Sunday, 18 January 2015

chicken soup

എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്ന ഒരു സപ്പ് ആണ്
Sweet corn chicken soup
~~~~~~~~~~~~~~~~~~~~
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍- -അര കപ്പു
സ്വീറ്റ് കോണ്‍ -രണ്ടു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- ഒരു ചെറുത്‌
വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്-ഒരു സ്പൂണ്‍
മുട്ടയുടെ വെള്ള- ഒന്ന്
കുരുമുളക് പൊടി ‍--- ഒരു സ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
വിനഗെര്‍- അര ടീസ്പൂണ്‍
ഉപ്പു- പാകത്തിന്
കോണ്‍ ഫ്ലവര്‍-- നാല് സ്പൂണ്‍
മാഗി ചിക്കന്‍ ക്യൂബ് - 1 എണ്ണം
തയ്യാറാക്കുന്ന വിധം
സവാള, പച്ചമുളക്, വെളുത്തുള്ളി, ഗരം മസാല, ചിക്കന്‍ എന്നിവ രണ്ടു കപ്പു വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക. രണ്ടു വിസില്‍ വന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി തണുത്ത ശേഷം ചിക്കന്‍ കഷണങ്ങള്‍ എടുത്തു ചെറുതായി അരിഞ്ഞിടുക. ഇതിലേക്ക് സ്വീറ്റ് കോണ്‍ ഇട്ടു ഒന്ന് തിളപ്പിച്ച ശേഷം മാഗി ചിക്കന്‍ ക്യൂബ് ചേര്‍ത്തു , ചിക്കന്‍ സ്റ്റോക്ക് ഉപയോഗിച്ച് തന്നെ കോണ്‍ ഫ്ലവര്‍ കലക്കി ഇതില്‍ ഒഴിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള , കുരുമുളക് പൊടി , പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് മല്ലിയില വിതറി ചൂടോടെ എടുക്കാം

No comments:

Post a Comment