Saturday, 3 January 2015

pinapple pudding.....

പൈനാപ്പിള്‍- പുഡ്ഡിംഗ്
ചേര്‍ക്കേണ്ടവ
പഴുത്ത കൈതച്ചക്കയുടെ നീര്- നാലു കപ്പ്
പഞ്ചസാര- ഒരു കപ്പ്
എസന്‍സ്-പത്തു തുളളി
ജിലേബി കളര്‍-മൂന്നു തുള്ളി
ചൈനാഗ്രാസ്- ആവശ്യത്തിന്
മുട്ടയുടെ വെള്ള- ആറ്
പഞ്ചസാര- ആറു ഡിസേര്‍ട്ട് സ്പൂണ്‍
സോഡാ ഉപ്പ്- നാലു നുള്ള്
വാനില സത്ത്-പാകത്തിന്
മുട്ടയുടെ ഉണ്ണി-നാല്
തിളച്ച പാല്‍-മൂന്ന് കപ്പ്
മൈദ-മുക്കാല്‍ ടീസ്‌പൂണ്‍
പഞ്ചസാര- ആറു ഡിസേര്‍ട്ട് സ്‌പൂണ്‍
തണുത്ത പാല്‍-രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
പാകം ചെയ്യുന്ന വിധം
വിളഞ്ഞു പഴുത്ത കൈതച്ചക്ക കൊത്തിയരിഞ്ഞു വെള്ളം തളിച്ചു വേവിച്ചു പിഴിഞ്ഞെടുത്തതാവണം ഒന്നാം തവണയ്‌ക്ക് ആവശ്യമായ നീര്. ഒരു പാത്രം വൃത്തിയായി തുടച്ച് മുട്ടയുടെ വെള്ളമൊഴിച്ച് കുറിച്ചിരിക്കുന്ന അളവു പഞ്ചസാര ഓരോ ടീസ്‌പൂന്‍ വീതം വിതറി നല്ല കട്ടിയില്‍ പതയ്‌ക്കണം.
പഞ്ചസാര മുഴുവന്‍ ചേര്‍ത്ത് പതയ്‌ക്കുന്നതിനു മുമ്പ് സോഡാ ഉപ്പും വാനില സത്തും ചേര്‍ക്കണം. പുഡിംഗിന് അനുയോജ്യമായ പാത്രത്തില്‍ വെള്ളമയം പുരട്ടി മുട്ട പത അടങ്ങുന്നതിനു മുമ്പായി ഒഴിക്കണം. ഇതിന്‍റെ വായ മയമുള്ള കടലാസു കൊണ്ട് മൂടി കെട്ടി പതിനഞ്ച് മിനിട്ട് ഇഡ്ഡലി ചെമ്പില്‍ വച്ച് വേവിക്കണം. പാകത്തിനു വെന്തശേഷം പൊടിയാതെ കുടഞ്ഞിട്ടു വേണം തണുപ്പിക്കാന്‍.
കൈതച്ചക്ക നീര്,പഞ്ചസാര, പൈനാപ്പിള്‍ സത്ത്, ചുവപ്പു നിറം, ജിലേബി കളര്‍ എന്നിവ ഒരുമിച്ച് ചേര്‍ക്കുക. ചൈനാ ഗ്രാസ് പാത്രത്തില്‍ ഒന്നര കപ്പ് വെള്ളമൊഴിച്ച് ഇരുപതു മിനിട്ട് കുതിര്‍ത്ത ശേഷം പാത്രം അടുപ്പില്‍ വെച്ച് നന്നായി ഉരുകി അലിയുമ്പോള്‍ ചൂടോടു കൂടി കൈതച്ചക്ക നീരിന്‍റെ ചേരുവയില്‍ ഒഴിക്കണം. പിന്നീട് അടുപ്പത്ത് വച്ച് അഞ്ചു മിനിറ്റ് ചൂടാക്കുക.
പാത്രത്തില്‍ ഈ ചേരുവ അരിച്ചൊഴിച്ച് നല്ല തണുത്ത വെള്ളത്തില്‍ കട്ടിയാകുവാന്‍ വയ്‌ക്കുക. ഒരു വിധം കട്ടിയാകുമ്പോള്‍ നേരത്തെ തയ്യാറാക്കി വച്ച മുട്ടയുടെ വെള്ള പല ആകൃതിയില്‍ മുറിച്ച് അതില്‍ ഇടണം.

No comments:

Post a Comment