളി അച്ചാര്‍

ഇലുമ്പന്‍പുളി / ചിലിമ്പിപുളി അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
ഇലുമ്പന്‍പുളി - 1 കിലോ
കിസ്‌മിസ്‌ (അരച്ചത്‌) - 200 ഗ്രാം
വെളുത്തുള്ളി - 100 ഗ്രാം
ഇഞ്ചി - 50 ഗ്രാം
കറിവേപ്പില - ആവശ്യത്തിന്‌
വറ്റല്‍മുളക്‌ (അരച്ചത്‌) - 100 ഗ്രാം
മഞ്ഞള്‍ (അരച്ചത്‌) - ആവശ്യത്തിന്‌
കായം - 5 ഗ്രാം
കടുക്‌ (വറുത്ത്‌ ചതച്ചത്‌) - 2 ടീസ്‌പൂണ്‍
ഉലുവ( വറുത്ത്‌ ചതച്ചത്‌) - 1 ടീസ്‌പൂണ്‍
വിനാഗിരി - പാകത്തിന്‌
കുരുമുളക്‌ (അരച്ചത്‌) - 1 ടീസ്‌പൂണ്‍
ഉപ്പ്‌ - 100 ഗ്രാം
നല്ലെണ്ണ - 50 ഗ്രാം
പഞ്ചസാര (പൊടിച്ചത്‌) - 30 ഗ്രാം

തയ്യാറാക്കുന്ന വിധം

ഇലിമ്പിപ്പുളി വൃത്തിയാക്കി ഉപ്പ്‌ തിരുമ്മി 2 മണിക്കൂര്‍ വയ്‌ക്കുക. ശേഷം വെയിലത്ത്‌ ഉണക്കാന്‍വയ്‌ക്കുക. മിച്ചമുള്ള ഉപ്പുവെള്ളം പിന്നീട്‌ ഉപയോഗിക്കാം. എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ മൂപ്പിച്ചെടുത്ത്‌ മാറ്റിവയ്‌ക്കുക. വറുത്ത്‌ ചതച്ചെടുത്തുവച്ചിരിക്കുന്ന കടുകും ഉലുവയും അരച്ചുവച്ചിരിക്കുന്ന വറ്റല്‍മുളക്‌, മഞ്ഞള്‍, കുരുമുളക്‌, കായം എന്നിവയും ഇട്ട്‌ നന്നായി മൂപ്പിക്കുക. മൂത്തു കഴിയുമ്പോള്‍ കിസ്‌മിസ്‌ അരച്ചതു ചേര്‍ത്ത്‌ വഴറ്റുക. മാറ്റിവച്ചിരിക്കുന്ന ഉപ്പുവെള്ളം, വിനാഗിരി ഇവ വഴറ്റിയ സാധനങ്ങള്‍ ചേര്‍ത്ത്‌ തിളപ്പിക്കുക. തിളച്ചതിനുശേഷം പഞ്ചസാരയും ഇലിമ്പിപ്പുളിയും ചേര്‍ത്ത്‌ വാങ്ങാം.

No comments:

Post a Comment