Saturday, 3 January 2015

chicken pokkuvada

ചിക്കന്‍ പൊക്കുവട
ചേരുവകള്‍
കടലപ്പൊടി -250 ഗ്രാം
മുട്ട- ഒന്ന്
സവാള -രണ്ടെണ്ണം
പച്ചമുളക് – അഞ്ചെണ്ണം
ചിക്കന്‍ -150 ഗ്രാം
അരിപ്പൊടി- ഒരു സ്പൂണ്‍
ഇഞ്ചി-–ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- മൂന്ന് അല്ലി
മുളകുപൊടി -– എരിവനുസരിച്ച് ചേര്‍ക്കാം.
മഞ്ഞള്‍ പൊടി- അര സ്പൂണ്‍
ഗരം മസാല- ഒരു നുള്ള്
മല്ലിയില- ഒരു തണ്ട്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുക്കാല്‍ ഗ്ലാസ് വെള്ളത്തില്‍ അല്പം മുളകുപൊടി, ഉപ്പ്, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ എല്ല് മാറ്റി മിക്‌സിയില്‍ ഒന്ന് കറക്കിയെടുക്കുക.
ഇനി ചിക്കന്‍ സ്‌റ്റോക്ക് (ചിക്കന്‍ വേവിച്ച വെള്ളം) അരിച്ചെടുക്കാം. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഇലകള്‍ ഇവ പൊടിയായി അരിയുക. ഇതിലേക്ക് ചതച്ച ചിക്കന്‍, മുട്ട, കടലപ്പൊടി, അരിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക.
ചിക്കന്‍ സ്‌റ്റോക്ക് ചേര്‍ത്ത് വെള്ളം കുറച്ച് പാകത്തില്‍ കുഴയ്ക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കുറേശ്ശെയായി പൊരിച്ചെടുക്കുക.

No comments:

Post a Comment